‘ഏഴിമല പൂഞ്ചോലയും, കൈതപ്പൂവും’: പാട്ടിലും ഹിറ്റുകളുടെ തമ്പുരാൻ!
തൊട്ടതെല്ലാം പൊന്നാക്കിയിട്ടുള്ള മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാൽ താൻ ആലപിച്ച പിന്നണിഗാനങ്ങളുടെ എണ്ണത്തിൽ അർധസെഞ്ച്വറി തികച്ചത് കഴിഞ്ഞ വർഷമാണ്. ടി.കെ.രാജീവ് കുമാർ ചിത്രം ‘ബർമുഡ’യ്ക്കു വേണ്ടിയാണ് അദ്ദേഹം ഏറ്റവുമൊടുവിൽ പാട്ടു പാടിയത്. മോഹൻലാലിന്റെ സ്വരഭംഗി നിറഞ്ഞിട്ടുള്ള ചില പാട്ടുകളിലൂടെ ഈ

തൊട്ടതെല്ലാം പൊന്നാക്കിയിട്ടുള്ള മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാൽ താൻ ആലപിച്ച പിന്നണിഗാനങ്ങളുടെ എണ്ണത്തിൽ അർധസെഞ്ച്വറി തികച്ചത് കഴിഞ്ഞ വർഷമാണ്. ടി.കെ.രാജീവ് കുമാർ ചിത്രം ‘ബർമുഡ’യ്ക്കു വേണ്ടിയാണ് അദ്ദേഹം ഏറ്റവുമൊടുവിൽ പാട്ടു പാടിയത്. മോഹൻലാലിന്റെ സ്വരഭംഗി നിറഞ്ഞിട്ടുള്ള ചില പാട്ടുകളിലൂടെ ഈ പിറന്നാൾ ദിനത്തിൽ ഒന്നു കണ്ണോടിക്കാം.
∙ 1985–ൽ പുറത്തിറങ്ങിയ ‘കണ്ടു കണ്ടറിഞ്ഞു’ എന്ന ചിത്രത്തില്‍ മോഹൻലാലും മാള അരവിന്ദനും ചേർന്നു പാടിയ ‘നീയറിഞ്ഞോ മേലെ മാനത്ത്’ എന്ന ഗാനം ഇന്നും ഹിറ്റ്ചാർട്ടിൽ മുൻ നിരയിലാണ്. ചുനക്കര രാമൻകുട്ടിയുടെ രചനയിൽ പിറന്ന വരികൾക്കു ശ്യാമിന്റെ സംഗീതം. എൺപതുകളിൽ പടയണി, പാദമുദ്ര, ചിത്രം എന്നീ സിനിമകൾക്കു വേണ്ടിയും നടൻ പിന്നണി പാടി. രവീന്ദ്രൻ മാസ്റ്റർ, വിദ്യാധരൻ മാസ്റ്റർ, കണ്ണൂർ രാജൻ തുടങ്ങി മഹാരഥന്മാരുടെ ഈണത്തിനൊപ്പമായിരുന്നു മോഹൻലാലിന്റെ പാട്ട്.
∙ തൊണ്ണൂറുകളിലെ സംഗീതസപര്യയുടെ തുടക്കം ‘ഏയ് ഓട്ടോ’ എന്ന ചിത്രത്തിലെ ‘എ ഈ ഐ ഒ യു’ എന്ന ഗാനത്തിലൂടെയായിരുന്നു. വിഷ്ണുലോകം, ഗാന്ധർവം എന്നീ ഹിറ്റ് ചിത്രങ്ങൾക്കു വേണ്ടിയും പാടി. കെ.എസ്.ചിത്ര, സുജാത മോഹന്‍ എന്നീ മുൻനിരാ ഗായകർക്കൊപ്പം പല തവണ ലാൽ ആലാപനത്തിൽ പങ്കുചേർന്നു.
∙ സ്ഫടികത്തിലെ ‘ഏഴിമല പൂഞ്ചോല’ ഇപ്പോഴും തലമുറകളെ ലഹരി പിടിപ്പിക്കുന്നുണ്ട്. കെ.എസ്.ചിത്രയുടെ അതുവരെ ആരും അറിയാതിരുന്ന ആലാപനശൈലിക്കൊപ്പം മോഹൻലാലിന്റെ ശബ്ദം കൂടി ചേർന്നപ്പോൾ പാട്ട് പ്രതീക്ഷകൾക്കപ്പുറം ഹിറ്റടിച്ചു. ഒളിമ്പ്യൻ അന്തോണി ആദം, കണ്ണെഴുതി പൊട്ടും തൊട്ട്, ഉസ്താദ്, ബാലേട്ടൻ തുടങ്ങിയ ചിത്രങ്ങളിലും പിന്നണിയിൽ മോഹൻലാൽ സാന്നിധ്യമറിയിച്ചിട്ടുണ്ട്. അതിൽ കൈതപ്പൂവിൻ, കറു കറെ കറുത്തൊരു പെണ്ണാണ് എന്നീ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
∙ 2009–ൽ പുറത്തിറങ്ങിയ ഭ്രമരത്തിൽ അനിൽ പനച്ചൂരാന്റെ വരികൾക്കു മോഹൻ സിത്താര സംഗീതം പകർന്ന ‘അണ്ണാറക്കണ്ണാ വാ’ എന്ന ഗാനം മലയാളചലച്ചിത്ര ഗാനശാഖിലെ ഹിറ്റുകളുടെ പട്ടികയെ സമ്പന്നമാക്കി. ‘ഒരുനാൾ വരും’ എന്ന ചിത്രത്തിൽ റിമി ടോമിക്കൊപ്പം ‘നാത്തൂനേ നാത്തൂനേ...’ എന്ന ഗാനം പാടിത്തകർത്ത് ലാൽ വീണ്ടും ആരാധകര അതിശയിപ്പിച്ചു.
∙ റൺ ബേബി റണ്‍, പ്രണയം, നീരാളി, ഡ്രാമ, ഒടിയൻ തുടങ്ങിയ ചിത്രങ്ങളിലും മോഹൻലാൽ പാടിത്തിമിർത്തു. റൺ ബേബി റണ്ണില്‍ അമല പോളിനൊപ്പമുള്ള പ്രണയഗാനമായ ‘ആറ്റു മണൽ പായയിൽ’ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ എന്ന ചിത്രത്തിൽ വൈക്കം വിജയലക്ഷ്മിക്കൊപ്പം പാടിയ ‘കണ്ടോ കണ്ടോ’ എന്ന ഗാനവും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു.