മുൻഭാര്യയ്ക്കൊപ്പമുള്ള ചിത്രങ്ങൾ നീക്കം ചെയ്ത് ജി.വി.പ്രകാശ്: പേരിൽ നിന്ന് പ്രകാശിനെ കളയാതെ സൈന്ധവി
വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം മുൻഭാര്യയും ഗായികയുമായ സൈന്ധവിക്കൊപ്പമുള്ള ചിത്രങ്ങൾ നീക്കം ചെയ്ത് സംഗീതസംവിധായകനും ഗായകനുമായ ജി.വി.പ്രകാശ്. മകൾ അൻവിക്കൊപ്പമുള്ള ചിത്രങ്ങൾ നിലനിർത്തിക്കൊണ്ടാണ് സൈന്ധവിയുടെ ചിത്രങ്ങൾ പ്രകാശ് നീക്കം ചെയ്തത്. എന്നാല്‍ സൈന്ധവയാകട്ടെ ഔദ്യോഗിക സമൂഹമാധ്യമ

വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം മുൻഭാര്യയും ഗായികയുമായ സൈന്ധവിക്കൊപ്പമുള്ള ചിത്രങ്ങൾ നീക്കം ചെയ്ത് സംഗീതസംവിധായകനും ഗായകനുമായ ജി.വി.പ്രകാശ്. മകൾ അൻവിക്കൊപ്പമുള്ള ചിത്രങ്ങൾ നിലനിർത്തിക്കൊണ്ടാണ് സൈന്ധവിയുടെ ചിത്രങ്ങൾ പ്രകാശ് നീക്കം ചെയ്തത്. എന്നാല്‍ സൈന്ധവയാകട്ടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലെ തന്റെ പേരിൽ നിന്ന് പ്രകാശിനെ ഒഴിവാക്കിയിട്ടില്ല. ‘സൈന്ധവി പ്രകാശ്’ എന്നാണ് ഗായികയുടെ ഇൻസ്റ്റഗ്രാമിലെ പേര്. ജി.വി.പ്രകാശിനൊപ്പമുള്ള ചിത്രങ്ങളും സൈന്ധവിയുടെ അക്കൗണ്ടിൽ ഉണ്ട്. ഇതിൽ ഇരുവരുടെയും വിവാഹ ചിത്രങ്ങളും ഉൾപ്പെടുന്നു.
കഴിഞ്ഞ ദിവസമാണ് താനും സൈന്ധവിയും വിവാഹ ബന്ധം വേർപെടുത്തിയെന്ന് ജി.വി.പ്രകാശ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. വിവാഹമോചിതരായ വിവരം പങ്കുവയ്ക്കുന്ന കുറിപ്പ് ഇരുവരും ഔദ്യോഗിക സമൂഹമാധ്യമ പേജുകളിൽ പോസ്റ്റ് ചെയ്തു. 11 വർഷം നീണ്ട ദാമ്പത്യബന്ധമാണ് ഇരുവരും പരസ്പരധാരണയോടെ അവസാനിപ്പിച്ചത്. ഏറെ ആലോചനകൾക്കു ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും മാനസിക പുരോഗതിക്കും സമാധാനത്തിനും വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും ജി.വി.പ്രകാശ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
2013–ലായിരുന്നു ജി.വി.പ്രകാശിന്റെയും സൈന്ധവിയുടെയും വിവാഹം. സ്കൂൾ കാലം മുതലുള്ള സുഹൃത്തുക്കളായിരുന്നു ഇരുവരും. എ.ആർ.റഹ്മാന്റെ സഹോദരീപുത്രനാണ് ജി.വി.പ്രകാശ്. റഹ്മാൻ സംഗീതം നിർവഹിച്ച ‘ജെന്റിൽമാൻ’ എന്ന ചിത്രത്തിലൂടെ ഗായകനായി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച ജി.വി.പ്രകാശ്, പിന്നീട് സംഗീതസംവിധായകനായും നടനായും പേരെടുത്തു.