അനിരുദ്ധ് തൊട്ട് പൊന്നാക്കി, ആദ്യം ഷാറുഖ് ആടി, പിന്നെ മോഹൻലാല് ആറാടി; വീണ്ടും മുഴങ്ങുന്ന ‘സിന്ദ ബന്ദ’!

വനിത ഫിലിം അവാർഡ്സിനെത്തിയ മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ തകർപ്പൻ നൃത്തച്ചുവടുകളോടെ പാട്ടുപ്രേമികൾക്കിടയിൽ വീണ്ടും ചർച്ചയാവുകയാണ് ഷാറുഖ് ചിത്രം ജവാനിലെ ‘സിന്ദ ബന്ദ’ ഗാനം. ചിത്രത്തിൽ ഷാറുഖ് 'ആറാടിയ' ഗാനമാണിത്. ഷാറുഖിന്റെ സിഗ്നേച്ചർ സ്റ്റെപ്പുകളും സ്റ്റെലും ആഘോഷിക്കപ്പെട്ട ആ ഗാനത്തിനാണ് വനിത

വനിത ഫിലിം അവാർഡ്സിനെത്തിയ മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ തകർപ്പൻ നൃത്തച്ചുവടുകളോടെ പാട്ടുപ്രേമികൾക്കിടയിൽ വീണ്ടും ചർച്ചയാവുകയാണ് ഷാറുഖ് ചിത്രം ജവാനിലെ ‘സിന്ദ ബന്ദ’ ഗാനം. ചിത്രത്തിൽ ഷാറുഖ് 'ആറാടിയ' ഗാനമാണിത്. ഷാറുഖിന്റെ സിഗ്നേച്ചർ സ്റ്റെപ്പുകളും സ്റ്റെലും ആഘോഷിക്കപ്പെട്ട ആ ഗാനത്തിനാണ് വനിത പുരസ്കാര രാവിൽ മോഹൻലാൽ ചുവടു വച്ചത്. അസാമാന്യ മെയ്‌വഴക്കത്തോടെയുള്ള മോഹൻലാലിന്റെ ചുവടുകൾ കണ്ടപ്പോൾ കിങ് ഖാന്റെ കണ്ണ് തള്ളി. 'ലാൽ സർ ചെയ്തതിന്റെ പകുതിയെങ്കിലും ചെയ്യാൻ തനിക്കു കഴിഞ്ഞിരുന്നെങ്കിലെന്ന്' നടൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത് മോഹൻലാൽ ആരാധകരെ ആവേശക്കൊടുമുടി കയറ്റി.
മോഹൻലാലിന്റെ കിടിലൻ ചുവടുകളെയും ഷാറുഖിന്റെ പ്രശംസാവാക്കുകളെയും കൊട്ടിഘോഷിച്ചുള്ള പോസ്റ്റുകൾ തലപൊക്കിത്തുടങ്ങിയപ്പോഴാണ് കിങ് ഖാന് മോഹൻലാലിന്റെ മറുപടിയെത്തിയത്. ‘നല്ല വാക്കുകൾക്കു നന്ദി, പക്ഷേ നിങ്ങളെ വെല്ലാൻ ആർക്കു കഴിയും’ എന്നായിരുന്നു നടന്റെ കുറിപ്പ്. താരരാജാക്കന്മാരുടെ വാക്കുകൾക്കൊപ്പം ഇവരെ ചുവടു വപ്പിച്ച ‘സിന്ദ ബന്ദ’ പാട്ടും ചർച്ചകളിൽ നിറയുകയാണ്.
ജവാൻ എന്ന ചിത്രത്തിനു വേണ്ടി തെന്നിന്ത്യയുടെ സൂപ്പർഹിറ്റ് സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ ഈണമൊരുക്കി ആലപിച്ച ഗാനമാണ് ‘സിന്ദ ബന്ദ’. ഇർഷാദ് കാമിൽ പാട്ടിനു വരികൾ കുറിച്ചു. അനിരുദ്ധിന്റെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് ‘ജവാൻ’. ചിത്രത്തിലെ പാട്ടുകൾക്കു വേണ്ടി അനിരുദ്ധ് 10 കോടി രൂപ പ്രതിഫലം വാങ്ങിയെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെ രാജ്യത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീതജ്ഞനെന്ന ഖ്യാതിയും അനിരുദ്ധ് സ്വന്തമാക്കി.
തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന അനിരുദ്ധിന് അടി തെറ്റിയില്ല. ജവാനിലെ ‘സിന്ദ ബന്ദ’ പുറത്തിറങ്ങി മണിക്കൂറുകൾ കൊണ്ടുതന്നെ കോടിക്കണക്കിനു പ്രേക്ഷകരെ വാരിക്കൂട്ടി. മികച്ച പ്രതികരണങ്ങളോടെ ട്രെൻഡിങ്ങിലും ഇടം പിടിച്ച പാട്ട് ഇതിനകം 10 കോടിയിലേറെ കാഴ്ചക്കാരെയാണ് നേടിയത്. അടിമുടി ഷാറുഖ് മയമുള്ള പാട്ട് റീലുകളിലും നിറഞ്ഞു. ഷാറുഖിന്റെ തകർപ്പൻ ചുവടുകൾ അനുകരിച്ച് പ്രമുഖർ ഉൾപ്പെടയുള്ളവർ രംഗത്തെത്തിയതോടെ പാട്ട് വേറെ ലെവലിലേക്ക്!
ജവാനില്‍ അനിരുദ്ധിന്റെ ഈണത്തിൽ പിറന്ന ‘രാമയ്യ വസ്താവയ്യ’ എന്ന പ്രണയപ്പാട്ടും കോടിക്കണക്കിനു കാഴ്ചക്കാരെ നേടിയിരുന്നു. ഗാനരംഗത്തിലെ ഷാറുഖിന്റെയും താരറാണി നയൻതാരയുടെയും ‘ഹോട്ട്’ പ്രണയം പ്രക്ഷകമനസ്സുകൾ കീഴടക്കി. 10 കോടി ആളുകളാണ് പാട്ട് ഇതുവരെ കണ്ടത്. വിശാൽ ദദ്‌ലാനി, ശിൽപ റാവു എന്നീ ഗായകർക്കൊപ്പം അനിരുദ്ധ് രവിചന്ദറും ആലാപനത്തിൽ പങ്കുചേർന്നു. കുമാർ ആണ് ത്രസിപ്പിക്കും പാട്ടിനു വരികൾ കുറിച്ചത്.
അറ്റ്ലീയുടെ സംവിധാനത്തിൽ 2023 സെപ്റ്റംബറിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ജവാൻ’. നയൻതാര നായികയായെത്തിയ സിനിമയിൽ വിജയ് സേതുപതി വില്ലൻ വേഷത്തിലെത്തി. ദീപിക പദുക്കോൺ അതിഥിതാരമായി പ്രത്യക്ഷപ്പെട്ട ചിത്രത്തിൽ പ്രിയാമണി, സന്യ മൽഹോത്ര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വൻതാരനിര അണിനിരന്ന ചിത്രം തിയറ്ററുകളിൽ ആവേശപ്പൂരം സൃഷ്ടിച്ചിരുന്നു.