അരുമയോടെ നമ്മളൊക്കെ ചെയ്യുന്ന കർമങ്ങൾ പലതുണ്ടാകാം. പക്ഷേ, പി.ജയചന്ദ്രൻ അങ്ങനെ ഓമനിക്കുന്നതു സ്വന്തം ഗാനങ്ങളെത്തന്നെയാണ്. ഇത്രയ്ക്കു കരുതലോടെയും ലോലമായും പാട്ടുകളെ ശബ്ദനാളിയിൽനിന്നു പുറത്തെത്തിക്കുന്നതെങ്ങനെയെന്നു വിസ്മയിപ്പിക്കുന്നു, ഇന്നീ എൺപതാം പിറന്നാളിലും അദ്ദേഹം. അൻപത്തിയെട്ട് കൊല്ലത്തെ

അരുമയോടെ നമ്മളൊക്കെ ചെയ്യുന്ന കർമങ്ങൾ പലതുണ്ടാകാം. പക്ഷേ, പി.ജയചന്ദ്രൻ അങ്ങനെ ഓമനിക്കുന്നതു സ്വന്തം ഗാനങ്ങളെത്തന്നെയാണ്. ഇത്രയ്ക്കു കരുതലോടെയും ലോലമായും പാട്ടുകളെ ശബ്ദനാളിയിൽനിന്നു പുറത്തെത്തിക്കുന്നതെങ്ങനെയെന്നു വിസ്മയിപ്പിക്കുന്നു, ഇന്നീ എൺപതാം പിറന്നാളിലും അദ്ദേഹം. അൻപത്തിയെട്ട് കൊല്ലത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരുമയോടെ നമ്മളൊക്കെ ചെയ്യുന്ന കർമങ്ങൾ പലതുണ്ടാകാം. പക്ഷേ, പി.ജയചന്ദ്രൻ അങ്ങനെ ഓമനിക്കുന്നതു സ്വന്തം ഗാനങ്ങളെത്തന്നെയാണ്. ഇത്രയ്ക്കു കരുതലോടെയും ലോലമായും പാട്ടുകളെ ശബ്ദനാളിയിൽനിന്നു പുറത്തെത്തിക്കുന്നതെങ്ങനെയെന്നു വിസ്മയിപ്പിക്കുന്നു, ഇന്നീ എൺപതാം പിറന്നാളിലും അദ്ദേഹം. അൻപത്തിയെട്ട് കൊല്ലത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരുമയോടെ നമ്മളൊക്കെ ചെയ്യുന്ന കർമങ്ങൾ പലതുണ്ടാകാം. പക്ഷേ, പി.ജയചന്ദ്രൻ അങ്ങനെ ഓമനിക്കുന്നതു സ്വന്തം ഗാനങ്ങളെത്തന്നെയാണ്. ഇത്രയ്ക്കു കരുതലോടെയും ലോലമായും പാട്ടുകളെ ശബ്ദനാളിയിൽനിന്നു പുറത്തെത്തിക്കുന്നതെങ്ങനെയെന്നു വിസ്മയിപ്പിക്കുന്നു, ഇന്നീ എൺപതാം പിറന്നാളിലും അദ്ദേഹം. 

അൻപത്തിയെട്ട് കൊല്ലത്തെ ജയചന്ദ്ര സംഗീതയാത്രയിൽ മുഴുവനുമുണ്ട്, ഇങ്ങനെയൊരു ‘പതിഞ്ഞ ഭാവം’. ഒരുപക്ഷേ, പിന്നീടു മലയാളത്തിൽ ബ്രഹ്മാനന്ദനും ജി.വേണുഗോപാലിനും മാത്രം ലഭിച്ചിട്ടുള്ള അപൂർവാവസരം.. നല്ല പാട്ടുകൾ കുറയുന്നെന്നു പലരും പരിഭവം പറയുന്ന പുതിയ കാലത്തും ജയചന്ദ്രാനുരാഗികളായി ഗാനാസ്വാദകരെ നിലനിർത്താൻ അതേ ജനുസ്സിൽത്തന്നെ പാട്ടുകൾ പിറക്കുന്നതാണ് അതിലേറെ വിസ്മയം. 

ADVERTISEMENT

Read Also: ജയേട്ടൻ പറഞ്ഞു; നീട്ടിപ്പാടാം, ഫുൾ കോഴി വാങ്ങിത്തന്നാൽ‌; രവി മേനോൻ എഴുതുന്നു

പതിറ്റാണ്ടിലേറെ സിനിമയിൽ പാടാതെ തിരിച്ചുവന്നപ്പോൾ ‘പ്രായം കൊണ്ടു പാട്ടിനെ മോഹിപ്പിച്ച’ പ്രതിഭയാണു ജയചന്ദ്രൻ. പിന്നീടിങ്ങോട്ടുള്ള രണ്ടു പതിറ്റാണ്ടിലും അദ്ദേഹം അതുതന്നെ തുടരുന്നു. 

വിജയ‘വിദ്യ’യുടെ കാലം 

കമൽ സംവിധാനം ചെയ്ത ‘നിറ’ത്തിലൂടെ ജയചന്ദ്രഭാവത്തിന്റെ പുതുയുഗം സമ്മാനിച്ചതു വിദ്യാസാഗറായിരുന്നു. ‘പ്രായം നമ്മിൽ മോഹം നൽകി...’ എന്ന ബിച്ചു തിരുമലയുടെ വരികളിൽത്തന്നെ, അതു ജയചന്ദ്രന്റെ പ്രായത്തിനു മീതേ പറക്കേണ്ട പാട്ടാണെന്ന് എഴുതിവച്ചിരുന്നതുപോലെ ആസ്വാദകർ ഏറ്റെടുത്തു. അന്നതു പാടുമ്പോൾ ജയചന്ദ്രനു പ്രായം അൻപത്തിയഞ്ചിനോടടുത്ത്. ഇന്ന് 80ാം പിറന്നാളിലും അതുപോലെത്തന്നെ ജയചന്ദ്രൻ പാടി മോഹിപ്പിച്ചുകൊണ്ടേയിരിക്കുന്നു. 

ADVERTISEMENT

ജയചന്ദ്രന്റെ രണ്ടാം വരവിന് ഈണമൊരുക്കിയ വിദ്യാസാഗറിലൂടെത്തന്നെയാണു പിന്നീടുള്ള കാലത്ത് ഏറ്റവും മികച്ച ഒട്ടേറെ ജയചന്ദ്രഗാനങ്ങൾ ജനിച്ചത്. പൂവേ പൂവേ പാലപ്പൂവേ... (ദേവദൂതൻ; രചന: കൈതപ്രം), ആരാരും കാണാതെ... (ചന്ദ്രോത്സവം; രചന: ഗിരീഷ് പുത്തഞ്ചേരി), കണ്ണിൽ കാശിത്തുമ്പകൾ... (ഡ്രീംസ്; രചന: ഗിരീഷ് പുത്തഞ്ചേരി), മറന്നിട്ടുമെന്തിനോ... (രണ്ടാം ഭാവം; രചന; ഗിരീഷ് പുത്തഞ്ചേരി), എന്തേ ഒന്നും മിണ്ടീല... (ഗ്രാമഫോൺ; രചന: ഗിരീഷ് പുത്തഞ്ചേരി), ആലിലക്കാവിലെ തിങ്കളേ... (പട്ടാളം; രചന: ഗിരീഷ് പുത്തഞ്ചേരി), ആഴക്കടലിന്റെ അങ്ങേക്കരയിലായ്... (ചാന്തുപൊട്ട്; രചന: വയലാർ ശരത്ചന്ദ്രവർമ), മലർവാകക്കൊമ്പത്ത്... (എന്നും എപ്പോഴും; രചന: റഫീക്ക് അഹമ്മദ്) എന്നിവയൊക്കെ വിദ്യാ ടച്ചിൽ വിടർന്ന സുന്ദര ജയചന്ദ്ര മധുരങ്ങൾ! 

പാട്ടിന്റെ കല്ലായിക്കടവത്ത് 

‘നീയൊരു പുഴയായ്...’ എന്ന ‘തിളക്ക’ത്തിലെ ഗാനത്തിലൂടെ ജയചന്ദ്രമധുരിമ സമ്മാനിച്ചതു കൈതപ്രം സഹോദരൻമാരായിരുന്നു.. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ രചനയ്ക്ക് അനിയൻ കൈതപ്രം വിശ്വനാഥന്റെ മനോഹരസംഗീതം ചേർന്നപ്പോൾ, ഹൃദയം മിടിക്കുന്നതുപോലെയൊരു തുടിപ്പിൽ ജയചന്ദ്രൻ അതിനെ ശബ്ദമാക്കി. 

വിവിധ സംഗീതസംവിധായകർക്കായി കൈതപ്രം എഴുതിയ ഒരുപിടി അതിമനോഹര ഗാനങ്ങൾ പുതിയ കാലത്തു പിറവികൊണ്ടു. നീ മണിമുകിലാടകൾ... (വെള്ളിത്തിര; സംഗീതം: അൽഫോൺസ് ജോസഫ്), ആരു പറഞ്ഞു... (പുലിവാൽ കല്യാണം; സംഗീതം: ബേണി ഇഗ്നേഷ്യസ്), കല്ലായിക്കടവത്തെ... (പെരുമഴക്കാലം; സംഗീതം: എം.ജയചന്ദ്രൻ), വട്ടയില പന്തലിട്ട്..., ഒന്നു തൊടാനുള്ളിൽ... (യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സംഗീതം: ജോൺസൺ), സ്വയംവര ചന്ദ്രികേ... (ക്രോണിക് ബാച്ച്‌ലർ; സംഗീതം: ദീപക് ദേവ്), അഴകേ കൺമണിയേ... (കസ്തൂരിമാൻ; സംഗീതം: ഔസേപ്പച്ചൻ) എന്നിവയൊക്കെ ആ മോഹിപ്പിക്കുന്ന പട്ടികയിലുണ്ട്. 

പി.ജയചന്ദ്രൻ ∙ചിത്രം മനോരമ
ADVERTISEMENT

ജയകേരളീയം! 

കേരളത്തെ അടയാളപ്പെടുത്തുന്ന ചില സുന്ദരഗാനങ്ങളും ഇക്കാലത്തു ജയചന്ദ്രശബ്ദത്തിലൂടെ നമ്മൾ കേട്ടു. അതിൽ ഏറ്റവും ശ്രദ്ധ നേടിയത് ബീയാർ പ്രസാദിന്റെ വരികളും അൽഫോൺസിന്റെ സംഗീതവും ചേർന്ന ‘കേരനിരകളാടും...’ (ചിത്രം: ജലോത്സവം) ആയിരുന്നു. ‘ഞാനൊരു മലയാളി...’ എന്നു ജയചന്ദ്രൻ പാടുമ്പോൾ അതു മലയാളത്തിന്റെ സ്വന്തം ഭാവമായി നമ്മൾ മനസ്സിൽ കസേരയിട്ടിരുത്തുന്നു. ‘ജിലേബി’ എന്ന ചിത്രത്തിൽ ഈസ്റ്റ്കോസ്റ്റ് വിജയന്റെ രചനയും ബിജിബാലിന്റെ ഈണവുമായിരുന്നു ഈ ഗാനത്തിന്. ‘പൂരങ്ങടെ പൂരമുള്ളൊരു...’ എന്ന തൃശൂരുകാരുടെ സ്വന്തം പാട്ടിൽ തന്റെ നാട്ടുപെരുമയെ ഭാവഗാംഭീര്യത്തോടെ ജയചന്ദ്രൻ പാടിത്തുടിപ്പിക്കുന്നു. ‘പുണ്യാളൻ അഗർബത്തീസി’ലെ ഈ ഗാനവും ബിജിബാലിന്റെ ഈണത്തിലായിരുന്നു. രചന: സന്തോഷ് വർമ. 

Read Also: ‘റഹ്മാന്‍റെ വിളിയല്ല; മുഖ്യം കുളി തന്നെ’; പി.ജയചന്ദ്രന്‍റെ വിചിത്രസ്വഭാവങ്ങള്‍

‘മണ്ണപ്പം ചുട്ടുകളിക്കണ കാലം...’ (രചന: ബി.കെ.ഹരിനാരായണൻ, സംഗീതം: രതീഷ് വേഗ) എന്ന ജയചന്ദ്രഗാനം കേൾക്കുമ്പോൾ ഏതു മലയാളിയും നൊസ്റ്റാൾജിയയുടെ ചെറുപ്പകാലത്തേക്കു പറന്നുപോകുന്നു എന്നു പറയുന്നത് വെറും വിശേഷണം മാത്രമല്ലല്ലോ. 

അനുരാഗഗാനം പോലെ... 

ആരിലും പ്രേമം വിടർത്തുന്ന എത്രയെത്ര ജയചന്ദ്രഗാനങ്ങൾ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും?! ‘സോൾട്ട് ആൻഡ് പെപ്പറി’ലെ ‘പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ...’ എന്ന സുന്ദരമായ ഗാനം തന്നെയാകും അക്കൂട്ടത്തിൽ ഓർമയുടെ മേൽത്തട്ടിൽ നിൽക്കുക (രചന: റഫീക്ക് അഹമ്മദ്, സംഗീതം: ബിജിബാൽ). അറിയാതെ, അറിയാതെ... (രാവണപ്രഭു; ഗിരീഷ് പുത്തഞ്ചേരി, സുരേഷ് പീറ്റേഴ്സ്), വിരൽ തൊട്ടാൽ വിരിയുന്ന... (ഫാന്റം; ഗിരീഷ് പുത്തഞ്ചേരി, ദേവ), കണ്ണിൽ കണ്ണിൽ മിന്നും... (ഗൗരീശങ്കരം; ഗിരീഷ് പുത്തഞ്ചേരി, എം.ജയചന്ദ്രൻ), എന്തിനെന്നറിയില്ല... (മൈ ബോസ്; ഈസ്റ്റ്കോസ്റ്റ് വിജയൻ, എം.ജയചന്ദ്രൻ), ഓലഞ്ഞാലിക്കുരുവി... (1983; ബി.കെ.ഹരിനാരായണൻ, ഗോപി സുന്ദർ) എന്നിങ്ങനെ നീളുന്നു, മനസ്സിനെ പ്രണയത്തിൽ കുരുക്കുന്ന ‘ജയഗീതങ്ങൾ’. 

രവീന്ദ്രസംഗീതത്തിൽ... 

സിനിമയിൽ വരുംമുൻപേയുള്ള കടുത്ത സൗഹൃദമാണു ജയചന്ദ്രനു രവീന്ദ്രനോട്. പക്ഷേ, പിൽക്കാലത്ത് എന്തുകൊണ്ടോ ഈ ഇന്ദ്രനും ചന്ദ്രനും ഒരുപാടു ഗാനങ്ങളിൽ കൂട്ടുചേർന്നില്ല. എങ്കിലും, രവീന്ദ്രസംഗീതത്തിന്റെ അവസാനകാലത്ത് ഒരുക്കിയ ‘ആലിലത്താലിയിൽ...’ (മിഴി രണ്ടിലും; രചന: വയലാർ ശരത്ചന്ദ്രവർമ) ജയചന്ദ്രന്റെ മെലഡിശേഖരത്തിലെ ഏറ്റവും സുന്ദരസമ്പാദ്യങ്ങളിലൊന്നായി.. ആരും കൂടെപ്പാടാൻ കൊതിച്ചുപോകുന്ന ‘ആരും ആരും കാണാതെ ചുണ്ടത്തെ...’ എന്ന ‘നന്ദന’ത്തിലെ ഗാനവും (രചന: ഗിരീഷ് പുത്തഞ്ചേരി) ജയചന്ദ്രൻ–രവീന്ദ്രൻ കൂട്ടായ്മയുടെ സൗന്ദര്യം വിരിയിച്ചു. 

ഭാവങ്ങളുടെ ‘പുതിയ കാലം’ 

‘മൈ ബോസി’ലെ ‘എന്തിനെന്നറിയില്ല...’ എന്ന ഗാനത്തിന്റെ പല്ലവിയിൽ അതേ വാക്ക് രണ്ടു തവണ ആവർത്തിക്കുന്നുണ്ട്. ആദ്യത്തെ എന്തിനെന്നറിയില്ല കഴിഞ്ഞ് രണ്ടാമത്തേതു പാടുമ്പോൾ ജയചന്ദ്രശബ്ദം പുലർത്തുന്ന അതിമനോഹമരമായൊരു ‘ചുണ്ടടക്കം’ എത്ര കേട്ടാലും മതിവരില്ല. 

മെലഡിയുടെ ഈ പൂർണതക്കാരനിൽനിന്നു തന്നെയാണ് ‘പൊടിമീശ മുളയ്ക്കണ കാലം...’ എന്ന കൗതുകപ്പാട്ടും കേൾക്കുന്നത് (ചിത്രം: പാ.വ; രചന: സന്തോഷ് വർമ, സംഗീതം: ആനന്ദ് മധുസൂദനൻ). ഇടനെഞ്ചിലൊരു ബാൻഡടി മേളം നമ്മൾ ആ പാട്ടിനൊപ്പം ആസ്വദിച്ചുപോകുന്നു. ‘ഭയ്യാ ഭയ്യാ’ എന്ന ചിത്രത്തിലെ ‘ആരോടും ആരാരോടും...’ (രചന: മുരുകൻ കാട്ടാക്കട), ‘ആലിലക്കാവിലെ...’ എന്നീ വിദ്യാസാഗർ ഗാനങ്ങളിലും അനുഭവിക്കാം, ഈ പാട്ടുതുടിപ്പ്. 

പി.ജയചന്ദ്രൻ ∙ചിത്രം മനോരമ

‘പെയ്തലിഞ്ഞ നിമിഷം...’ (ക്യാപ്റ്റൻ; ബി.കെ.ഹരിനാരായണൻ, ഗോപി സുന്ദർ) എന്ന പാട്ടും നമ്മെ നമ്മുടെ പാട്ടിനു പോകാനാവാതെ കെട്ടിയിടുന്നു. ഇതേ സിനിമയിലെ ‘പാട്ടുപെട്ടീലന്നു നമ്മൾ...’ (നിധീഷ് നടേരി, വിശ്വജിത്ത്) എന്ന ഗാനം തന്റെ കരിയറിലെതന്നെ ഏറ്റവും അപൂർവമായ ഗാനങ്ങളിലൊന്നാണെന്നു ജയചന്ദ്രൻ വിലയിരുത്തിയിട്ടുണ്ട്. 

ഒഎൻവി എഴുതി രമേഷ് നാരായണൻ ഈണമിട്ട ‘പൊന്നുഷസ്സെന്നും നീരാടുവാൻ വരുമീ...’ എന്ന ‘മേഘമൽഹാറി’ലെ ഗാനത്തിന്റെ സൗന്ദര്യം മുഴുവൻ ‘സൗന്ദര്യതീർഥക്കടവിൽ’ എന്ന ഒറ്റ വാക്കിൽ ജയചന്ദ്രൻ പാടിയരച്ചുചേർത്തിരിക്കുകയാണ്. 

അൻപത്തിയഞ്ചു വയസ്സിനു ശേഷം ഒരു ഗാനംപോലും പാടിയിരുന്നില്ലെങ്കിലും മലയാളഗാനങ്ങളുടെ ആസ്വാദകർ അദ്ദേഹത്തെ ഉച്ചസ്ഥായിയിൽ അടയാളപ്പെടുത്തിയേനേ. പക്ഷേ, കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായിക്കൂടി അദ്ദേഹത്തെ അനുഗ്രഹിച്ചുകൊണ്ടേയിരിക്കുകയാണ് പുതിയ കാലവും പുതുഗാനങ്ങളും. 

English Summary:

Legendary singer P Jayachandran celebrates 80th birthday

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT