‘നിങ്ങൾ പാട്ടുകാരാണോ’? റീൽ ചെയ്യൂ, സമ്മാനം നേടൂ; മനോരമ ഓൺലൈൻ ഒരുക്കുന്നു, സുവർണാവസരം
'പാട്ടുകാരാണോ?' എന്ന ചോദ്യത്തിന് 'അതെ, ചെറിയ മൂളിപ്പാട്ടൊക്കെ പാടും, ഇടയ്ക്ക് വല്ല തട്ടും മുട്ടും താളബോധവുമൊക്കെയുണ്ട്,' എന്നാണോ ഉത്തരം? മനസ്സറിഞ്ഞു സംഗീതത്തെ ഇഷ്ടപെട്ടാൽ നമ്മളും 'നല്ല' പാട്ടുകാരാകും. അങ്ങനെ പാട്ടിനെ ഇഷ്ടപ്പെടുന്നവർക്കായി മനോരമ ഓൺലൈൻ വലിയൊരു അവസരം ഒരുക്കുകയാണ്. ലോക സംഗീത ദിനമായ

'പാട്ടുകാരാണോ?' എന്ന ചോദ്യത്തിന് 'അതെ, ചെറിയ മൂളിപ്പാട്ടൊക്കെ പാടും, ഇടയ്ക്ക് വല്ല തട്ടും മുട്ടും താളബോധവുമൊക്കെയുണ്ട്,' എന്നാണോ ഉത്തരം? മനസ്സറിഞ്ഞു സംഗീതത്തെ ഇഷ്ടപെട്ടാൽ നമ്മളും 'നല്ല' പാട്ടുകാരാകും. അങ്ങനെ പാട്ടിനെ ഇഷ്ടപ്പെടുന്നവർക്കായി മനോരമ ഓൺലൈൻ വലിയൊരു അവസരം ഒരുക്കുകയാണ്.
ലോക സംഗീത ദിനമായ ജൂൺ 21 മുതൽ 28 വരെ സംഗീതവാരമായി ആഘോഷിക്കുകയാണ് മനോരമ ഓൺലൈൻ. ഈ ദിവസങ്ങളിൽ സംഗീതത്തിലെ നിങ്ങളുടെ കഴിവുകൾ റീൽ വിഡിയോകളായി സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം എന്നിവയിൽ പോസ്റ്റ് ചെയ്യൂ. ഒപ്പം #manoramaonlinemusic #manoramaonlinemusicweek എന്നീ ഹാഷ്ടാഗുകളും ചേർക്കൂ.
നിങ്ങളുടെ പോസ്റ്റുകളിൽ നിന്നും സംഗീതരംഗത്തെ പ്രഗത്ഭർ തിരഞ്ഞെടുക്കുന്ന റീലുകൾ മനോരമ ഓൺലൈനിൽ പ്രസിദ്ധപ്പെടുത്തും. ഒപ്പം കൈ നിറയെ സമ്മാനങ്ങളും നേടാം. അപ്പോൾ പാടുകയോ, ഇഷ്ടമുള്ള സംഗീത ഉപകരണങ്ങൾ വായിക്കുകയോ ചെയ്യൂ. നിങ്ങൾ പങ്കുവയ്ക്കുന്ന വിഡിയോകളിൽ ഹാഷ്ടാഗുകൾ ചേർക്കുന്നതോടൊപ്പം മനോരമ ഓൺലൈനിനെ (@manoramaonline) ടാഗ് ചെയ്യാനും മറക്കരുത്.