ഗായകനും സംഗീതസംവിധായകനുമായ ജി.വി.പ്രകാശുമായുള്ള വിവാഹബന്ധം വേർപെടുത്തിയതിനു പിന്നാലെ പ്രചരിച്ച വ്യാജവാർത്തകളോടു പ്രതികരിച്ച് ഗായിക സൈന്ധവി. തങ്ങൾ പരസ്പരധാരണപ്രകാരമാണു പിരിഞ്ഞതെന്നും എന്നും സുഹൃത്തുക്കളായി തുടരുമെന്നും സൈന്ധവി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ‘സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യർഥിച്ചതിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗായകനും സംഗീതസംവിധായകനുമായ ജി.വി.പ്രകാശുമായുള്ള വിവാഹബന്ധം വേർപെടുത്തിയതിനു പിന്നാലെ പ്രചരിച്ച വ്യാജവാർത്തകളോടു പ്രതികരിച്ച് ഗായിക സൈന്ധവി. തങ്ങൾ പരസ്പരധാരണപ്രകാരമാണു പിരിഞ്ഞതെന്നും എന്നും സുഹൃത്തുക്കളായി തുടരുമെന്നും സൈന്ധവി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

‘സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യർഥിച്ചതിനു ശേഷവും ചില യൂട്യൂബ് ചാനലുകൾ ഞങ്ങളുടെ വിവാഹമോചനത്തെക്കുറിച്ച് വ്യാജവാർത്തകൾ കെട്ടിച്ചമച്ചതു കണ്ടു. അത് അങ്ങേയറ്റം നിരാശാജനകമാണ്. ഏതെങ്കിലും ബാഹ്യശക്തികളുടെ ഇടപെടൽ മൂലമല്ല ഞങ്ങൾ വേർപിരിഞ്ഞത്. യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യം പ്രചരിപ്പിച്ച് ഒരാളെ വ്യക്തിഹത്യ ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. ഞങ്ങളുടെ രണ്ടുപേരുടെയും ഉന്നമനത്തിനു വേണ്ടി പരസ്പരം ആലോചിച്ചെടുത്ത തീരുമാനമാണ് ഈ വിവാഹമോചനം. സ്കൂൾ കാലത്ത് തുടങ്ങിയതാണ് ഞാനും ജി.വി.പ്രകാശും തമ്മിലുള്ള സൗഹൃദം. കഴിഞ്ഞ 24 വർഷമായി ഞങ്ങൾ സുഹൃത്തുക്കളാണ്. ഇനിയും അങ്ങനെ തന്നെയായിരിക്കും. ആ സൗഹൃദം തുടർന്നുകൊണ്ടുപോകാൻ തന്നെയാണ് രണ്ടുപേരുടെയും തീരുമാനം’ സൈന്ധവി കുറിച്ചു. 

ADVERTISEMENT

ഏതാനം ദിവസങ്ങൾക്കു മുൻപാണ് തങ്ങൾ വിവാഹമോചിതരായെന്ന് ജി.വി.പ്രകാശും സൈന്ധവിയും പരസ്യ പ്രഖാപനം നടത്തിയത്. ഏറെ ആലോചനകൾക്കു ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും മാനസിക പുരോഗതിക്കും സമാധാനത്തിനും വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും ഇരുവരും പ്രതികരിച്ചു. തൊട്ടുപിന്നാലെ പലവിധത്തിലുള്ള ഗോസിപ്പുകളും ട്രോളുകളും തല പൊക്കി. അതിനോടെല്ലാം ജി.വി.പ്രകാശ് ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. പിന്നാലെയാണ് സൈന്ധവിയുടെ പ്രതികരണക്കുറിപ്പും പുറത്തുവരുന്നത്. 

2013–ലായിരുന്നു ജി.വി.പ്രകാശിന്റെയും സൈന്ധവിയുടെയും വിവാഹം. ഇരുവർക്കും അൻവി എന്നൊരു മകളുണ്ട്. എ.ആർ റഹ്മാന്റെ സഹോദരീപുത്രനാണ് ജി.വി.പ്രകാശ്. റഹ്മാൻ സംഗീതം നിർവഹിച്ച ‘ജെന്റിൽമാൻ’ എന്ന ചിത്രത്തിലൂടെ ഗായകനായി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച ജി.വി.പ്രകാശ്, പിന്നീട് സംഗീതസംവിധായകനായും നടനായും പേരെടുത്തു.

English Summary:

Saindhavi clarifies her divorce from GV Prakash is not due to external force