ഉല്ലാസ് ചെമ്പന്റെ സംവിധാന സംരംഭമായ അഞ്ചക്കള്ളകോക്കാന്റെ ആദ്യ ഗാനമായ “തുമ്പി” വ്യത്യസ്തത പുലർത്തികൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കുന്നു. ഗാനം റിലീസായി മണിക്കൂറുകൾക്കകം തന്നെ ലക്ഷക്കണക്കിനാളുകൾ അത് സ്വീകരിച്ചു കഴിഞ്ഞു. പോസ്റ്ററിലും ട്രെയിറിലും ഉണ്ടായിരുന്ന വ്യത്യസ്തത ഈ ഗാനത്തിലും പരീക്ഷിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉല്ലാസ് ചെമ്പന്റെ സംവിധാന സംരംഭമായ അഞ്ചക്കള്ളകോക്കാന്റെ ആദ്യ ഗാനമായ “തുമ്പി” വ്യത്യസ്തത പുലർത്തികൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കുന്നു. ഗാനം റിലീസായി മണിക്കൂറുകൾക്കകം തന്നെ ലക്ഷക്കണക്കിനാളുകൾ അത് സ്വീകരിച്ചു കഴിഞ്ഞു. പോസ്റ്ററിലും ട്രെയിറിലും ഉണ്ടായിരുന്ന വ്യത്യസ്തത ഈ ഗാനത്തിലും പരീക്ഷിക്കാൻ അണിയറപ്രവർത്തകർ ശ്രദ്ധിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലും തുമ്പി പാട്ട് തരംഗമാകാൻ തുടങ്ങിയിരിക്കുന്നു. 

ഒരു കാലഘട്ടത്തിന്റെ ഓർമപ്പെടുത്തലായ തുമ്പിതുള്ളൽ കലാരൂപത്തിന്റെ ആവേശം, ഒട്ടുംചോരാതെ പ്രേക്ഷകർക്ക് പരിചയപെടുത്തുകയാണ് സംഗീത സംവിധായകൻ മണികണ്ഠൻ അയ്യപ്പ. ഈ ഗാനം ആലപിച്ചിരിക്കുന്നത് തൃശ്ശൂർ ജില്ലയിലെ കൊള്ളന്നൂർ പഞ്ചായത്തിലെ വർഷങ്ങളായി തുമ്പി തുള്ളുന്ന മാളു ചേച്ചിയും കൂട്ടുകാരുമാണ്. നാടൻ തല്ലും നാടൻ പാട്ടും കൂടി ഒരു ട്രാൻസ് മോഡിന്റെ താളത്തിലാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്. 

ADVERTISEMENT

ചെമ്പൻ വിനോദും ലുക്മാൻ അവറാനുമാണ് മുഖ്യ കഥാപാത്രങ്ങൾ ആയി അവതരിപ്പിക്കുന്നത്. അതോടൊപ്പം മണികണ്ഠൻ ആർ ആചാരി, മേഘ തോമസ്, മെറിൻ മേരി ഫിലിപ്പ്, സെന്തിൽ കൃഷ്ണ, ശ്രീജിത്ത് രവി, പ്രവീൺ ടി ജെ  എന്നിവരും മുഖ്യ കഥാപാത്രങ്ങളായി  അണിനിരക്കുന്നു.

ചെമ്പോസ്‌കി മോഷൻ പിച്ചർസിന്റെ ബാനറിൽ ചെമ്പൻ വിനോദ് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ വികിൽ വേണുവും ഉല്ലാസ് ചെമ്പനും ചേർന്നാണ് രചിച്ചിരിക്കുന്നത്. ആർമോ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിങ്ങ് നിർവഹിച്ചത് രോഹിത് വി. എസ്. വാര്യത്ത് ആണ്. ഈ ഗാനത്തിലെ സ്റ്റണ്ട് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത് ആർ രാജശേഖർ ആണ്. ഡാൻസ് കൊറിയോഗ്രഫി മൈസെൽഫ് ആൻഡ് മൈ മൂവ്‌സ് അക്കാഡമിയിലെ ജിഷ്ണു ആൻഡ് ടീം ആണ്. ചിത്രം മാർച്ച് 15 ന് തിയറ്ററുകളിലെത്തും.

English Summary:

Thumbi | Anchakkallakokkan Song