'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിനു ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യിലെ പുത്തൻ പാട്ട് പ്രേക്ഷകർക്കരികിൽ. ‘ചങ്കുരിച്ചാൽ’ എന്ന പേരിൽ പുറത്തിറക്കിയ പാട്ടിനു വൈശാഖ് സുഗുണൻ ആണ് വരികള്‍ കുറിച്ചത്. ഡോൺ വിൻസെന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിനു ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യിലെ പുത്തൻ പാട്ട് പ്രേക്ഷകർക്കരികിൽ. ‘ചങ്കുരിച്ചാൽ’ എന്ന പേരിൽ പുറത്തിറക്കിയ പാട്ടിനു വൈശാഖ് സുഗുണൻ ആണ് വരികള്‍ കുറിച്ചത്. ഡോൺ വിൻസെന്റ് ഈണമൊരുക്കിയ ഗാനം, അലോഷി ആഡംസ് ആലപിച്ചു. 

‘ചങ്കുരിച്ചാൽ’ ഇതിനകം നിരവധി ആസ്വാദകരെ സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങൾ നേടുന്ന പാട്ട്, ട്രെൻഡിങ്ങിലും മുൻനിരയിലുണ്ട്. വിരഹത്തിന്റെ ഛായ നിഴലിക്കുന്ന ഗാനമാണിത്. അതുകൊണ്ടുതന്നെ സുരേശന്റെയും സുമലതയുടെയും പ്രണയത്തിൽ വിള്ളൽ വീണോ എന്നു തിരയുകയാണ് ആരാധകർ. ആകെ 8 ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. മറ്റുള്ളവയ്ക്കു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. 

ADVERTISEMENT

ചിത്ര നായരും രാജേഷ് മാധവനും നായികാ–നായകന്മാരായെത്തുന്ന ചിത്രമാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’. കുഞ്ചാക്കോ ബോബനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലുമായാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ ചിത്രീകരിച്ചത്. വലിയ താര നിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നു. ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് നിർമാതാക്കൾ. രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ, ജെയ്.കെ, വിവേക് ഹർഷൻ എന്നിവർ സഹ നിർമാതാക്കളാകുന്നു. മേയ് 16ന് ചിത്രം പ്രദർശനത്തിനെത്തും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT