വീണ്ടും അമ്മയാകാനുള്ള ആഗ്രഹം വെളിപ്പെടുത്തി ഗായിക റിയാന. അടുത്തിടെ ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് ഗായിക സ്വകാര്യ ജീവിതത്തെക്കുറിച്ചു മനസ്സു തുറന്നത്. ദൈവം തനിക്കും പങ്കാളി അസാപ് റോക്കിക്കും വേണ്ടി എത്ര കുഞ്ഞുങ്ങളെ നൽകാനാണോ ആഗ്രഹിക്കുന്നത് അത്രയും പേരെ സ്വീകരിക്കാൻ താൻ തയ്യാറാണെന്ന് റിയാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീണ്ടും അമ്മയാകാനുള്ള ആഗ്രഹം വെളിപ്പെടുത്തി ഗായിക റിയാന. അടുത്തിടെ ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് ഗായിക സ്വകാര്യ ജീവിതത്തെക്കുറിച്ചു മനസ്സു തുറന്നത്. ദൈവം തനിക്കും പങ്കാളി അസാപ് റോക്കിക്കും വേണ്ടി എത്ര കുഞ്ഞുങ്ങളെ നൽകാനാണോ ആഗ്രഹിക്കുന്നത് അത്രയും പേരെ സ്വീകരിക്കാൻ താൻ തയ്യാറാണെന്ന് റിയാന പറഞ്ഞു. റിയാനയ്ക്ക് രണ്ട് ആൺകുട്ടികളാണുള്ളത്. ഒരു പെൺകുഞ്ഞിനു ജന്മം നൽകാൻ താൻ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ ജനിക്കുന്നത് ആൺകുഞ്ഞ് ആണെങ്കിലും താൻ സംതൃപ്തയായിരിക്കുമെന്നും റിയാന വെളിപ്പെടുത്തി. 

‘കുട്ടികൾ അവരുടേതായ ഗുണങ്ങൾ ലോകത്തിലേക്കു കൊണ്ടുവരും. അവർ പൂർണരായിരിക്കാൻ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അവർ എന്താണോ ആഗ്രഹിക്കുന്നത് അതായിത്തീരാനുള്ള എല്ലാ പിന്തുണയും നൽകി അവരുടെ കൂടെ നിൽക്കണം. പരിശ്രമിച്ചാൽ വിജയം സ്വന്തമാക്കാമെന്ന ബോധ്യം കുട്ടികളിലുണ്ടാക്കിയെടുക്കണം. അവർ അവരുടെ വ്യക്തിത്വത്തെ പൂർണമായും ആസ്വദിക്കട്ടെ, ആഘോഷിക്കട്ടെ. 

ADVERTISEMENT

മാതാപിതാക്കളായതിനു ശേഷം ഞാനും എന്റെ പങ്കാളിയും തമ്മിലുള്ള ബന്ധം കൂടുതൽ ആഴമുള്ളതായിത്തീർന്നു. രക്ഷിതാവ് എന്ന നിലയിൽ റോക്കി തന്റെ കടമകൾ നിർവഹിക്കുന്നതു കാണുമ്പോൾ എനിക്ക് അദ്ഭുതം തോന്നുന്നു. അവന്റെ സ്നേഹവും ക്ഷമയും എന്നെ ഏറെ സ്വാധീനിക്കുന്നു. മാത്രവുമല്ല, മക്കളുമായി അവൻ സ്ഥാപിച്ചെടുത്ത സ്നേഹബന്ധം വളരെ മൂല്യമുള്ളതാണ്’, റിയാന പറഞ്ഞു. 

ഏറെക്കാലം സുഹൃത്തുക്കളായിരുന്ന റിയാനയും റാപ്പർ അസാപ് റോക്കിയും 2020ൽ ആണ് ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയത്. 2022 മേയിൽ ഇരുവരും ആദ്യ കൺമണിയെ വരവേറ്റു. കുഞ്ഞ് പിറന്ന് മാസങ്ങൾ പിന്നിട്ടപ്പോഴാണ് ലിംഗം ഏതെന്നു ഗായിക വെളിപ്പെടുത്തിയത്. ഒരു വർഷം പിന്നിട്ടപ്പോൾ മുഖവും പരസ്യപ്പെടുത്തി. തൊട്ടടുത്ത വർഷം ഓഗസ്റ്റിൽ റിയാന രണ്ടാമത്തെ കുഞ്ഞിനു ജന്മം നൽകി. റസ അഥെൽസൺ മെയേഴ്സ്, റൈറ്റ് റോസ് എന്നിങ്ങനെയാണ് മക്കൾക്കു പേര് നൽകിയിരിക്കുന്നത്. 

English Summary:

Rihanna reveals her family plans