റഹ്മാന്റെ ഇഷ്ടം നേടി ഹാനിയയുടെ 'മുൾച്ചെടി'; സന്തോഷം പങ്കിട്ട് ഗായിക
ഗായികയും അഭിനേത്രിയുമായ ഹാനിയ നഫീസയുടെ പാട്ടിന് കമന്റ് ചെയ്ത് എ.ആർ റഹ്മാൻ. ഹാനിയയുടെ ഏറ്റവും പുതിയ ഗാനമായ മുൾച്ചെടിക്കാണ് റഹ്മാന്റെ അഭിനന്ദനം ലഭിച്ചത്. 'മനോഹരം' എന്നായിരുന്നു റഹ്മാന്റെ കമന്റ്. റഹ്മാൻ കമന്റ് ചെയ്ത വിവരം ഹാനിയ തന്നെയാണ് തന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവച്ചത്. കവർ ഗാനങ്ങളിലൂടെ

ഗായികയും അഭിനേത്രിയുമായ ഹാനിയ നഫീസയുടെ പാട്ടിന് കമന്റ് ചെയ്ത് എ.ആർ റഹ്മാൻ. ഹാനിയയുടെ ഏറ്റവും പുതിയ ഗാനമായ മുൾച്ചെടിക്കാണ് റഹ്മാന്റെ അഭിനന്ദനം ലഭിച്ചത്. 'മനോഹരം' എന്നായിരുന്നു റഹ്മാന്റെ കമന്റ്.
റഹ്മാൻ കമന്റ് ചെയ്ത വിവരം ഹാനിയ തന്നെയാണ് തന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവച്ചത്. കവർ ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ഹാനിയയുടെ ആദ്യ സ്വതന്ത്ര സംഗീത ആൽബമാണ് മുൾച്ചെടി. ഹാനിയ തന്നെ വരികളെഴുതി സംഗീതം ചെയ്ത ട്രാക്കിന്റെ മ്യൂസിക് അറേഞ്ച്മെന്റ് സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയാണ് നിർവഹിച്ചിരിക്കുന്നത്. അദ്ദേഹം ഹാനിയയ്ക്കൊപ്പം ഈ ആൽബത്തിൽ പാടിയിട്ടുമുണ്ട്.
എ.ആർ റഹ്മാൻ ഈണം പകർന്ന 'ലുക്കാചുപ്പി' എന്ന ഗാനത്തിന് കവർ പതിപ്പ് ഒരുക്കിയാണ് ഹാനിയ നഫീസ സംഗീതാസ്വാദകരുടെ ശ്രദ്ധ നേടുന്നത്. 'സമ്പൂർണമായ നിമിഷം,' എന്നാണ് ഈ സന്തോഷത്തെക്കുറിച്ച് ഹാനിയയുടെ പ്രതികരണം. സംഗീതയാത്രയിൽ കൈവരിച്ച പുരോഗതിയിലുള്ള സന്തോഷവും ഹാനിയ ആരാധകരുമായി പങ്കുവച്ചു.
ഗായിക സമൂഹമാധ്യമത്തിൽ പങ്കുവച്ച വാക്കുകൾ ഇങ്ങനെ: "എ.ആർ റഹ്മാൻ സാറിന്റെ 'ലുക്കാചുപ്പി' എന്ന ഗാനത്തിന്റെ കവർ ആലപിച്ചാണ് ഞാൻ യുട്യൂബ് ചാനൽ തുടങ്ങിയത്. ഇപ്പോൾ എന്റെ ആദ്യ സ്വതന്ത്ര സംഗീത സംരംഭമായ 'മുൾച്ചെടി'ക്ക് അദ്ദേഹത്തിന്റെ പിന്തുണ ലഭിച്ചിരിക്കുന്നു. എന്റെ സ്വതന്ത്ര സംഗീതയാത്രയ്ക്ക് ഈ പ്രചോദനം ഏറെ വിലപ്പെട്ടതാണ്. മുൻപ് എന്റെ റീലുകൾ അദ്ദേഹം കാണുന്നുണ്ടായിരിക്കുമെന്ന് വെറുതെ കളിയായി പറയുമായിരുന്നു. അവിടെ നിന്ന് എന്റെ ആദ്യ സംഗീത ശകലം അദ്ദേഹം ഇഷ്ടപ്പെടുന്നതിലേക്ക് ഞാൻ വളർന്നു. എവിടെ നിന്നാണ് ഞാൻ വന്നതെന്ന് ഒരിക്കലും ഞാൻ മറക്കില്ല."
മലയാളത്തിൽ ഗോവിന്ദ് വസന്തയ്ക്കും തെലുങ്കിൽ ഗോപി സുന്ദറിനും വേണ്ടി സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ച ഹാനിയ അഭിനയത്തിലും സജീവമാണ്. ‘കണക്ട്’ എന്ന തമിഴ് ചിത്രത്തിൽ നയൻതാരയുടെ മകളുടെ വേഷത്തിലെത്തിയ ഹാനിയയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത 'ഒ.ബേബി'യിൽ മിനി എന്ന കഥാപാത്രത്തെയും ഹാനിയ അവതരിപ്പിച്ചിരുന്നു.