അന്തരിച്ച ഗായിക രാധിക തിലകിന്റെ മകൾ ദേവിക സുരേഷ് വിവാഹിതയായി. ബെംഗളൂരു സ്വദേശിയായ അരവിന്ദ് സുചിന്ദ്രൻ ആണ് വരൻ. തിങ്കളാഴ്ച ബെംഗളൂരുവിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു. ബെംഗളൂരു സ്വദേശികളായ വത്സല–സുചിന്ദ്രൻ ദമ്പതികളുടെ മകനായ അരവിന്ദ്, അഭിഭാഷകനാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്തരിച്ച ഗായിക രാധിക തിലകിന്റെ മകൾ ദേവിക സുരേഷ് വിവാഹിതയായി. ബെംഗളൂരു സ്വദേശിയായ അരവിന്ദ് സുചിന്ദ്രൻ ആണ് വരൻ. തിങ്കളാഴ്ച ബെംഗളൂരുവിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു. ബെംഗളൂരു സ്വദേശികളായ വത്സല–സുചിന്ദ്രൻ ദമ്പതികളുടെ മകനായ അരവിന്ദ്, അഭിഭാഷകനാണ്. ദേവികയും ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. 

ഈ മാസം 25ന് എറണാകുളം എളമക്കരയിലെ ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വച്ചാണ് വിവാഹത്തോടനുബന്ധിച്ച മറ്റു ചടങ്ങുകള്‍ നടക്കുകയെന്ന് ദേവികയുടെ പിതാവ് സുരേഷ് കൃഷ്ണൻ മനോരമ ഓൺലൈനിനോടു പ്രതികരിച്ചു. 11:45നും 12 മണിക്കും ഇടയിലുള്ള മുഹൂർത്തത്തിലായിരിക്കും ചടങ്ങുകള്‍. തുടർന്ന് സ്നേഹിതർക്കായുള്ള വിവാഹവിരുന്നും ഒരുക്കിയിട്ടുണ്ട്. 

ADVERTISEMENT

ഗായിക സുജാത മോഹൻ രാധിക തിലകിന്റെ അടുത്ത ബന്ധുവാണ്.‌ തന്റെ പ്രിയപ്പെട്ട അനിയത്തിയെക്കുറിച്ചുള്ള ഓർമകൾ വിതുമ്പലോടെ സുജാത പൊതുവേദിയിലുൾപ്പെടെ പങ്കുവച്ചിട്ടുണ്ട്. സുജാത കുടുംബത്തോടൊപ്പം ദേവികയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ സുജാതയും മകൾ ശ്വേതയും ഒരുമിച്ച് പ്രാർഥനാമംഗള ഗാനം ആലപിച്ചതു ശ്രദ്ധേയമായി. 

ഗായികയായി മികവ് തെളിയിച്ച ദേവിക സുരേഷ്, അമ്മ രാധികയുടെ ജനപ്രിയ ഗാനങ്ങൾ കോർത്തിണക്കിയൊരുക്കിയ മെഡ്‌ലി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  അർബുദത്തെ തുടർന്ന് ചികിത്സയിൽക്കഴിയവെ 2015 സെപ്റ്റംബർ 20നാണ് രാധിക തിലക് വിടവാങ്ങിയത്. മായാമഞ്ചലിൽ, ദേവസംഗീതം നീയല്ലേ, മഞ്ഞക്കിളിയുടെ, കാനനക്കുയിലേ എന്നിവയാണ് ഗായികയുടെ ശ്രദ്ധേയമായ ഗാനങ്ങള്‍. 

English Summary:

Daughter of singer Radhika Thilak got married in Bengaluru