സ്വര മാന്ത്രികൻ അർജുനൻ മാഷുമായി ചേർന്ന് ഗാനരചയിതാവ് പൂച്ചാക്കൽ ഷാഹുൽ അര നൂറ്റാണ്ട് മുൻപ് ഒരുക്കിയ നാടക ഗാനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 10 പാട്ടുകൾ 'അർജുനപ്പത്ത്' എന്ന സംഗീതആൽബത്തിലൂടെ പുറത്തിറക്കി. 1974 ൽ വൈക്കം മാളവികയുടെ ‘സിന്ധു ഗംഗ’ എന്ന നാടകത്തിലാണ് സുന്ദരൻ കല്ലായിയും അർജുനൻ മാഷും പൂച്ചാക്കലും

സ്വര മാന്ത്രികൻ അർജുനൻ മാഷുമായി ചേർന്ന് ഗാനരചയിതാവ് പൂച്ചാക്കൽ ഷാഹുൽ അര നൂറ്റാണ്ട് മുൻപ് ഒരുക്കിയ നാടക ഗാനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 10 പാട്ടുകൾ 'അർജുനപ്പത്ത്' എന്ന സംഗീതആൽബത്തിലൂടെ പുറത്തിറക്കി. 1974 ൽ വൈക്കം മാളവികയുടെ ‘സിന്ധു ഗംഗ’ എന്ന നാടകത്തിലാണ് സുന്ദരൻ കല്ലായിയും അർജുനൻ മാഷും പൂച്ചാക്കലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വര മാന്ത്രികൻ അർജുനൻ മാഷുമായി ചേർന്ന് ഗാനരചയിതാവ് പൂച്ചാക്കൽ ഷാഹുൽ അര നൂറ്റാണ്ട് മുൻപ് ഒരുക്കിയ നാടക ഗാനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 10 പാട്ടുകൾ 'അർജുനപ്പത്ത്' എന്ന സംഗീതആൽബത്തിലൂടെ പുറത്തിറക്കി. 1974 ൽ വൈക്കം മാളവികയുടെ ‘സിന്ധു ഗംഗ’ എന്ന നാടകത്തിലാണ് സുന്ദരൻ കല്ലായിയും അർജുനൻ മാഷും പൂച്ചാക്കലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വര മാന്ത്രികൻ അർജുനൻ മാഷുമായി ചേർന്ന് ഗാനരചയിതാവ് പൂച്ചാക്കൽ ഷാഹുൽ അര നൂറ്റാണ്ട് മുൻപ് ഒരുക്കിയ നാടക ഗാനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 10 പാട്ടുകൾ 'അർജുനപ്പത്ത്' എന്ന സംഗീതആൽബത്തിലൂടെ പുറത്തിറക്കി. 1974 ൽ വൈക്കം മാളവികയുടെ ‘സിന്ധു ഗംഗ’ എന്ന നാടകത്തിലാണ് സുന്ദരൻ കല്ലായിയും അർജുനൻ മാഷും പൂച്ചാക്കലും ഒരുമിച്ചത്. 50 വർഷത്തനിപ്പുറം കല്ലായി തന്നെ  അർജുനപ്പത്തിന്റെ പ്രകാശനം നിർവഹിക്കാൻ എത്തിയതും കാലനിയോഗം. 1974 ആയിരുന്നു ടി.കെ.ജോണിന്റെ നേതൃത്വത്തിലുള്ള വൈക്കം മാളവികയുടെ വേമ്പനാട്ടു കായൽക്കരയിലെ നാടക ക്യാമ്പിൽ മൂവരും ഒരുമിച്ചത്. പൂച്ചാക്കൽ ഷാഹുലിന്റെ സമൂഹമാധ്യമ പേജിലൂടെയാണ് പാട്ടുകൾ പുറത്തിറക്കിയത്. 

ലോക നാടക ദിനത്തോട് അനുബന്ധിച്ച് മാനവീയം സംഘടിപ്പിച്ച നാടക ഗാനാലാപന സന്ധ്യയും  പൂച്ചാക്കൽ ഷാഹുലും - എം.കെ.അർജുനനും ചേർന്നൊരുക്കിയ നാടക ഗാനസമാഹാരം അർജുനപ്പത്തിന്റെ പ്രകാശനവും നാടക സംവിധായകൻ സുന്ദരൻ കല്ലായി നിർവഹിക്കുന്നു. കൃഷ്ണൻകുട്ടി, വി.ടി.പ്രസാദ്, എൻ.സി.സജീവൻ,  പൂച്ചാക്കൽ ഷാഹുൽ, അയൂബ് ഖാൻ, സന്തോഷ് ഓടമ്പള്ളി, സദാനന്ദൻ പാണാവള്ളി തുടങ്ങിയവർ സമീപം.

ലോക നാടക ദിനത്തോടനുബന്ധിച്ച് ആലപ്പുഴ പാണാവള്ളി സാംസ്കാരിക വേദി ഒരുക്കിയ നാടക ഗാനാലാപന സന്ധ്യയിൽ ആയിരുന്നു അർജുനപ്പത്തിന്റെ പ്രകാശനം. വൈക്കം മാളവികയുടെ സിന്ധു ഗംഗ 1974, കാദംമ്പരി 1975, കാർത്തികപൂ 1980, കാമധേനു 1981, കൊച്ചിൻ പൗർണമിയുടെ അഷ്ടമി, ആലപ്പി കൽപനയുടെ തക്ഷശില 1975, കൊച്ചിൻ കലാമന്ദിറിന്റെ വിതുമ്പും മോഹങ്ങൾ 1982 എന്നീ നാടകങ്ങളിൽ നിന്നും തിരഞ്ഞെടുത്ത പാട്ടുകളാണ് അർജുനപ്പത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സുന്ദരൻ കല്ലായി, കൊച്ചിൻ വർഗീസ്, ജോസി പെരേര, അഷ്റഫ് തൈക്കുടം എന്നിവരായിരുന്നു നാടക രചയിതാക്കൾ. 

ADVERTISEMENT

എം.കെ.അർജുനന്റെ ശിഷ്യനും സംഗീത സംവിധായകനുമായ ഉദയകുമാർ അഞ്ചൽ ഗാനങ്ങൾക്ക് ഈണം പകർന്നു. അര നൂറ്റാണ്ട് മുന്നേയുള്ള പാട്ടുകളായതിൽ ആ കാലഘട്ടത്തിൽ പ്രചാരത്തിലിരുന്ന സംഗീത ഉപകരണങ്ങളാണ് ഇത്തവണയും ഉപയോഗിച്ചത്. മാസ്റ്റർ മരണത്തിനു മുന്നേ തന്നെ ഈ പാട്ടുകൾ പുനഃസൃഷ്ടിക്കുന്ന കാര്യം തന്നെ ഏൽപ്പിച്ചിരുന്നതാണ് എന്ന് ഉദയകുമാർ പറഞ്ഞു. അർജുനപ്പത്തിന്റെ മാതൃകയിൽ ബാബുരാജ്, ദക്ഷിണാമൂർത്തി സ്വാമി, കുമരകൻ രാജപ്പൻ തുടങ്ങിയ സംഗീതസംവിധായകമായി ഒരുക്കിയ പാട്ടുകളും ആസ്വാദകർക്കു വേണ്ടി കമ്പോസ് ചെയ്ത് പുറത്തിറക്കുവാൻ പദ്ധതിയുണ്ടെന്നു പൂച്ചാക്കൽ ഷാഹുൽ പറഞ്ഞു. 

പൂച്ചാക്കൽ ഷാഹുലും എം.കെ.അർജ്ജുനനും പഴയ കാല ചിത്രം.
ADVERTISEMENT

ദലീമ ജോജോ എംഎൽഎ, റിയാലിറ്റി ഷോ ഫെയിം വിവേകാനന്ദ്, രമേഷ് പൂച്ചാക്കൽ, കലാഭവൻ സാബു, ജോസ് സാഗർ, ബിനു സരിഗ, ആയൂബ് റഷീദ്, ശ്രീക്കുട്ടി പ്രശാന്ത്, മാതു കല്യാണി തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. 83കാരനായ ഗാനരചയിതാവ് പൂച്ചാക്കൽ ഷാഹുലും ഇതിൽ ഒരു പാട്ട് പാടിയിട്ടുണ്ട്. ആദ്യമായാണ് എഴുതിയ പാട്ടിന് ഷാഹുൽ ശബ്ദം നൽകുന്നത്. 35 വർഷം ഭാഷാധ്യാപകനായിരുന്ന അദ്ദേഹം, പെൻഷൻ പണത്തിൽ നിന്നു മിച്ചം പിടിച്ച തുക കൊണ്ടാണ് രണ്ട് ലക്ഷത്തോളം രൂപ ചെലവിട്ട് പഴയ നാടക ഗാനങ്ങളുടെ വീണ്ടെടുക്കൽ നടത്തിയത്. 

ആദ്യകാല നാടകങ്ങളിൽ പാടിപ്പതിഞ്ഞ ഗാനങ്ങൾ റെക്കോർഡ് ചെയ്ത് സൂക്ഷിക്കുന്ന പതിവില്ലായിരുന്നു. നാടക സംഘത്തിനൊപ്പം ഗായകരും സംഗീത‍‍‍ജ്ഞരും സഞ്ചരിച്ചാണ് നാടകം അവതരിപ്പിച്ചിരുന്നത്. ഓരോ വർഷവും പുതിയ നാടകവും പാട്ടുകളും വരുന്നതോടെ നാടക പ്രേമികളുടെ മനസ്സിൽ അവയെല്ലാം കേട്ടു മറന്ന ഈണങ്ങളായി അവശേഷിക്കും. അതുകൊണ്ടുതന്നെ ഈ ഗാനങ്ങൾ വരും തലമുറയിലേക്ക്ു പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ്‌ ‘അർജുനപ്പത്ത്’ ഒരുക്കിയതെന്ന്ു പൂച്ചാക്കൽ ഷാഹുൽ പറഞ്ഞു. 

കലാഭവൻ സാബു, പൂച്ചാക്കൽ ഷാഹുൽ, റെജി ശ്രീരാഗ്, ഉദയകുമാർ അഞ്ചൽ എന്നിവർ കരുനാഗപ്പള്ളി ശ്രീരാഗ് റെക്കാഡിങ് സ്റ്റുഡിയോയിൽ.
ADVERTISEMENT

എം.കെ.അർജുനൻ–പൂച്ചാക്കൽ ഷാഹുൽ കൂട്ടുകെട്ടിലൂടെ അര നൂറ്റാണ്ട് മുൻപ് പത്ത് നാടകങ്ങളിലൂടെ 35 പാട്ടുകൾ പുറത്തിറക്കി. 1974 ൽ വൈക്കം മാളവികയ്ക്കു വേണ്ടി സുന്ദരൻ കല്ലായി രചനയും സംവിധാനവും നിർവഹിച്ച ‘സിന്ധു ഗംഗ’ എന്ന നാടകത്തിലൂടെയാണ് ഇവർ ആദ്യമായി ഒരുമിക്കുന്നത്. തുടർന്ന് 2002 ൽ കൊച്ചിൻ ലേബേഴ്സിനു വേണ്ടി ‘പന്തീരായിരപ്പട’ എന്ന നാടകത്തിൽ വരെ ഈ കൂട്ടായ്‌മയിലൂടെ ഗാനം പുറത്തുവന്നു.

പൂച്ചാക്കൽ ഷാഹുൽ, ദലീമ ജോജോ എംഎൽഎ, ഉദയകുമാർ അഞ്ചൽ, കലാഭവൻ സാബു എന്നിവർ കൊച്ചി വുഡ് പെക്കർ റെക്കാഡിങ് സ്റ്റുഡിയോയിൽ.

പൂച്ചാക്കൽ ഷാഹുൽ 250 ലധികം മലയാള പ്രഫഷനൽ നാടകങ്ങൾക്കായി ആയിരത്തിലേറെ പാട്ടുകളെഴുതി. എം.കെ.അർജുനൻ, എം.എസ്.ബാബുരാജ്, വി.ദക്ഷിണാമൂർത്തി, കുമരകം രാജപ്പൻ, എം.ജി.രാധാകൃഷ്ണൻ, കലവൂർ ബാലൻ, കോട്ടയം ജിമ്മി, വൈപ്പിൻ സുരേന്ദ്രൻ, ആലപ്പി രംഗനാഥ്, കൊച്ചിൻ പൊന്നപ്പൻ, എ.ഡി.പുരം ഭാസി, അപ്പച്ചൻ പള്ളൂരുത്തി, ഫ്രാൻസിസ് വലപ്പാട്, എൽപിആർ വർമ, അയിരൂർ സദാശിവൻ, ആലപ്പി ഋഷികേശ്, ആലപ്പി വിവേകാനന്ദൻ, ഉദയകുമാർ അഞ്ചൽ, വൈക്കം വാമനപ്രഭു, ആലപ്പി ജിമ്മി തുടങ്ങിയവർ വിവിധ പാട്ടുകൾക്കു സംഗീതമൊരുക്കിയവരാണ്. 

English Summary:

Arjunapathu musical album release