ഗായിക എസ്.ജാനകിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഗായകരായ കെ.എസ്.ചിത്രയും സുജാത മോഹനും. പ്രിയ ഗായികയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഇരുവരും ആശംസകൾ അറിയിച്ചത്. ചിത്രയുടെയും സുജാതയുടെയും സമൂഹമാധ്യമ പോസ്റ്റുകൾക്കു താഴെ ആരാധകരും പ്രിയഗായികയ്ക്കു ജന്മദിനാശംസകളുമായെത്തി. "ജാനകിയമ്മയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗായിക എസ്.ജാനകിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഗായകരായ കെ.എസ്.ചിത്രയും സുജാത മോഹനും. പ്രിയ ഗായികയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഇരുവരും ആശംസകൾ അറിയിച്ചത്. ചിത്രയുടെയും സുജാതയുടെയും സമൂഹമാധ്യമ പോസ്റ്റുകൾക്കു താഴെ ആരാധകരും പ്രിയഗായികയ്ക്കു ജന്മദിനാശംസകളുമായെത്തി. 

"ജാനകിയമ്മയ്ക്ക് സന്തോഷകരമായ ജന്മദിനാശംസകൾ. ആരോഗ്യവും സന്തോഷവും സമാധാനവും നിറയട്ടെ," സുജാത മോഹൻ കുറിച്ചു. ജീവിതത്തിൽ എന്നും പ്രചോദനമേകുന്ന പ്രിയ ഗായികയ്ക്കു മനസ്സു നിറയുന്ന പിറന്നാൾ ആശംസകൾ കെ.എസ്.ചിത്രയും പങ്കുവച്ചു. ചിത്രയുടെ വാക്കുകൾ ഇങ്ങനെ: "ഏറ്റവും പ്രചോദനമേകുന്ന, ഭാവങ്ങളുടെ രാജ്ഞിയായ ഏറ്റവും എളിമയുള്ള എല്ലാവരുടെയും പ്രിയങ്കരിയായ ജാനകിയമ്മയ്ക്ക് ജന്മദിനാശംസകൾ. അമ്മയുടെ ആരോഗ്യത്തിനും സന്തോഷത്തിനും ദീർഘായുസിനുമായി എന്നും പ്രാർഥിക്കുന്നു. അതിഗംഭീര പിറന്നാൾ ആകട്ടെ!"

ADVERTISEMENT

മലയാളികളുടെ ഗൃഹാതുരത്വത്തിന്റെ ശബ്ദമാണ് എസ്.ജാനകി. പതിനെട്ടു ഭാഷകളിലായി 40000ൽ അധികം പാട്ടുകൾ‌ പാടിയിട്ടുള്ള ജാനകി സംഗീതരംഗത്തു നിന്നു വിരമിച്ചു വിശ്രമജീവിതത്തിലാണ്. പാടിത്തുടങ്ങിയ കാലം മുതൽ മലയാളത്തിലുള്ള ഗായികയ്ക്ക് ഏറ്റവും കൂടുതൽ സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചതും മലയാളത്തിൽ നിന്നാണ്. സംഗീതരംഗത്തു നിന്നു വിരമിച്ചെങ്കിലും മലയാളികളുടെ മനസ്സിൽ ഇപ്പോഴും നിറവോടെയുണ്ട് ജാനകി എന്ന ഗായികയും അവരുടെ പാട്ടുകളും. 

English Summary:

KS Chithra and Sujatha Mohan convey birthday wishes to S Janaki