പക്ഷാഘാതത്തെത്തുടർന്ന് കേൾവിത്തകരാർ; ശുഭയ്ക്ക് ആശ്വാസമായി ‘സമം’
പക്ഷാഘാതത്തെത്തുടർന്ന് കേൾവിശക്തിക്കു തകരാർ സംഭവിച്ച ഗായിക ശുഭ രഘുനാഥിന് ശ്രവണ സഹായി വാങ്ങി നൽകി മലയാള പിന്നണി ഗായകരുടെ സംഘടനയായ സമം. കരുനാഗപ്പള്ളി ശ്രീരാഗ് സ്റ്റുഡിയോയിൽ വച്ച് സമം ഭാരവാഹികൾ ശുഭയ്ക്ക് ശ്രവണസഹായ യന്ത്രം കൈമാറി. സംഘടനയുടെ പ്രസിന്റ് സുദീപ് കുമാർ, ജനറൽ സെക്രട്ടറി രവിശങ്കർ, ഭരണസമിതി

പക്ഷാഘാതത്തെത്തുടർന്ന് കേൾവിശക്തിക്കു തകരാർ സംഭവിച്ച ഗായിക ശുഭ രഘുനാഥിന് ശ്രവണ സഹായി വാങ്ങി നൽകി മലയാള പിന്നണി ഗായകരുടെ സംഘടനയായ സമം. കരുനാഗപ്പള്ളി ശ്രീരാഗ് സ്റ്റുഡിയോയിൽ വച്ച് സമം ഭാരവാഹികൾ ശുഭയ്ക്ക് ശ്രവണസഹായ യന്ത്രം കൈമാറി.
സംഘടനയുടെ പ്രസിഡന്റ് സുദീപ് കുമാർ, ജനറൽ സെക്രട്ടറി രവിശങ്കർ, ഭരണസമിതി അംഗങ്ങളായ ജി.ശ്രീറാം, അൻവർ സാദത്ത്, സംഗീതസംവിധായകൻ അഞ്ചൽ ഉദയകുമാർ, ശ്രീരാഗ് സ്റ്റുഡിയോ ഉടമസ്ഥൻ ബഷീർ, സൗണ്ട് എൻജിനീയർ റെജി തുടങ്ങിയവരും ശുഭയുടെ കുടുംബാംഗങ്ങളും ചടങ്ങിൽ സാന്നിധ്യമറിയിച്ചു. തുടർന്ന്, ബി.കെ.ഹരിനാരായണൻ എഴുതി വിജേഷ് ഗോപാൽ ഈമണമിട്ട കൃഷ്ണഭക്തിഗാനം ശുഭയുടെ ശബ്ദത്തിൽ റെക്കോഡ് ചെയ്തു. പാട്ട് വിഷുദിനത്തിൽ സമത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി പ്രേക്ഷകർക്കു മുന്നിലെത്തും.
മലയാള നാടക പിന്നണി ഗാനരംഗത്തെ സജീവസാന്നിധ്യമാണ് ശുഭ രഘുനാഥ്. മികച്ച നാടക പിന്നണിഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരം അഞ്ചു തവണ നേടിയിട്ടുണ്ട്. നിരവധി ഭക്തിഗാന ആൽബങ്ങൾക്കു വേണ്ടിയും പാടിയിട്ടുള്ള ശുഭ, ചലച്ചിത്ര പിന്നണി ഗാനരംഗത്തും അരങ്ങേറ്റം കുറിച്ചിരുന്നു.
കഴിഞ്ഞ വർഷമാണ് ശുഭയ്ക്ക് പക്ഷാഘാതമുണ്ടായത്. ഇതു കേൾവി ശക്തിയെ സാരമായി ബാധിച്ചു. ഉച്ചസ്ഥായിയിലുള്ള ശബ്ദവീചികൾ കേൾക്കാൻ സാധിക്കാതെ വന്നതോടെ ശുഭയ്ക്ക് സംഗീതരംഗത്തു നിന്നും മാറി നിൽക്കേണ്ടി വന്നു. പിന്നീട്, ഡോ.സുനിൽ മാത്യുവിന്റെ നിരീക്ഷണത്തിൽ വിദേശനിർമിത ശ്രവണസഹായി ഉപയോഗിച്ച് കേൾവിക്കുറവ് പൂർണമായി പരിഹരിക്കാനാകുമെന്നു കണ്ടെത്തുകയായിരുന്നു. എന്നാൽ, ഏഴു ലക്ഷം രൂപയായിരുന്നു അതിനുള്ള ചിലവ്. സമം ഇടപെട്ടു ശ്രവണസഹായി വാങ്ങി നൽകിയതിലൂടെ വീണ്ടും പാട്ടുലോകത്തേക്ക് മടങ്ങിയെത്തിയതിന്റെ സന്തോഷത്തിലാണ് ശുഭ.