രാമകൃഷ്ണനെ പിന്തുണച്ച് ബിജിബാൽ; ഒറ്റവരി പോസ്റ്റിലൂടെ പ്രതിഷേധം
അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ.ആർഎൽവി രാമകൃഷ്ണനെതിരെ നർത്തകി സത്യഭാമ നടത്തിയ ജാതി–വർണ അധിക്ഷേപത്തിൽ പ്രതികരിച്ച് സംഗീസംവിധായകൻ ബിജിബാൽ. ‘മനുഷ്യന്റെ അതിവിശിഷ്ടമോഹനാംഗം മനസ്സ്’ എന്ന ഒറ്റവരി പോസ്റ്റിലൂടെയാണ് ബിജിബാൽ നിലപാട് വ്യക്തമാക്കിയത്. രാമകൃഷ്ണന്റെ ചിത്രവും അദ്ദേഹം

അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ.ആർഎൽവി രാമകൃഷ്ണനെതിരെ നർത്തകി സത്യഭാമ നടത്തിയ ജാതി–വർണ അധിക്ഷേപത്തിൽ പ്രതികരിച്ച് സംഗീസംവിധായകൻ ബിജിബാൽ. ‘മനുഷ്യന്റെ അതിവിശിഷ്ടമോഹനാംഗം മനസ്സ്’ എന്ന ഒറ്റവരി പോസ്റ്റിലൂടെയാണ് ബിജിബാൽ നിലപാട് വ്യക്തമാക്കിയത്. രാമകൃഷ്ണന്റെ ചിത്രവും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ദുരനുഭവം വെളിപ്പെടുത്തി ആർഎൽവി രാമകൃഷ്ണൻ എഴുതിയ കുറിപ്പ് പങ്കിട്ടുകൊണ്ടാണ് ബിജിബാലിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകൾ ഇതിനകം ചർച്ചയായിക്കഴിഞ്ഞു.
ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച സത്യഭാമയ്ക്കെതിരെ പ്രമുഖർ ഉൾപ്പെടെ നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. ഇതിൽ നടൻ ഹരീഷ് പേരടിയുടെ വാക്കുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടു. ‘മോളെ സത്യഭാമേ..ഞങ്ങൾക്ക് നീ പറഞ്ഞ "കാക്കയുടെ നിറമുള്ള" രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി. രാമകൃഷ്ണനോടും ഒരു അഭ്യർഥന. ഇനി മോഹിനിയാട്ടം കളിക്കുമ്പോൾ ഒരു പ്രതിഷേധമെന്ന നിലയ്ക്ക് മുഖത്തും ശരീരത്തിലും വെള്ള പൂശരുത്. ഭൂമി കുലുങ്ങുമോ എന്ന് നമുക്ക് നോക്കാം. കറുപ്പിനൊപ്പം.. രാമകൃഷ്ണനൊപ്പം’, എന്നാണ് ഹരീഷ് പേരടി കുറിച്ചത്.
അടുത്തിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് സത്യഭാമ രാമകൃഷ്ണനെതിരെ വിവാദപരമാർശം നടത്തിയത്. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകൾ. ഇത് വിവാദത്തിനു തിരികൊളുത്തി. പറഞ്ഞവാക്കുകളിൽ ഖേദപ്രകടനം നടത്താൻ തയ്യാറാകാതെ വീണ്ടും വീണ്ടും അധിക്ഷേപിക്കും വിധത്തിൽ പ്രതികരിച്ച സത്യഭാമയ്ക്കെതിരെ വിമർശനം രൂക്ഷമാവുകയാണ്.