സോളോ ആൽബം പുറത്തിറക്കാനൊരുങ്ങി ബിടിഎസ് താരം ജിൻ. സംഘത്തിലെ മറ്റൊരു അംഗമായ ജിമിൻ പുതിയ ആൽബത്തെക്കുറിച്ചു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ജിൻ പാട്ടുവിശേഷം പങ്കിട്ടത്. ജിമിനെ പ്രശംസിച്ച് സമൂഹമാധ്യമ പോസ്റ്റ് പങ്കിട്ട ജിൻ, ‘ഞാനാണ് അടുത്തത്. ഞാനും പാടാൻ പോകുന്നു’ എന്ന് കുറിച്ചു. ജിന്നിന്റെ പ്രഖ്യാപനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോളോ ആൽബം പുറത്തിറക്കാനൊരുങ്ങി ബിടിഎസ് താരം ജിൻ. സംഘത്തിലെ മറ്റൊരു അംഗമായ ജിമിൻ പുതിയ ആൽബത്തെക്കുറിച്ചു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ജിൻ പാട്ടുവിശേഷം പങ്കിട്ടത്. ജിമിനെ പ്രശംസിച്ച് സമൂഹമാധ്യമ പോസ്റ്റ് പങ്കിട്ട ജിൻ, ‘ഞാനാണ് അടുത്തത്. ഞാനും പാടാൻ പോകുന്നു’ എന്ന് കുറിച്ചു. ജിന്നിന്റെ പ്രഖ്യാപനം ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. നിർബന്ധിത സൈനികസേവനം പൂർത്തിയാക്കി ഈ മാസം ആദ്യവാരമാണ് ജിൻ പുറത്തിറങ്ങിയത്. പിന്നാലെ നടത്തിയ സംഗീതപരിപാടി കാണാൻ ആരാധകർ ഒഴുകിയെത്തിയിരുന്നു. 

അതേസമയം ജിമിന്റെ സോളോ ആൽബം ‘മ്യൂസ്’ ജൂലൈ 19നു പുറത്തിറങ്ങുമെന്നാണ് ഏറ്റവുമൊടുവിലായി പുറത്തുവരുന്ന വിവരം. ഇരുപത്തിയെട്ടുകാരനായ ജിമിൻ നിർബന്ധിത സൈനിക സേവനം കഴിഞ്ഞ് ഇറങ്ങുന്നതോടെയാകും ആൽബത്തിന്റെ റിലീസ്. ജിമിന്റെ ആദ്യ സോളോ ആൽബം ‘ഫെയ്സ്’ വൻ തരംഗമായിരുന്നു. 

ADVERTISEMENT

ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് 18നും 28നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്‍മാരായ എല്ലാ പുരുഷന്‍മാരും നിർബന്ധമായും സൈനിക സേവനത്തിലേര്‍പ്പെട്ടിരിക്കണം. ഇതുപ്രകാരം ബിടിഎസ് പാട്ടിൽ നിന്ന് ഇടവേളയെടുത്ത് സൈനികസേവനത്തിനിറങ്ങി. 18 മുതൽ 21 മാസം വരെ നീളുന്ന സേവനമാണിത്. നിലവിൽ ജിൻ മാത്രമാണ് സേവനം പൂർത്തിയാക്കി മടങ്ങിയെത്തിയിരിക്കുന്നത്. അടുത്ത വർഷം ജൂൺ മാസത്തോടെ എല്ലാവരും തിരികെയെത്തുമെന്നാണ് നിലവിലെ വിവരം.