ഹൃദയഹാരിയായ പ്രണയകഥ'യിലെ ഒമ്പതര പാട്ടുകൾക്കു പിന്നിലെ കൊച്ചിക്കാരൻ
റിലീസ് ചെയ്തതു മുതൽ സംഗീതാസ്വാദകരുടെ മനസിൽ ഇടം നേടിയവയാണ് 'സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ'യിലെ പാട്ടുകളെല്ലാം. ചങ്കുരിച്ചാലും പ്രേമലോലയും നാടാകെ നാടകവും ബോണ്ട പാട്ടുമൊക്കെ ആരാധകരുടെ കാതോരത്ത് കൂടുകൂട്ടിക്കഴിഞ്ഞു. ചിത്രത്തിൽ ആകെ മൊത്തം ഒമ്പതരപാട്ടുകള്‍ ഉണ്ടെന്നാണ് സംഗീത സംവിധായകൻ ഡോൺ

റിലീസ് ചെയ്തതു മുതൽ സംഗീതാസ്വാദകരുടെ മനസിൽ ഇടം നേടിയവയാണ് 'സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ'യിലെ പാട്ടുകളെല്ലാം. ചങ്കുരിച്ചാലും പ്രേമലോലയും നാടാകെ നാടകവും ബോണ്ട പാട്ടുമൊക്കെ ആരാധകരുടെ കാതോരത്ത് കൂടുകൂട്ടിക്കഴിഞ്ഞു. ചിത്രത്തിൽ ആകെ മൊത്തം ഒമ്പതരപാട്ടുകള്‍ ഉണ്ടെന്നാണ് സംഗീത സംവിധായകൻ ഡോൺ വിൻസെന്‍റ് റിലീസിന് മുമ്പ് തന്നെ പറഞ്ഞിരുന്നത്.
ഒന്നിനൊന്ന് കിടപിടിക്കുന്ന ഓരോ പാട്ടുകളും പഴയതെന്ന് തോന്നിപ്പിക്കുന്ന പുതിയ പാട്ടുകളാണെന്നാണ് സിനിമ കണ്ടിറങ്ങുന്നവരുടെ അഭിപ്രായങ്ങള്‍. പാട്ടിനു വേണ്ടി ഒരു പാട്ടു പോലും സിനിമയിൽ കുത്തികയറ്റിയിട്ടില്ലെന്ന് പ്രേക്ഷകരും സമ്മതിക്കുന്നു. സുരേശന്‍റേയും സുമലതയുടേയും ആ നാട്ടുകാരുടേയും ആത്മാവിൽ നിന്നൊഴുകുന്ന സംഗീതമാണ് സിനിമയിലേതെന്നാണ് ഏവരുടേയും ഭാഷ്യം. അതിൽ തന്നെ നാടക സംഗീതലോകത്തിനൊരു സമർപ്പണം കൂടിയായിരിക്കുകയാണ് ചില പാട്ടുകൾ.
കൊച്ചിക്കാരനായ ഡോൺ വിൻസെന്‍റാണ് 'സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ'യിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. 'മൺറോതുരുത്ത്' എന്ന സിനിമയുടെ പശ്ചാത്തലസംഗീതം ഒരുക്കി സിനിമാലോകത്തെത്തിയ ഡോൺ ഇതിനകം മ്യൂസിക് കംപോസറായും സൗണ്ട് ഡിസൈനറായും മിക്സിംഗ് എഞ്ചിനീയറായും സൗണ്ട് എഡിറ്ററായുമൊക്കെ ഇരുപതിലേറെ സിനിമകളുടെ ഭാഗമായിട്ടുണ്ട്. കള, അപ്പൻ, ന്നാ താൻ കേസ് കൊട്, ദ ടീച്ചർ, കാപ്പ തുടങ്ങിയ സിനിമകളിലൊക്കെ ശ്രദ്ധിക്കപ്പെട്ട വർക്കുകളുണ്ട്.
'സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ'യിൽ എത്തുമ്പോള്‍ തൊണ്ണൂറുകളിലെ വൈബുള്ള ഗാനങ്ങൾ ഒട്ടേറെയുണ്ട്. ചിത്രത്തിൽ ഏഴ് പാട്ടുകൾ ഒറിജനിൽ കംപോസിഷനും രണ്ടെണ്ണം പഴയ പാട്ടുകളുമാണ്. ആയിരം കണ്ണുമായ്..., ബലികുടീരങ്ങളെ... എന്ന ആ പഴയ പാട്ടുകള്‍ സിനിമയുടെ ജീവനാണ്. പിന്നെയൊരു അരപ്പാട്ട് കൂടി ചിത്രത്തിലുണ്ട്. ഏഴു പാട്ടുകളും എഴുതിയിരിക്കുന്നത് വൈശാഖ് സുഗുണനാണ്. സിനിമയിലെ ഓരോ സിറ്റുവേഷനും ചേരുന്ന രീതിയിലാണ് ഗാനങ്ങളും ഒരുക്കിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. മ്യൂസിക് ഡയറക്ടറായ സുഷിൻ ശ്യാമും ഗസൽ മാന്ത്രികൻ അലോഷി ആദംസും സന്നിദാനന്ദനും അടക്കം ഒട്ടേറെപേർ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. തിയേറ്ററുകളിൽ മികച്ച രീതിയിൽ മുന്നേറുകയാണ് ചിത്രം. പ്രായഭേദമെന്യേ ഏവരേയും ചിത്രം ആകർഷിച്ചിരിക്കുന്നതിൽ ചിത്രത്തിലെ പാട്ടുകൾക്കും തീർച്ചയായും വലിയൊരു പങ്കുണ്ട്.