ADVERTISEMENT

അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ.ആർഎൽവി രാമകൃഷ്ണനെതിരെ നർത്തകി സത്യഭാമ നടത്തിയ ജാതി–വർണ അധിക്ഷേപത്തിന് പാട്ടിലൂടെ മറുപടി നൽകി ഗായിക രശ്മി സതീഷ്. ‘നിങ്ങൾ മുറിച്ചാലും ചോരല്ലേ ചോവരെ... ഞങ്ങൾ മുറിച്ചാലും ചോരല്ലേ ചോവരെ’ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ഗായിക പ്രതിഷേധം അറിയിച്ചത്. ജീവിക്കുകയും ജീവിക്കാൻ അനുവദിക്കുകയും ചെയ്യണമെന്ന് പാട്ട് വിഡിയോ പങ്കിട്ട് ഗായിക സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

ജാതി-വർണ വിവേചനങ്ങൾ അവസാനിപ്പിക്കുക എന്നു സൂചിപ്പിക്കുന്ന ഹാഷ്ടാഗുകളോടെയാണ് രശ്മി സതീഷിന്റെ സമൂഹമാധ്യമപോസ്റ്റ്. ഗായികയുടെ ആലാപന വിഡിയോ ഇതിനകം ആസ്വാദകശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. രശ്മിയുടെ വിഡിയോ പങ്കിട്ട് ഗായിക സയനോര ഫിലിപ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. 

അടുത്തിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ആർഎൽവി രാമകൃഷ്ണനെതിരെ സത്യഭാമ വിവാദപരമാർശം നടത്തിയത്. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകൾ. ഇത് വിവാദത്തിനു തിരികൊളുത്തി. പറഞ്ഞവാക്കുകളിൽ ഖേദപ്രകടനം നടത്താൻ തയ്യാറാകാതെ വീണ്ടും വീണ്ടും അധിക്ഷേപിക്കും വിധത്തിൽ പ്രതികരിച്ച സത്യഭാമയ്ക്കെതിരെ വിമർശനം രൂക്ഷമാവുകയാണ്. വിവിധമേഖലകളിലെ നിരവധി പ്രമുഖരാണ് സത്യഭാമയുടെ അധിക്ഷേപപരാമർശങ്ങൾക്കെതിരെ വിമർശനസ്വരമുയർത്തുന്നത്. തുടർന്ന് സത്യഭാമയ്ക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.

English Summary:

Singer Resmi Sateesh reacts on Satyabhama controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com