‘ശ്രീക്കുട്ടാ, പാടൂ വീണ്ടും’; എംജിക്ക് ഹൃദയം നിറയും ആശംസയുമായി ലേഖ
ഗായകൻ എം.ജി.ശ്രീകുമാറിനു ജന്മദിനാശംസകൾ നേർന്ന് ഭാര്യ ലേഖ സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. എംജിക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവച്ചുകൊണ്ടാണ് ലേഖയുടെ ആശംസാകുറിപ്പ്. ‘വാക്കുകളെ മനോഹരമായ ഈണങ്ങളായും നിമിഷങ്ങളെ മായാജാലങ്ങളായും മാറ്റുന്നവന് ജന്മദിനാശംസകൾ. ഇനിയും പാടൂ, എന്നും തിളങ്ങൂ. ഓരോ

ഗായകൻ എം.ജി.ശ്രീകുമാറിനു ജന്മദിനാശംസകൾ നേർന്ന് ഭാര്യ ലേഖ സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. എംജിക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവച്ചുകൊണ്ടാണ് ലേഖയുടെ ആശംസാകുറിപ്പ്. ‘വാക്കുകളെ മനോഹരമായ ഈണങ്ങളായും നിമിഷങ്ങളെ മായാജാലങ്ങളായും മാറ്റുന്നവന് ജന്മദിനാശംസകൾ. ഇനിയും പാടൂ, എന്നും തിളങ്ങൂ. ഓരോ വർഷം കഴിയുന്തോറും ഉള്ളിലെ കല വളർന്നുകൊണ്ടേയിരിക്കട്ടെ. പിറന്നാള് ആശംസകൾ ശ്രീക്കുട്ടാ’, ലേഖ ശ്രീകുമാർ കുറിച്ചു. ഇന്ന് ഗായകന്റെ 67ാം ജന്മദിനമാണ്.
ലേഖ പങ്കുവച്ച ചിത്രവും കുറിപ്പും ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണ് എം.ജി.ശ്രീകുമാറിനു പിറന്നാൾ ആശംസകൾ നേർന്നു രംഗത്തെത്തുന്നത്. എം.ജി.ശ്രീകുമാറും ലേഖയും ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം ആരാധകശ്രദ്ധ നേടാറുണ്ട്. ലേഖയ്ക്ക് സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരാണുള്ളത്. എവിടെ പോയാലും താൻ ലേഖയെയും കൂടെ കൊണ്ടു പോകുമെന്നും സന്തോഷങ്ങളും ദുഃഖങ്ങളും പങ്കുവയ്ക്കാൻ ഭാര്യ എപ്പോഴും അടുത്തുള്ളതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്നും മുന്‍പ് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ എം.ജി.ശ്രീകുമാർ പറഞ്ഞിട്ടുണ്ട്.
1988 ൽ തിരുവനന്തപുരം തൈക്കാട് ധർമശാസ്ത ക്ഷേത്രത്തിൽ വച്ചാണ് എം.ജി.ശ്രീകുമാറും ലേഖയും ആദ്യമായി കണ്ടുമുട്ടിയത്. സംഗീതക്കച്ചേരി വേദികളിൽ വച്ച് വീണ്ടും കാണുകയും സൗഹൃദത്തിലാവുകയും ചെയ്തു. പിന്നീട് അത് പ്രണയത്തിലേക്ക് എത്തി. വിവാഹത്തിനു മുൻപ് ഏകദേശം 14 വർഷത്തോളം ഇരുവരും ലിവിങ് ടുഗെദർ ആയിരുന്നു. 2000 ൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി.