ട്രാക്ക് മാറ്റി അനിരുദ്ധ്; ക്ലാസിക്കൽ മെലഡിയുമായി ഇന്ത്യൻ 2ലെ ഗാനം
കമൽഹാസൻ– ശങ്കർ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ സിനിമ ഇന്ത്യൻ 2ലെ പാട്ട് പുറത്തിറങ്ങി. 'നീലോർപ്പം നീരിൽ ഇല്ലൈ' എന്ന് തുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്തിയത് അനിരുദ്ധ് രവിചന്ദറാണ്. പാട്ടിന്റെ ലിറിക്കൽ വിഡിയോക്ക് നിമിഷങ്ങൾക്കകം തന്നെ ശ്രദ്ധ നേടാനായി. തന്റെ സ്ഥിരം ശൈലിയിൽ നിന്നു മാറി ക്ലാസിക്കൽ

കമൽഹാസൻ– ശങ്കർ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ സിനിമ ഇന്ത്യൻ 2ലെ പാട്ട് പുറത്തിറങ്ങി. 'നീലോർപ്പം നീരിൽ ഇല്ലൈ' എന്ന് തുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്തിയത് അനിരുദ്ധ് രവിചന്ദറാണ്. പാട്ടിന്റെ ലിറിക്കൽ വിഡിയോക്ക് നിമിഷങ്ങൾക്കകം തന്നെ ശ്രദ്ധ നേടാനായി. തന്റെ സ്ഥിരം ശൈലിയിൽ നിന്നു മാറി ക്ലാസിക്കൽ മെലഡിയായിട്ടാണ് അനിരുദ്ധ് പാട്ടൊരുക്കിയിരിക്കുന്നത്.
താമരൈ ആണ് വരികളെഴുതിയിരിക്കുന്നത്. കാല്പനിക വരികൾ തയാറാക്കാനുള്ള എഴുത്തുകാരിയുടെ കഴിവിനെ വാഴ്ത്തിയും നിരവധി കമന്റുകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. ആബി വിയും ശ്രുതിക സമുദ്രലയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ആറു ദിവസം മുൻപാണ് ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങിയത്. 'പാരാ വരുവത്' എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അരക്കോടിയിലധികം പേർ ഇതിനോടകം ആ ഗാനം കണ്ടു കഴിഞ്ഞു. പുതിയ ഗാനത്തിനും സമാനമായ പ്രതികരണങ്ങളാണ് സംഗീതപ്രേമികളിൽ നിന്നും ലഭിക്കുന്നത്.
എ ആർ റഹ്മാൻ സംഗീതം നൽകിയ 'ടെലിഫോൺ മണിപോൽ സിരിപ്പവൾ', 'പച്ചൈ കിളികൾ' തുടങ്ങി വമ്പൻ മ്യൂസിക്കൽ ഹിറ്റുകൾ നൽകിയ സിനിമയായിരുന്നു 1996ൽ പുറത്തിറങ്ങിയ സിനിമ ഇന്ത്യൻ. ആ സിനിമയുടെ രണ്ടാം ഭാഗമായി പുറത്തിറങ്ങുന്ന ഇന്ത്യൻ 2ലെ പാട്ടുകളെക്കുറിച്ചും ആരാധകർക്ക് പ്രതീക്ഷകൾ വാനോളമാണ്.