20 ദിവസത്തിലേറെ നീളുന്ന ആർത്തവം, കഠിനമായ വേദന, അമിതഭാരം; രോഗാവസ്ഥ വെളിപ്പെടുത്തി ഗായിക
ഏറെക്കാലമായി അനുഭവിക്കുന്ന രോഗാവസ്ഥയെക്കുറിച്ചു വെളിപ്പെടുത്തി ഗായിക ബീബി റെക്സ. പിസിഒഎസുമായുള്ള (പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം) പോരാട്ടത്തെക്കുറിച്ചാണ് ഗായികയുടെ തുറന്നുപറച്ചിൽ. അണ്ഡാശയങ്ങളിൽ പുരുഷ ഹോർമോണുകൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ ഫലമായി അണ്ഡകോശങ്ങൾ വളർച്ച നിലച്ച് കുമിളകളായി

ഏറെക്കാലമായി അനുഭവിക്കുന്ന രോഗാവസ്ഥയെക്കുറിച്ചു വെളിപ്പെടുത്തി ഗായിക ബീബി റെക്സ. പിസിഒഎസുമായുള്ള (പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം) പോരാട്ടത്തെക്കുറിച്ചാണ് ഗായികയുടെ തുറന്നുപറച്ചിൽ. അണ്ഡാശയങ്ങളിൽ പുരുഷ ഹോർമോണുകൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ ഫലമായി അണ്ഡകോശങ്ങൾ വളർച്ച നിലച്ച് കുമിളകളായി നിറയുന്നു. ചില ഹോർമോൺ വ്യവസ്ഥകളുടെയും ഏതാനും രാസഘടകങ്ങളുടെയും പ്രവർത്തനരീതിയിൽ വ്യതിയാനം വരുന്നതിന്റെ ഫലമായി ഉണ്ടാകുന്ന അവസ്ഥയാണ് പിസിഒഎസ്.
ക്രമരഹിതമായ ആർത്തവം, അമിതഭാരം, കഠിനമായ വേദന തുടങ്ങിയവയാണ് ബീബി റെക്സയ്ക്കുണ്ടായ പ്രധാന രോഗലക്ഷണങ്ങൾ. മാസത്തിൽ 20 ദിവസത്തിലേറെ നീണ്ടുനിൽക്കുന്ന ആർത്തവം ജീവിതക്രമത്തെ ഏറെ ദുസ്സഹമാക്കിയെന്ന് ഗായിക പറയുന്നു. പത്തുദിവസത്തെ ഇടവേളയിൽ ആർത്തവമുണ്ടാവുകയും ചിലപ്പോഴൊക്കെ മാസങ്ങളോളം ആർത്തവം ഇല്ലാതിരിക്കുകയും ചെയ്തിട്ടുണ്ടെന്നും ബീബി റെക്സ കൂട്ടിച്ചേർത്തു. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ഗായിക, താൻ അനുഭവിക്കുന്ന ദുരവസ്ഥയെക്കുറിച്ചു വിവരിച്ചത്.
അമേരിക്കൻ ഗായികയും ഗാനരചയിതാവുമാണ് ബീബി റെക്സ. ബെൽറ്റാ റെക്സ എന്നാണ് ശരിയായ പേര്. ഏതാനും മാസങ്ങൾക്കു മുൻപ് ന്യൂയോർക്കിലെ വേദിയിൽ പാട്ട് പാടവെ ആരാധകനിൽ നിന്നുണ്ടായ അപ്രതീക്ഷിത ആക്രമണത്തിൽ ബീബിക്ക് പരുക്കേറ്റത് വാർത്തയായിരുന്നു. പാട്ട് കേട്ട് ആവേശത്തിൽ സദസ്സിലിരുന്ന ഒരു ആരാധകൻ തന്റെ കയ്യിലുണ്ടായിരുന്ന ഫോൺ വലിച്ചെറിയുകയായിരുന്നു. ഇത് നേരെ റെക്സയുടെ മുഖത്തു പതിക്കുകയും കവിളിനും കണ്ണിനും ഗുരുതര പരുക്കേൽക്കുകയും ചെയ്തു.