വലിയ വേദികൾ തുറന്നു തന്ന ഉധാസ് സർ, അദ്ദേഹമില്ലായിരുന്നെങ്കിൽ ഞാനെന്തു ചെയ്യുമായിരുന്നു?
എന്റെ വീട്ടിലെ ഒരാളാണു പോയത്. എന്റെ മാത്രമല്ല, എത്രയോ വീടുകളിലെയും എത്രയോ ഹൃദയങ്ങളിലെയും ഒരാളാണ് ഈ ലോകം വിട്ടുപോയത്. ഉറുദു പോലുള്ള കഠിനമായൊരു ഭാഷയെ അദ്ദേഹം മധുരതരമാക്കി എത്രയോ ഹൃദയങ്ങളിലും വീടുകളിലുമെത്തിച്ചു. അതിലൂടെ പലരും ഉറുദുവിന്റെ സംഗീതലോകത്തേക്കു കടന്നു. Read Also: പെയ്തൊഴിയാതെ ഇന്നുമാ

എന്റെ വീട്ടിലെ ഒരാളാണു പോയത്. എന്റെ മാത്രമല്ല, എത്രയോ വീടുകളിലെയും എത്രയോ ഹൃദയങ്ങളിലെയും ഒരാളാണ് ഈ ലോകം വിട്ടുപോയത്. ഉറുദു പോലുള്ള കഠിനമായൊരു ഭാഷയെ അദ്ദേഹം മധുരതരമാക്കി എത്രയോ ഹൃദയങ്ങളിലും വീടുകളിലുമെത്തിച്ചു. അതിലൂടെ പലരും ഉറുദുവിന്റെ സംഗീതലോകത്തേക്കു കടന്നു.
Read Also: പെയ്തൊഴിയാതെ ഇന്നുമാ പ്രണയപ്പെരുമഴ; മറക്കുവതെങ്ങനെ ആ ഉധാസ് മാജിക്!
ഞാൻ മുംബൈയിലെത്തിയ കാലത്തു ഗസൽ ആൽബം ചെയ്തിരുന്നു. പങ്കജ് ഉദാസ് സാറിന്റെ മകൾ നയാബ് ഉദാസിന്റെ ഭർത്താവ് ഓജസ് ആദിത്യ എന്റെ ഭർത്താവു പൂർവ്ഭയാൻ ചാറ്റർജിയുടെ അടുത്ത സുഹൃത്തായിരുന്നു.
എന്റെ ആൽബം പങ്കജ് ഉദാസ് സാറിനെ കാണിക്കണമെന്നു മോഹിച്ചിരുന്നു. ആൽബം മുഴുവൻകേട്ട അദ്ദേഹം എന്നോടു പറഞ്ഞു, അതിമനോഹരമായിരിക്കുന്നെന്ന്. അവിടെ നിർത്തിയില്ല; മുംബൈയിൽ അദ്ദേഹം നടത്തുന്ന പ്രശസ്തമായ ഖസാന സംഗീതോത്സവത്തിൽ ഈ ആൽബം റിലീസ് ചെയ്യാമെന്നും പറഞ്ഞു. ആ ഉത്സവത്തിൽ എന്നെ പാടിക്കുകയും ചെയ്തു. മുംബൈയിൽ എനിക്ക് അദ്ദേഹം തുറന്നുനൽകിയതു വലിയ വേദികളിലേക്കുള്ള പടവുകളാണ്. അതില്ലായിരുന്നെങ്കിൽ ഞാനുണ്ടാകുമായിരുന്നോ എന്നറിയില്ല.
അദ്ദേഹത്തോടൊപ്പം ഞാൻ പല വേദികളിൽ പാടി. അവസാനമായി കണ്ടത് ഓഗസ്റ്റിലാണ്. രോഗം കീഴ്പ്പെടുത്തിയ അദ്ദേഹം തളർന്നിരുന്നു. എന്നിട്ടും ഖസാനയിൽ പാടി; ഒപ്പം പാടാൻ എനിക്കും ഭാഗ്യമുണ്ടായി. സംഗീതത്തിന്റെ മനോഹരലോകത്തുനിന്നും പൂർണമായും രോഗം അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോയിരിക്കുന്നു. മനോഹരവും ലളിതവുമായ വാക്കുകളിലൂടെ ഒഴുകുന്ന വരികളും ശബ്ദവും ഇപ്പോഴും കാതിൽ മുഴങ്ങുന്നു. അദ്ദേഹം പാടിക്കൊണ്ടേയിരിക്കുന്നു. പ്രണാമം.
(ഹിന്ദുസ്ഥാനി ഗായികയാണ് ലേഖിക)