ആശ ഭോസ്‌ലെയെ വീട്ടിലെത്തി സന്ദർശിച്ച് അമിത് ഷാ; അനുഗ്രഹം വാങ്ങി മടക്കം
വിഖ്യാത ഗായിക ആശ ഭോസ്‌ലെയെ വസതിയിലെത്തി സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സന്ദർശനത്തിന്റെ ചിത്രങ്ങൾ അദ്ദേഹം തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. എല്ലാവർക്കും പ്രചോദനം നൽകുന്ന ഗായികയാണ് ആശ ഭോസ്‌ലെയെന്ന് അമിത് ഷാ ചിത്രങ്ങൾക്കൊപ്പം കുറിച്ചു. Read Also:ഞങ്ങൾക്ക് ഒരു രൂപ പോലും

വിഖ്യാത ഗായിക ആശ ഭോസ്‌ലെയെ വസതിയിലെത്തി സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സന്ദർശനത്തിന്റെ ചിത്രങ്ങൾ അദ്ദേഹം തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. എല്ലാവർക്കും പ്രചോദനം നൽകുന്ന ഗായികയാണ് ആശ ഭോസ്‌ലെയെന്ന് അമിത് ഷാ ചിത്രങ്ങൾക്കൊപ്പം കുറിച്ചു.
Read Also: ഞങ്ങൾക്ക് ഒരു രൂപ പോലും തന്നില്ല: എ.ആർ.റഹ്മാനെതിരെ ഒളിയമ്പുമായി സന്തോഷ് നാരായണൻ
‘ആശാ തായ്‌യെ കണ്ടുമുട്ടുന്നത് എല്ലായ്പ്പോഴും ആനന്ദം പകരുന്ന അനുഭവമാണ്. ഇന്ത്യൻ സംഗീതത്തെയും സംസ്കാരത്തെയും കുറിച്ച് മുംബൈയിൽ വച്ച് അവരുമായി ദീർഘനേര ചർച്ച നടത്തി. ആശാ തായ് എല്ലാവർക്കുമൊരു പ്രചോദനമാണ്, അവരുടെ ശബ്ദം നമ്മുടെ സംഗീത വ്യവസായത്തിന് ഏറെ അനുഗ്രഹവും’ അമിത് ഷാ സമൂഹമാധ്യമ പ്ലാറ്റ്ഫോം ആയ എക്സിൽ കുറിച്ചു.
ആശ ഭോസ്‌ലെയുടെ ഫോട്ടോബയോഗ്രഫിയായ ‘ബെസ്റ്റ് ഓഫ് ആശ’ എന്ന പുസ്തകവും അമിത് ഷാ പ്രകാശനം ചെയ്തു. ഗൗതം രാജധ്യക്ഷ പകർത്തിയ ചിത്രങ്ങളാണ് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അമിത് ഷായ്ക്കു വേണ്ടി ‘അഭി ന ജാവോ’ എന്ന ഹിറ്റ് ഗാനം ആശ ഭോസ്‌ലെ പാടിക്കൊടുത്തു. ഗായികയുടെ അനുഗ്രഹം തേടിയ ശേഷമാണ് അമിത് ഷാ മടങ്ങിയത്.