ജീവിതപങ്കാളിയും നടിയുമായ പ്രിയങ്ക ചോപ്രയുടെ സഹോദരൻ സിദ്ധാർഥ് ചോപ്രയുടെയും പ്രതിശ്രുതവധു നീലം ഉപാദ്യായുടെയും ‘റോക്ക’ ചടങ്ങിൽ തിളങ്ങി ഗായകൻ നിക് ജൊനാസ്. പഞ്ചാബി രീതിയിലുള്ള വിവാഹങ്ങൾക്ക് മുന്നോടിയായി നടത്തുന്ന പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണിത്. വധൂവരന്മാരുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതപങ്കാളിയും നടിയുമായ പ്രിയങ്ക ചോപ്രയുടെ സഹോദരൻ സിദ്ധാർഥ് ചോപ്രയുടെയും പ്രതിശ്രുതവധു നീലം ഉപാദ്യായുടെയും ‘റോക്ക’ ചടങ്ങിൽ തിളങ്ങി ഗായകൻ നിക് ജൊനാസ്. പഞ്ചാബി രീതിയിലുള്ള വിവാഹങ്ങൾക്ക് മുന്നോടിയായി നടത്തുന്ന പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണിത്. വധൂവരന്മാരുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് ഇൗ ചടങ്ങിൽ പങ്കെടുക്കുക. ഇരുകുടുംബങ്ങളും തമ്മിലുള്ള ഐക്യത്തെ അടയാളപ്പെടുത്തുന്നതാണ് റോക്ക. 

നിക്കും പ്രിയങ്കയും മകൾ മാൾ‌ട്ടിക്കൊപ്പമാണ് പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. ചുവന്ന നിറത്തിലുള്ള സാരിയിൽ പ്രിയങ്ക തിളങ്ങിയപ്പോൾ എത്‌നിക് ലുക്കിലായിരുന്നു നിക്. അർച്ചന കൊച്ചാർ ആണ് നിക്കിനു വേണ്ടി വസ്ത്രം ഡിസൈൻ ചെയ്തത്. റാണി പിങ്ക് നിറത്തിലുള്ള മിനി സ്കർട്ടും ടോപ്പുമായിരുന്നു മാൾട്ടിയുടെ വേഷം. താരദമ്പതികൾ വധൂവരന്മാർക്കൊപ്പം നിൽക്കുന്നതിന്റെ ചിത്രങ്ങൾ ഇതിനകം വൈറലായിക്കഴിഞ്ഞു.   

സിദ്ധാർഥ് ചോപ്രയുടെയും പ്രതിശ്രുതവധു നീലം ഉപാദ്യായുടെയും ‘റോക്ക’ ചടങ്ങിൽ നിന്ന് (ഇൻസ്റ്റഗ്രാം)
ADVERTISEMENT

അടുത്തിടെയാണ് പ്രിയങ്കയ്ക്കൊപ്പം കുടുംബാഘോഷത്തിൽ പങ്കെടുക്കാനായി നിക്കും മകളും ലൊസാഞ്ചലസിൽ നിന്നുമെത്തിയത്. ഇരുവരും കുടുംബത്തോടൊപ്പം ഹോളി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. പ്രിയങ്ക ചോപ്രയുമായുള്ള വിവാഹം കഴിഞ്ഞതോടെയാണ് നിക് ജൊനാസ് ഇന്ത്യയിലെ പതിവു സന്ദർശകനായത്. നിക്കിനെ വിദേശിയായി കാണുന്നില്ലെന്നും കുടുംബത്തിലെ അംഗത്തെപ്പോലെയാണെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ പ്രിയങ്കയുടെ അമ്മ മധു ചോപ്ര പറഞ്ഞത് ഏറെ ശ്രദ്ധേയമായി.  

2018 ഡിസംബർ ഒന്നിനാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും വിവാഹിതരായത്. 2022 ജനുവരി 22ന് ഇരുവർക്കും പെൺകു‍ഞ്ഞ് പിറന്നു. വാടകഗർഭപാത്രത്തിലൂടെയാണ് ഇരുവരും മാതാപിതാക്കളായത്.

English Summary:

Nick Jonas stuns in ethnic attire at brother in law's pre-wedding function