മനോരമ ഓൺലൈൻ റീൽ കോണ്ടസ്റ്റ്: വിജയികളെ പ്രഖ്യാപിച്ച് വൈക്കം വിജയലക്ഷ്മി
ലോകസംഗീതദിനത്തോടനുബന്ധിച്ച് മനോരമ ഓൺലൈൻ ഒരുക്കിയ മ്യൂസിക് വീക്ക് റീൽ കോണ്ടസ്റ്റിലെ വിജയികളെ ഗായിക ഡോ.വൈക്കം വിജയലക്ഷ്മി പ്രഖ്യാപിച്ചു. ഗായത്രി രാജൻ, ലക്ഷ്മി രാജൻ എന്നിവരാണ് സമ്മാനത്തിന് അർഹരായത്. ‘മേഘരാഗം നെറുകിൽ തൊട്ടു’ എന്ന ഗാനമാണ്. ഇരുവരും സംയുക്തമായി ആലപിച്ചത്. എളുപ്പത്തിൽ പാടാൻ കഴിയുന്ന

ലോകസംഗീതദിനത്തോടനുബന്ധിച്ച് മനോരമ ഓൺലൈൻ ഒരുക്കിയ മ്യൂസിക് വീക്ക് റീൽ കോണ്ടസ്റ്റിലെ വിജയികളെ ഗായിക ഡോ.വൈക്കം വിജയലക്ഷ്മി പ്രഖ്യാപിച്ചു. ഗായത്രി രാജൻ, ലക്ഷ്മി രാജൻ എന്നിവരാണ് സമ്മാനത്തിന് അർഹരായത്. ‘മേഘരാഗം നെറുകിൽ തൊട്ടു’ എന്ന ഗാനമാണ്. ഇരുവരും സംയുക്തമായി ആലപിച്ചത്. എളുപ്പത്തിൽ പാടാൻ കഴിയുന്ന ഗാനമല്ലിതെന്നും ഗായത്രിയും ലക്ഷ്മിയും അതിമനോഹരമായി, ശ്രുതി തെറ്റാതെ ആലപിച്ചുവെന്നും വിജയലക്ഷ്മി വിലയിരുത്തി.
റീൽ കോണ്ടസ്റ്റിനോടനുബന്ധിച്ചു ലഭിച്ച അനേകം എൻട്രികളിൽ നിന്ന് നാലു റീലുകൾ വിദഗ്ദസമിതി ഷോർട്ട് ലിസ്റ്റ് ചെയ്തിരുന്നു. അതിൽ നിന്നുമാണ് വൈക്കം വിജയലക്ഷ്മി വിജയികളെ തിരഞ്ഞെടുത്തത്. നന്ദന.കെ.മേനോൻ, സാവ്യ വേണുഗോപാൽ, നവീൻ അഗസ്റ്റിൻ എന്നിവരായിരുന്നു ഷോർട്ട് ലിസ്റ്റിൽ വന്ന മറ്റുള്ളവർ.
സംഗീത ദിനമായ ജൂൺ 21 മുതൽ 28 വരെയായിരുന്നു മനോരമ ഓൺലൈൻ റീൽ കോണ്ടസ്റ്റ് സംഘടിപ്പിച്ചത്. ഗാനം ആലപിക്കുന്നതോ സംഗീതോപകരണം വായിക്കുന്നതോ ആയ വിഡിയോകൾ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം എന്നിവയിൽ പോസ്റ്റ് ചെയ്യാനായിരുന്നു നിർദേശം. വിജയികളെ തേടി ഉടൻ മനോരമ ഓൺലൈനിന്റെ സമ്മാനമെത്തും.