‘കരുണാമയനേ കാവല്‍ വിളക്കേ...’; ഹിറ്റ് പാട്ടിന് പുത്തൻ കാഴ്ചാനുഭവം, വിഡിയോ ശ്രദ്ധേയം
‘കരുണാമയനേ കാവല്‍ വിളക്കേ’ എന്ന സൂപ്പർഹിറ്റ് ഗാനത്തിന്റെ പുത്തൻ ദൃശ്യാവിഷ്കാരം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. സത്യം ഓഡിയോസ് ആണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്. അധ്വാനിക്കുന്ന യുവതലമുറയെയും കഷ്ടപ്പാടിൽ അവർ അനുഭവിക്കുന്ന ദൈവിക കരുതലുമൊക്കെയാണ് ഗാനരംഗത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അലക്സ് കുര്യൻ

‘കരുണാമയനേ കാവല്‍ വിളക്കേ’ എന്ന സൂപ്പർഹിറ്റ് ഗാനത്തിന്റെ പുത്തൻ ദൃശ്യാവിഷ്കാരം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. സത്യം ഓഡിയോസ് ആണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്. അധ്വാനിക്കുന്ന യുവതലമുറയെയും കഷ്ടപ്പാടിൽ അവർ അനുഭവിക്കുന്ന ദൈവിക കരുതലുമൊക്കെയാണ് ഗാനരംഗത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
അലക്സ് കുര്യൻ ജോർജ് ഗാനരംഗങ്ങളുടെ ചിത്രീകരണവും എഡിറ്റിങ്ങും നിർവഹിച്ചു. ജോജോ ജോസ് ആണ് പാട്ടിനു വേണ്ടി ക്യാമറ ചലിപ്പിച്ചത്. വിഡിയോ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. ഗാനരംഗത്തിലെ വേറിട്ട ആശയത്തെ പ്രശംസിക്കുകയാണ് പ്രേക്ഷകർ.
‘കരുണാമയനേ കാവല്‍ വിളക്കേ
കനിവിന്‍ നാളമേ...
അശരണരാകും ഞങ്ങളെയെല്ലാം
അങ്ങില്‍ ചേര്‍ക്കണേ
അഭയം നല്‍കണേ...’
1998ൽ പുറത്തിറങ്ങിയ ‘ഒരു മറവത്തൂർ കനവ്’ എന്ന ചിത്രത്തിലെ ഗാനമാണ് ‘കരുണാമയനേ കാവല്‍ വിളക്കേ’. ഗിരീഷ് പുത്തഞ്ചേരി വരികൾ കുറിച്ച പാട്ടിന് വിദ്യാസാഗർ ഈണമൊരുക്കി. കെ.ജെ.യേശുദാസ് ആണ് സിനിമയ്ക്കു വേണ്ടി ഗാനം ആലപിച്ചത്. പുറത്തിറങ്ങി 3 പതിറ്റാണ്ടിനോടടുക്കുമ്പോഴും പാട്ടിന് ഇന്ന് ആരാധകരും ആസ്വാദകരും ഏറെയാണ്.