ഒരു ഇടവേളയ്ക്കു ശേഷം മലയാള സിനിമയിൽ ഗാനം ആലപിച്ച് ഗായിക സന മൊയ്ദൂട്ടി. മുഷ്ത്താഖ് റഹ്‌മാന്‍ കരിയാടന്‍ സംവിധാനം ചെയ്യുന്ന അഭിരാമി എന്ന ചിത്രത്തിലാണ് സനയുടെ ഗാനമുള്ളത്. 'മഴവില്ലിൻ ചേലാണ്' എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് സിബു സുകുമാരനാണ്. ജോ പോളിന്റേതാണ് വരികൾ. യുട്യൂബിൽ റിലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ഇടവേളയ്ക്കു ശേഷം മലയാള സിനിമയിൽ ഗാനം ആലപിച്ച് ഗായിക സന മൊയ്ദൂട്ടി. മുഷ്ത്താഖ് റഹ്‌മാന്‍ കരിയാടന്‍ സംവിധാനം ചെയ്യുന്ന അഭിരാമി എന്ന ചിത്രത്തിലാണ് സനയുടെ ഗാനമുള്ളത്. 'മഴവില്ലിൻ ചേലാണ്' എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് സിബു സുകുമാരനാണ്. ജോ പോളിന്റേതാണ് വരികൾ. യുട്യൂബിൽ റിലീസ് ചെയ്തിരിക്കുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

കവർ ഗാനങ്ങളിലൂടെ ശ്രദ്ധേയ ആയ സന പത്തോളം ഭാഷകളിൽ പാടിയിട്ടുണ്ട്. ബോളിവുഡിൽ മോഹൻജൊദാരോ എന്ന ചിത്രത്തിൽ എ.ആർ റഹ്മാനു വേണ്ടി പാടിയ തൂ ഹേ, മോഹൻജോ തുടങ്ങിയ പാട്ടുകളാണ് സനയെ പ്രശസ്തയാക്കിയത്. മലയാള ചലച്ചിത്രഗാനങ്ങളുടെ കവർ ഒരുക്കി കയ്യടി നേടിയിട്ടുള്ള സന പക്ഷേ, മലയാളത്തിൽ വളരെ കുറച്ചു ഗാനങ്ങൾക്കേ ശബ്ദമായിട്ടുള്ളൂ. മലയാളത്തിൽ മികച്ച അവസരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് മുൻപ് മനോരമ ഓൺലൈന് അനുവദിച്ച അഭിമുഖത്തിൽ സന തുറന്നു പറഞ്ഞിരുന്നു. 

ADVERTISEMENT

ഗായത്രി സുരേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അഭിരാമി’, സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടിയുടെ ജീവിതമാണ് പറയുന്നത്. ഹരികൃഷ്ണന്‍, റോഷന്‍ ബഷീര്‍, അമേയ മാത്യു, ശ്രീകാന്ത് മുരളി, നവീന്‍ ഇല്ലത്ത്,അഷറഫ് കളപ്പറമ്പില്‍, സഞ്ജു ഫിലിപ്പ്, സാല്‍മണ്‍ പുന്നക്കല്‍, കെ കെ മൊയ്തീന്‍ കോയ, കബീര്‍ അവറാന്‍, സാഹിത്യ പി രാജ്, തഹനീന, സാറ സിറിയക്, ആയേഷ് അബ്ദുല്‍ ലത്തീഫ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

English Summary:

Bollywood singer Sanah Moidutty's new malayalam film song released

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT