സഹോദരിക്കും കുടുംബത്തിനുമൊപ്പം കേദാർനാഥും ബദരീനാഥും സന്ദർശിച്ച് സോനു നിഗം
കേദാർനാഥ്, ബദരീനാഥ് ക്ഷേത്രങ്ങളിൽ ദർശനം നടത്തി ഗായകൻ സോനു നിഗം. ബന്ധുക്കൾക്കൊപ്പമാണ് ഗായകൻ എത്തിയത്. ബുധൻ രാവിലെ 7:15ന് ഹെലികോപ്റ്ററിൽ പറന്നിറങ്ങിയ സോനുവിനെയും കുടുംബാംഗങ്ങളെയും ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ സ്വീകരിച്ചു. പ്രിയപ്പെട്ട ഗായകനെ കാണാൻ ആരാധകരും തടിച്ചുകൂടി. സഹോദരി മീനാൾ നിഗത്തിന്റെ 50ാം

കേദാർനാഥ്, ബദരീനാഥ് ക്ഷേത്രങ്ങളിൽ ദർശനം നടത്തി ഗായകൻ സോനു നിഗം. ബന്ധുക്കൾക്കൊപ്പമാണ് ഗായകൻ എത്തിയത്. ബുധൻ രാവിലെ 7:15ന് ഹെലികോപ്റ്ററിൽ പറന്നിറങ്ങിയ സോനുവിനെയും കുടുംബാംഗങ്ങളെയും ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ സ്വീകരിച്ചു. പ്രിയപ്പെട്ട ഗായകനെ കാണാൻ ആരാധകരും തടിച്ചുകൂടി.
സഹോദരി മീനാൾ നിഗത്തിന്റെ 50ാം പിറന്നാളിനോടനുബന്ധിച്ചാണ് സോനു നിഗം കേദാർനാഥ്, ബദരീനാഥ് ക്ഷേത്രങ്ങളിൽ എത്തിയത്. മീനാളും ഭർത്താവും ഒപ്പമുണ്ടായിരുന്നു. പ്രതികൂല കാലാവസ്ഥയായിരുന്നിട്ടും തങ്ങൾക്കു ക്ഷേത്രദർശനം നടത്താൻ സാധിച്ചെന്ന് സോനു നിഗം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഏറെ നാളത്തെ ആഗ്രഹത്തിനു ശേഷമാണ് കേദാർനാഥ്, ബദരീനാഥ് ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതെന്നും സന്തോഷം കൊണ്ട് താനും സഹോദരിയും കരഞ്ഞുവെന്നും ഗായകൻ കൂട്ടിച്ചേർത്തു. എല്ലാ സൗകര്യങ്ങളും ഒരുക്കിയ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾക്ക് പ്രത്യേക നന്ദിയും അറിയിച്ചു.
കേദാർനാഥും ബദരീനാഥും സന്ദർശിച്ചതിന്റെ ചിത്രങ്ങള്‍ സോനു നിഗം പങ്കുവച്ചിട്ടുണ്ട്. സ്വകാര്യജീവിതത്തിലെ വിശേഷങ്ങളെല്ലാം ഗായകൻ ആരാധകരെ അറിയിക്കുന്നതു പതിവാണ്. അതേസമയം, ‘അച്യുതം കേശവം’ എന്ന ഭക്തിഗാനമാണ് സോനു നിഗത്തിന്റെ ശബ്ദത്തിൽ ഏറ്റവുമൊടുവിലായി പുറത്തുവന്ന ഗാനം. ‘അച്യുതം കേശവം’ ഇതിനകം നിരവധി ആസ്വാദകരെ സ്വന്തമാക്കിക്കഴിഞ്ഞു.