മൗനം പോലും പാടും...; ശ്രീവിദ്യയെ അനുകരിച്ച് വീണ നായർ, കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ
അന്തരിച്ച നടി ശ്രീവിദ്യയെ അനുകരിച്ച് നടി വീണ നായർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ആരാധകഹൃദയങ്ങൾ കീഴടക്കുന്നു. ‘എന്റെ സൂര്യപുത്രിക്ക്’ എന്ന ചിത്രത്തിലെ ‘ആലാപനം തേടും തായ്മനം’ എന്ന ഗാനരംഗത്തിലെ ശ്രീവിദ്യയെ ആണ് വീണ അവതരിപ്പിച്ചിരിക്കുന്നത്. ‘ശ്രീവിദ്യ അമ്മയുടെ ഒരു കഥാപാത്രത്തെ

അന്തരിച്ച നടി ശ്രീവിദ്യയെ അനുകരിച്ച് നടി വീണ നായർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ആരാധകഹൃദയങ്ങൾ കീഴടക്കുന്നു. ‘എന്റെ സൂര്യപുത്രിക്ക്’ എന്ന ചിത്രത്തിലെ ‘ആലാപനം തേടും തായ്മനം’ എന്ന ഗാനരംഗത്തിലെ ശ്രീവിദ്യയെ ആണ് വീണ അവതരിപ്പിച്ചിരിക്കുന്നത്. ‘ശ്രീവിദ്യ അമ്മയുടെ ഒരു കഥാപാത്രത്തെ പുനരാവിഷ്കരിക്കണമെന്നത് ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു. അതിൽ അഭിനയിക്കാൻ ഞാൻ ആഗ്രഹിച്ചു, ഞങ്ങളുടെ പരിധിക്കുള്ളിൽ നിന്ന് ഒരു നല്ല ടീമിനെ വച്ചാണ് ഞാൻ അത് രൂപപ്പെടുത്തിയത്’, എന്ന അടിക്കുറിപ്പോടെ വീണ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു.
വസ്ത്രധാരണത്തിലും ആഭരണങ്ങളിലും ഹെയർസ്റ്റൈലിലും മേക്കപ്പിലുമെല്ലാം ശ്രീവിദ്യയോടു സാമ്യം തോന്നും വിധത്തിലാണ് വീണ നായർ വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. പാട്ടിനൊപ്പം കൃത്യമായി ചുണ്ടുകൾ ചലിപ്പിച്ച്, വീണ ആസ്വാദകരുടെ മനം കവർന്നു. ഒറ്റ നോട്ടത്തിൽ ശ്രീവിദ്യ ആണെന്നേ തോന്നൂ എന്നും കണ്ണെടുക്കാൻ തോന്നുന്നില്ലെന്നും വീണയുടെ അനുകരണം കണ്ട് ആരാധകർ കുറിക്കുന്നു. ശ്രീവിദ്യയുടെ ജീവിതം സിനിമയായാൽ അതിൽ അഭിനയിക്കാൻ ഏറ്റവും യോജിച്ച മുഖം വീണയുടേതാണെന്നും അഭിപ്രായങ്ങൾ ഉയർന്നു.
പുറത്തിറങ്ങി 3 പതിറ്റാണ്ടിലേറെ പിന്നിട്ടിട്ടും ഇന്നും ആസ്വാദകഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് ‘എന്റെ സൂര്യപുത്രിക്ക്’. ബിച്ചു തിരുമലയാണ് ചിത്രത്തിനു വേണ്ടി ‘ആലാപനം തേടും തായ്മനം’ എന്ന ഗാനം രചിച്ചത്. കെ.ജെ.യേശുദാസ്, പി.സുശീല, കെ.എസ്.ചിത്ര എന്നിവർ ആലപിച്ച ഗാനം ചിട്ടപ്പെടുത്തിയത്. ഇളയരാജ.