ടൊവിനോ തോമസും സൗബിൻ ഷാഹിറും ആദ്യമായി ഒന്നിക്കുന്ന ലാൽ ജൂനിയർ ചിത്രം നടികറിന്റെ പ്രമോ ഗാനം പുറത്തിറങ്ങി. യക്സൻ ഗാരി പെരേരയും നേഹ.എസ്.നായരും ചേർന്നു സംഗീതം നൽകിയിരിക്കുന്ന ഗാനം എഴുതി പെർഫോം ചെയ്തിരിക്കുന്നത് റാപ്പർ എം.സി.കൂപ്പറാണ്. ടൊവിനോ തോമസ് കൂൾ വൈബിൽ പ്രത്യക്ഷപ്പെടുന്ന വിഡിയോയിൽ സ്റ്റൈലിഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൊവിനോ തോമസും സൗബിൻ ഷാഹിറും ആദ്യമായി ഒന്നിക്കുന്ന ലാൽ ജൂനിയർ ചിത്രം നടികറിന്റെ പ്രമോ ഗാനം പുറത്തിറങ്ങി. യക്സൻ ഗാരി പെരേരയും നേഹ.എസ്.നായരും ചേർന്നു സംഗീതം നൽകിയിരിക്കുന്ന ഗാനം എഴുതി പെർഫോം ചെയ്തിരിക്കുന്നത് റാപ്പർ എം.സി.കൂപ്പറാണ്. ടൊവിനോ തോമസ് കൂൾ വൈബിൽ പ്രത്യക്ഷപ്പെടുന്ന വിഡിയോയിൽ സ്റ്റൈലിഷ് ലുക്കിൽ ഭാവനയുമുണ്ട്. 

സൂപ്പർതാരം ഡേവിഡ് പടിക്കലായുള്ള ടൊവിനോയുടെ സ്റ്റൈലിഷ് പ്രകടനമാണ് വിഡിയോയുടെ ആകർഷണം. പല വേഷപ്പകർച്ചകളിൽ നടൻ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. മികച്ച പ്രതികരണമാണ് നടികറിന്റെ 'കിരീടം' പ്രമോ ഗാനത്തിനു ലഭിക്കുന്നത്. തല്ലുമാല സൃഷ്ടിച്ച സൂപ്പർ വൈബിനു ശേഷം വരുന്ന ടൊവിനോയുടെ തീപ്പൊരി ഐറ്റമെന്നാണ് പാട്ടിനെക്കുറിച്ച് ആരാധകരുടെ കമന്റ്. 

ADVERTISEMENT

ഡ്രൈവിങ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികർ അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ് നിര്‍മിക്കുന്നത്. പുഷ്പ - ദ് റൈസ് പാര്‍ട്ട് 1 ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവി മെക്കേഴ്‌സിന്റെ നവീൻ യർനേനിയും വൈ.രവി ശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നു. 

ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബു സലിം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, ലെച്ചു (ബിഗ് ബോസ് ഫെയിം) രജിത്ത് (ബിഗ് ബോസ് ഫെയിം) തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, ചെമ്പിൽ അശോകൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ബേബി ആരാധ്യ, ജയരാജ്‌ കോഴിക്കോട്, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ബേബി വിയ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മേയ് 4ന് ചിത്രം പ്രദർശനത്തിനെത്തും. 

English Summary:

Promo Song from the movie Nadikar