പ്രിയ സുഹൃത്തിന് പിറന്നാൾ ആശംസകൾ അറിയിച്ച് ഗായകൻ വിധു പ്രതാപ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ആരാധകശ്രദ്ധ നേടുന്നു. സംഗീതസംവിധായകനും പുല്ലാങ്കുഴൽ വാദകനുമായ നിഹാല്‍ ആസാദിനെക്കുറിച്ചാണ് വിധുവിന്റെ സരസമായ കുറിപ്പ്. ലാലു എന്നാണ് വിധു നിഹാലിനെ വിളിക്കുന്ന ഓമനപ്പേര്. തന്റെ ലാലുവിനെക്കുറിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രിയ സുഹൃത്തിന് പിറന്നാൾ ആശംസകൾ അറിയിച്ച് ഗായകൻ വിധു പ്രതാപ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ആരാധകശ്രദ്ധ നേടുന്നു. സംഗീതസംവിധായകനും പുല്ലാങ്കുഴൽ വാദകനുമായ നിഹാല്‍ ആസാദിനെക്കുറിച്ചാണ് വിധുവിന്റെ സരസമായ കുറിപ്പ്. ലാലു എന്നാണ് വിധു നിഹാലിനെ വിളിക്കുന്ന ഓമനപ്പേര്. തന്റെ ലാലുവിനെക്കുറിച്ചു നല്ലതൊന്നും പറയാൻ കിട്ടുന്നില്ലെന്നും എങ്കിലും പിറന്നാൾ ആയതുകൊണ്ട് എന്തെങ്കിലും പറയാൻ ശ്രമിക്കാമെന്നും പറഞ്ഞുകൊണ്ടാണ് വിധു പ്രതാപിന്റെ കുറിപ്പ് ആരംഭിക്കുന്നത്. 

കുറിപ്പ് ഇങ്ങനെ:

ADVERTISEMENT

ലാലു, നിന്നെക്കുറിച്ചു പറയാൻ നല്ല വാക്കുകൾ ഒന്നും എനിക്ക് കിട്ടുന്നില്ല ഡാ. എന്നാലും പിറന്നാൾ ആയതുകൊണ്ട് പറയാം, നന്നാവാൻ ശ്രമിക്കുക! (എനിക്ക് വല്യ പ്രതീക്ഷയില്ല എന്നാലും) Jokes apart... നിന്റെ കയ്യിലിരുപ്പ് വച്ച് പല വട്ടം എന്റെ കൈ പൊങ്ങിയിട്ടുള്ളതാണ്. പക്ഷേ നിന്റെ ഉള്ളിലെ ശുദ്ധ സംഗീതവും നിഷ്കളങ്കമായ സ്നേഹവും ഓർത്തു മാത്രം നീ ഇപ്പോഴും ഇങ്ങനെ ഇരിക്കുന്നു. വീണ്ടും Jokes apart... നീ ഞങ്ങളുടെ ചെറ്റകുട്ടി... Sorry.. ചെല്ലക്കുട്ടിയാണ്. എന്നും സന്തോഷത്തോടെ, ആരോഗ്യത്തോടെ ഇരിക്കാൻ നിനക്ക് ആകട്ടെ എന്നു പ്രാർഥിക്കുന്നു. പിറന്തനാൽ വാഴ്ത്തുക്കൾ ലാലു.

വിധു പ്രതാപിന്റെ സമൂഹമാധ്യമ കുറിപ്പ് ഇതിനകം ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. രസകരമായ കമന്റുകളും ലഭിക്കുന്നുണ്ട്. ഗായകരായ സിതാര കൃഷ്ണകുമാർ, ജ്യോത്സ്ന രാധാകൃഷ്ണൻ എന്നിങ്ങനെ പ്രമുഖരും വിധുവിന്റെ പോസ്റ്റിനോടു പ്രതികരിച്ചു. വിധു പ്രതാപിനോടും കുടുംബത്തോടും ഏറെ അടുപ്പം പുലർത്തുന്നയാളാണ് നിഹാൽ ആസാദ്. വിധുവിനും ഭാര്യ ദീപ്തിക്കുമൊപ്പമുള്ള ചിത്രങ്ങൾ നിഹാൽ പലതവണ പങ്കുവച്ചിട്ടുമുണ്ട്. 

English Summary:

Vidhu Prathap conveys birthday wishes to dearest friend