നടി മീനയുടെ പുതിയ ചിത്രമായ ‘ആനന്ദപുരം ഡയറീസി’ലെ പുത്തൻ പാട്ട് പുറത്തിറങ്ങി ‘പഞ്ചമി രാവിൽ പൂത്തിങ്കൾ’ എന്നു തുടങ്ങുന്ന ഗാനമാണ് പ്രേക്ഷകർക്കരികിലെത്തിയത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണമൊരുക്കി. സുജാതയും സൂരജ് സന്തോഷും ചേർന്നാണു ഗാനം ആലപിച്ചത്. പാട്ട് ഇതിനകം ശ്രദ്ധേമായിക്കഴിഞ്ഞു. മികച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി മീനയുടെ പുതിയ ചിത്രമായ ‘ആനന്ദപുരം ഡയറീസി’ലെ പുത്തൻ പാട്ട് പുറത്തിറങ്ങി ‘പഞ്ചമി രാവിൽ പൂത്തിങ്കൾ’ എന്നു തുടങ്ങുന്ന ഗാനമാണ് പ്രേക്ഷകർക്കരികിലെത്തിയത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണമൊരുക്കി. സുജാതയും സൂരജ് സന്തോഷും ചേർന്നാണു ഗാനം ആലപിച്ചത്. പാട്ട് ഇതിനകം ശ്രദ്ധേമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ പാട്ടുകളും ഏറെ സ്വീകാര്യത നേടിയിരുന്നു. 

റഫീഖ് അഹമ്മദ്, സുരേഷ് മാത്യു, സിനാൻ എബ്രഹാം എന്നിവരാണു ചിത്രത്തിനു വേണ്ടി മറ്റു ഗാനങ്ങൾ എഴുതിയിരിക്കുന്നത്. ആൽബർട്ട് വിജയനും ജാക്‌സൺ വിജയനും സംഗീതസംവിധാനത്തിൽ പങ്കാളികളായി. കെ.എസ്.ചിത്ര,‌ യാസിൻ നിസാർ, മിഥുൻ ജയരാജ്, ജാക്‌സൺ വിജയൻ, റാണി സജീവ്, ദക്ഷിണ ഇന്ദു മിഥുന്‍, അശ്വിൻ വിജയ്, ശ്രീജിത് സുബ്രഹ്മണ്യൻ എന്നിവരാണു മറ്റു പാട്ടുകൾക്കു പിന്നണിയിൽ സ്വരമായത്.

ADVERTISEMENT

‘ഇടം’ എന്ന ചിത്രത്തിനു ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആനന്ദപുരം ഡയറീസ്’. കലാലയ പശ്ചാത്തലത്തിൽ കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ, മീനയ്ക്കൊപ്പം തമിഴ് നടൻ ശ്രീകാന്തും മനോജ്.കെ.ജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രം വൈകാതെ പ്രദർശനത്തിനെത്തും.  

സിദ്ധാർഥ് ശിവ, ജാഫർ ഇടുക്കി, സുധീർ കരമന, റോഷൻ അബ്ദുൾ റഹൂഫ്, മാലാ പാർവതി, സിബി തോമസ്, രാജേഷ് അഴീക്കോടൻ, അഭിഷേക് ഉദയകുമാർ, ശിഖ സന്തോഷ്, നിഖിൽ സഹപാലൻ, സഞ്ജന സാജൻ, രമ്യ സുരേഷ്, ഗംഗ മീര, കുട്ടി അഖിൽ, ആർജെ അഞ്ജലി, വൃദ്ധി വിശാൽ, മീര നായർ, അർജുൻ.പി.അശോകൻ, അഞ്ജു മേരി, ജയരാജ് കോഴിക്കോട്, മുരളി വിദ്യാധരൻ, ഷൈന ചന്ദ്രൻ, ഉഷ കരുനാഗപ്പള്ളി, മനു ജോസ്, സൂരജ് തേലക്കാട്, ദേവിക ഗോപാൽ നായർ, ആർലിൻ ജിജോ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

English Summary:

Panchami Raavil song from the movie Aanandhapuram Diaries