ജിലേബിയുമായി സിതാര കൃഷ്ണകുമാർ; മധുരപ്പാട്ടുകൾ പുറത്തിറക്കാൻ ‘മുറിജിനല്‍സ്’
മലയാളത്തില്‍ സ്വതന്ത്രസംഗീതരംഗത്ത് പുതുവഴി തെളിച്ച് മു.രി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മൂഹ്‌സിന്‍ പരാരിയും സംഘവും. മുറിജിനല്‍സ് എന്ന പേരില്‍ വിവിധ കലാകാരന്മാര്‍ക്കൊപ്പം വിവിധ വിഭാഗങ്ങളിലായി പുറത്തിറക്കുന്ന ആല്‍ബത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ‘ജിലേബി’ എന്നു പേരിട്ടിരിക്കുന്ന ഗാനത്തിന് ഈണം

മലയാളത്തില്‍ സ്വതന്ത്രസംഗീതരംഗത്ത് പുതുവഴി തെളിച്ച് മു.രി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മൂഹ്‌സിന്‍ പരാരിയും സംഘവും. മുറിജിനല്‍സ് എന്ന പേരില്‍ വിവിധ കലാകാരന്മാര്‍ക്കൊപ്പം വിവിധ വിഭാഗങ്ങളിലായി പുറത്തിറക്കുന്ന ആല്‍ബത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ‘ജിലേബി’ എന്നു പേരിട്ടിരിക്കുന്ന ഗാനത്തിന് ഈണം പകർന്നാലപിച്ചത് സിതാര കൃഷ്ണകുമാർ ആണ്. മു.രി പാട്ടിനു പ്രാസഭംഗിയുള്ള വരികൾ കുറിച്ചു.
‘നാവിൽ ജിലേബി തൻ മധുരം
നോവിൽ ഹബീബി തൻ മധുരം
രാവിൽ നിലാവിൻ മിനുക്കം
നേരിൽ കിനാവിൻ കലക്കം...’
‘ജിലേബി’ ഇതിനകം ആസ്വാദകശ്രദ്ധ നേടിക്കഴിഞ്ഞു. സിതാരയുടെ ആലാപനമികവിൽ തിളങ്ങിയ പാട്ടിനു നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. മുറിജിനല്‍സിലെ മറ്റു പാട്ടുകൾക്കു വേണ്ടി കാത്തിരിക്കുകയാണെന്ന് പ്രേക്ഷകർ കുറിക്കുന്നു. ദ് റൈറ്റിങ് കമ്പനിയുടെ ബാനറില്‍ ആണ് മുറിജിനല്‍സ് ഒരുങ്ങുന്നത്. ഇതിലെ ഒന്നാം വോള്യത്തിൽ പത്തോളം ഗാനങ്ങളുണ്ട്.
ഇന്ദ്രന്‍സ്, ഷഹബാസ് അമന്‍, വിഷ്ണു വിജയ്, ചെമ്പന്‍, അറിവ്, ഗോവിന്ദ് വസന്ത, ഫാത്തിമ ജാഹാന്‍, ഡിജെ ശേഖര്‍, ജോക്കര്‍, എംഎച്ച്ആര്‍, ബേബി ജാന്‍, 6091, ദാബ്‌സി തുടങ്ങിയവരും മുറിജിനല്‍സിനായി കൈകോർക്കും. യുട്യൂബ്, സ്‌പോട്ടിഫൈ, ആപ്പിള്‍ മ്യൂസിക് തുടങ്ങിയ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലും മുറിജിനല്‍സ് ഗാനങ്ങള്‍ ലഭ്യമാകും.