‘തളർന്നിട്ടും’ തളരാതെ ഒരു മനുഷ്യൻ; വേദനകളിൽ രാജന്റെ മരുന്ന് സംഗീതം!
പക്ഷാഘാതം വന്ന് ശരീരത്തിന്‍റെ ഒരു ഭാഗം തളര്‍ന്നിട്ടും പാട്ടും പാടി അതിനെ അതിജീവിക്കുകയാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശി രാജന്‍. നാലുചുമരുകള്‍ക്കുള്ളിലാണ് ഇപ്പോള്‍ ജീവിതമെങ്കിലും കേരളത്തിനകത്തും പുറത്തുമായി രണ്ടായിരത്തിലേറെ വേദികളില്‍ പാടിയ ഓര്‍മകള്‍ അദ്ദേഹത്തിനു കൂട്ടായുണ്ട്. രണ്ടര വര്‍ഷം

പക്ഷാഘാതം വന്ന് ശരീരത്തിന്‍റെ ഒരു ഭാഗം തളര്‍ന്നിട്ടും പാട്ടും പാടി അതിനെ അതിജീവിക്കുകയാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശി രാജന്‍. നാലുചുമരുകള്‍ക്കുള്ളിലാണ് ഇപ്പോള്‍ ജീവിതമെങ്കിലും കേരളത്തിനകത്തും പുറത്തുമായി രണ്ടായിരത്തിലേറെ വേദികളില്‍ പാടിയ ഓര്‍മകള്‍ അദ്ദേഹത്തിനു കൂട്ടായുണ്ട്.
രണ്ടര വര്‍ഷം മുന്‍പാണ് പക്ഷാഘാതം വന്ന് രാജന്റെ ശരീരത്തിന്‍റെ ഒരു ഭാഗം തളര്‍ന്നുപോയത്. തുടർന്ന് പ്രമേഹവുമായി ബന്ധപ്പെട്ട പ്രയാസങ്ങളുമുണ്ടായി. എങ്കിലും തോറ്റുകൊടുക്കാന്‍ തയാറല്ല 68കാരനായ രാജൻ. രോഗശയ്യയിൽ കൂട്ടിനായി എപ്പോഴും സംഗീതമുണ്ട്, വേദനകളിൽ മരുന്നായി.
ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ല. ചെറുപ്പം മുതല്‍ പാട്ടുകള്‍ കേട്ടുപഠിച്ച രാജൻ, കൊയിലാണ്ടിയിലെ രാഗതരംഗം ഓര്‍ക്കസ്ട്രയിലെ പ്രധാന ഗായകനായിരുന്നു. നിരവധി വേദികളിൽ രാജന്റെ സ്വരം മുഴങ്ങിക്കേട്ടു. ബിജിബാല്‍ അടക്കമുള്ള പ്രമുഖരില്‍ നിന്നും അംഗീകാരങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ഇന്ന് അസുഖങ്ങളെ പോലും വെല്ലുവിളിച്ച് രാജന്‍ പാടിക്കൊണ്ടേയിരിക്കുന്നു, അതിജീവനത്തിനായി.