പാടുന്നതിനിടെ മൈക്ക് പിടിച്ചുവാങ്ങി പ്രിൻസിപ്പൽ; വേദിവിട്ടിറങ്ങി ജാസി ഗിഫ്റ്റിന്റെ പ്രതിഷേധം, വിവാദം
കോളജ് വേദിയിൽ ഗാനമാലപിക്കവെ പ്രിൻസിപ്പൽ അപമാനിച്ചതിനെത്തുടർന്ന് വേദിവിട്ടിറങ്ങിപ്പോയി ഗായകൻ ജാസി ഗിഫ്റ്റ്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. കോളജ് ഡേ പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു ജാസി ഗിഫ്റ്റ്. വേദിയിൽ ജാസി ഗിഫ്റ്റും സംഘവും ഗാനം ആലപിക്കുന്നതിനിടയിൽ

കോളജ് വേദിയിൽ ഗാനമാലപിക്കവെ പ്രിൻസിപ്പൽ അപമാനിച്ചതിനെത്തുടർന്ന് വേദിവിട്ടിറങ്ങിപ്പോയി ഗായകൻ ജാസി ഗിഫ്റ്റ്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. കോളജ് ഡേ പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു ജാസി ഗിഫ്റ്റ്.
വേദിയിൽ ജാസി ഗിഫ്റ്റും സംഘവും ഗാനം ആലപിക്കുന്നതിനിടയിൽ പ്രിൻസിപ്പൽ എത്തി മൈക്ക് പിടിച്ചു വാങ്ങുകയായിരുന്നു. ജാസി ഗിഫ്റ്റിന് മാത്രമേ പാടുകയുള്ളൂ എന്ന് അറിയിച്ചതിനാലാണ് പാടാന്‍ അനുവദിച്ചതെന്നും ഒപ്പം പാടാൻ എത്തിയ ആളെ ഒഴിവാക്കണമെന്നും പ്രിൻസിപ്പൽ ആവശ്യപ്പെട്ടു. മൈക്ക് പിടിച്ച് വാങ്ങിയതോടെ പ്രിൻസിപ്പലിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദി വിട്ട് ഇറങ്ങിപ്പോയി.
അതേസമയം തന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് പ്രിൻസിപ്പൽ പ്രതികരിച്ചു. പുറത്ത് നിന്നുള്ള ആളുകളുടെ സംഗീത നിശ കോളജിനകത്ത് നടത്തുന്നതിനു നിയന്ത്രണങ്ങളുണ്ടെന്നും ഇക്കാര്യം മൈക്ക് വാങ്ങി പറയുക മാത്രമാണു ചെയ്തതെന്നുമാണു വിശദീകരണം. ഉദ്ഘാടകൻ ആയ ജാസി ഗിഫ്റ്റിനു മാത്രം പാടാനാണ് അനുമതി നൽകിയിരുന്നതെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം പ്രിൻസിപ്പലിന്റെ നടപടിയിൽ കടുത്ത വിമർശനമാണ് ഉയരുന്നത്.