‘അമ്മയുടെ സ്വർണം വിറ്റ് റെക്കോർഡർ വാങ്ങി’: കഴിഞ്ഞ കാലം ഓർത്ത് എ.ആർ.റഹ്മാൻ
അമ്മ കരീമ ബീഗത്തിന്റെ സ്വർണാഭരണങ്ങൾ വിറ്റുകിട്ടിയ പണം കൊണ്ടാണ് താൻ ആദ്യമായി റെക്കോർഡർ വാങ്ങിയതെന്നു വെളിപ്പെടുത്തി സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. മ്യൂസിക് സ്റ്റുഡിയോ തുടങ്ങിയപ്പോൾ അവിടേക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ തന്റെ കയ്യിൽ പണം ഇല്ലായിരുന്നുവെന്നും ആ കഷ്ടത നിറഞ്ഞ കാലത്തും കുടുംബം തനിക്കൊപ്പം

അമ്മ കരീമ ബീഗത്തിന്റെ സ്വർണാഭരണങ്ങൾ വിറ്റുകിട്ടിയ പണം കൊണ്ടാണ് താൻ ആദ്യമായി റെക്കോർഡർ വാങ്ങിയതെന്നു വെളിപ്പെടുത്തി സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. മ്യൂസിക് സ്റ്റുഡിയോ തുടങ്ങിയപ്പോൾ അവിടേക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ തന്റെ കയ്യിൽ പണം ഇല്ലായിരുന്നുവെന്നും ആ കഷ്ടത നിറഞ്ഞ കാലത്തും കുടുംബം തനിക്കൊപ്പം നിന്നുവെന്നും റഹ്മാൻ വെളിപ്പെടുത്തി. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് കഴിഞ്ഞ കാലത്തെക്കുറിച്ച് റഹ്മാൻ മനസ്സു തുറന്നത്.
‘ഞാൻ എന്റെ സ്റ്റുഡിയോ നിർമിക്കുമ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. സ്റ്റുഡിയോയിലേക്കാവശ്യമായ യാതൊന്നും വാങ്ങാൻ എന്റെ കൈവശം പണമില്ലായിരുന്നു. അലമാരയും പരവതാനിയും മാത്രമുള്ള ഒരു ചെറിയ എസി മുറി മാത്രമായിരുന്നു ആദ്യം എന്റെ സ്റ്റുഡിയോ. ഒന്നും വാങ്ങാൻ പണമില്ലാതെ നിരാശനായി ഞാനവിടെ ഇരുന്നു. അത് കണ്ട് എന്റെ അമ്മ സ്വർണാഭരണങ്ങൾ ഊരി തന്നു. അത് വിറ്റുകിട്ടിയ പൈസ ഉപയോഗിച്ച് ഞാൻ റെക്കോർഡർ വാങ്ങി. അപ്പോൾ എനിക്ക് അതുവരെ തോന്നാത്ത മനക്കരുത്ത് തോന്നി. എന്റെ ഭാവിയെ കാണാൻ സാധിച്ചു. ആ നിമിഷം എന്റെ ജീവിതം മാറിമറിയുകയായിരുന്നു’, റഹ്മാൻ പറഞ്ഞു.
2020 ഡിസംബറിലാണ് എ.ആർ.റഹ്മാന്റെ മാതാവ് കരീമ ബീഗം അന്തരിച്ചത്. റഹ്മാനിലെ സംഗീതജ്ഞനെ ആദ്യം തിരിച്ചറിഞ്ഞത് അമ്മയാണ്. ഔദ്യോഗിക വിദ്യാഭ്യാസം പാതിവഴിയിൽ നിർത്തി സംഗീതത്തിൽ പൂർണമായി മുഴുകാനുള്ള റഹ്മാന്റെ തീരുമാനത്തിനു പിന്നിലും കരീമയായിരുന്നു. ഓസ്കർ പുരസ്കാരം അദ്ദേഹം സമർപ്പിച്ചതും മാതാവിനാണ്.