‘ഹരിചന്ദനം’ ചാർത്തുന്ന വിഷുക്കാലം; സംഗീത വിഡിയോ ശ്രദ്ധേയം
വിഷുവിനോടനുബന്ധിച്ചു പുറത്തിറക്കിയ ‘ഹരിചന്ദനം’ സംഗീത വിഡിയോ പ്രേക്ഷകശ്രദ്ധ നേടുന്നു. രാധാകൃഷ്ണൻ കുന്നുംപുറം ആണ് പാട്ടിനു വേണ്ടി വരികൾ കുറിച്ചത്. കേരളപുരം ശ്രീകുമാർ സംഗീതമൊരുക്കിയ ഗാനം സജി സതീശൻ ആലപിച്ചു. സ്നേഹ, രേഷ്മ, ചന്ദു ചന്ദ്രൻ, രാജേന്ദ്രൻ, സജീവ് മോഹൻ എന്നിവരും ആലാപനത്തിൽ

വിഷുവിനോടനുബന്ധിച്ചു പുറത്തിറക്കിയ ‘ഹരിചന്ദനം’ സംഗീത വിഡിയോ പ്രേക്ഷകശ്രദ്ധ നേടുന്നു. രാധാകൃഷ്ണൻ കുന്നുംപുറം ആണ് പാട്ടിനു വേണ്ടി വരികൾ കുറിച്ചത്. കേരളപുരം ശ്രീകുമാർ സംഗീതമൊരുക്കിയ ഗാനം സജി സതീശൻ ആലപിച്ചു. സ്നേഹ, രേഷ്മ, ചന്ദു ചന്ദ്രൻ, രാജേന്ദ്രൻ, സജീവ് മോഹൻ എന്നിവരും ആലാപനത്തിൽ പങ്കുചേർന്നു.
‘കണ്ണാ കണ്ണാ കണ്ണാ കായാമ്പൂ വർണാ
കണ്ണാ കണ്ണാ കണ്ണാ കാർമുകിൽ വർണാ
ഹരിനാമകീർത്തനം മൊഴികളിൽ വിടരവേ
ഹരിചന്ദനം ചാർത്തി സന്ധ്യ വന്നെത്തവേ
അഷ്ഠപതി ലയ ഗാനത്തിലലിയവേ
നീലമേഘവർണനെ കണ്ടു ഞാനിന്നലെ....’
‘ഹരിചന്ദനം’ ഇതിനകം ആസ്വാദകഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. ഹൃദ്യമായ ദൃശ്യവിരുന്നുകൂടി സമ്മാനിക്കുന്ന പാട്ടിനു വേണ്ടി രഞ്ജു ആറ്റിങ്ങൽ, അനന്തു കിളിമാനൂർ എന്നിവർ ചേർന്നു ക്യാമറ കൈകാര്യം ചെയ്തു. എഡിറ്റിങ്: രമേഷ്. അഖിലേഷ് രാധാകൃഷ്ണന്റേതാണു പാട്ടിന്റെ ആശയം. ദൃശ്യവേദി ബാനറിൽ സജി സതീശൻ ‘ഹരിചന്ദനം’ നിർമിച്ചിരിക്കുന്നു.