ഗായകനായി ടിനി ടോം; എന്താ ഫീലെന്ന് ആരാധകർ
ഗായകനായി സിനിമയിൽ അരങ്ങേറ്റം കുറിച്ച് ടിനി ടോം. രഞ്ജിത്ത് ലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘മത്ത്’ എന്ന ചിത്രത്തിലാണ് ടിനി ടോം ഗായകനായത്. 'എന്റെ കുഞ്ഞല്ലേ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരത്തിലും അഭിനയിച്ചിരിക്കുന്നത് ടിനി ടോമാണ്. ഷംന ചക്കാലയ്ക്കലിന്റെ വരികൾക്ക് ഈണമൊരുക്കിയത് സക്കറിയ

ഗായകനായി സിനിമയിൽ അരങ്ങേറ്റം കുറിച്ച് ടിനി ടോം. രഞ്ജിത്ത് ലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘മത്ത്’ എന്ന ചിത്രത്തിലാണ് ടിനി ടോം ഗായകനായത്. 'എന്റെ കുഞ്ഞല്ലേ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരത്തിലും അഭിനയിച്ചിരിക്കുന്നത് ടിനി ടോമാണ്. ഷംന ചക്കാലയ്ക്കലിന്റെ വരികൾക്ക് ഈണമൊരുക്കിയത് സക്കറിയ ബക്കളമാണ്.
ഏറെ വൈകാരികമായ ഗാനം ഹൃദയസ്പർശിയായി പാടുന്നതിൽ ടിനി ടോം വിജയിച്ചുവെന്നാണ് പ്രേക്ഷക പ്രതികരണം. ടിനി ടോം ഇത്ര നന്നായി പാടുമോ എന്ന് അദ്ഭുതപ്പെടുന്നവരും കുറവല്ല.
ടിനി ടോം, സന്തോഷ് കീഴാറ്റൂർ, ഹരി ഗോവിന്ദ്സഞ്ജയ്, ഐഷ്വിക, ബാബു അന്നൂർ, അശ്വിൻ, ഫൈസൽ, യാര, സൽമാൻ, ജസ്‌ലിൻ, തൻവി, അപർണ, ജീവ, അർച്ചന എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘മത്ത്’. സിബി ജോസഫ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ്: മെൻഡോസ് ആന്റണി. സൈക്കോ ക്രൈം ഡ്രാമ ശ്രേണിയിൽ ഉൾപ്പെടുന്ന ‘മത്ത്’ ജൂൺ 21ന് പ്രദർശനത്തിനെത്തും.