കല്യാണം കൊഴുപ്പിക്കാൻ ലോകഗായകർ; ദശകോടികൾ എറിഞ്ഞ് മുകേഷ് അംബാനി
അനന്ത് അംബാനി–രാധിക മെർച്ചന്റ് വിവാഹത്തിനു സംഗീത വിരുന്നൊരുക്കാൻ ലോകവേദികളിലെ പ്രമുഖ ഗായകർ. റാപ്പർ ഡ്രേക്ക്, അഡെൽ, ലാനാ ഡെൽ റേ എന്നീ ഗായകർ അംബാനിക്കല്യാണം കൊഴുപ്പിക്കാൻ എത്തുന്നുവെന്ന റിപ്പോർട്ടുകളാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്നത്. ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സജീവമായിക്കഴിഞ്ഞു.

അനന്ത് അംബാനി–രാധിക മെർച്ചന്റ് വിവാഹത്തിനു സംഗീത വിരുന്നൊരുക്കാൻ ലോകവേദികളിലെ പ്രമുഖ ഗായകർ. റാപ്പർ ഡ്രേക്ക്, അഡെൽ, ലാനാ ഡെൽ റേ എന്നീ ഗായകർ അംബാനിക്കല്യാണം കൊഴുപ്പിക്കാൻ എത്തുന്നുവെന്ന റിപ്പോർട്ടുകളാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്നത്. ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സജീവമായിക്കഴിഞ്ഞു. എന്നാൽ കല്യാണത്തിനു പാടാനെത്തുന്ന ഗായകരുടെ പ്രതിഫലത്തുകകൾ വ്യക്തമല്ല.
മാർച്ചിൽ ജാംനഗറിൽ നടന്ന അനന്ത്–രാധിക പ്രീവെഡ്ഡിങ് ആഘോഷവേളയിൽ പാടാൻ പോപ് ഇതിഹാസം റിയാനയാണ് എത്തിയത്. ഒരു മണിക്കൂർ പ്രകടനത്തിന് 74 കോടി റിയാന പ്രതിഫലമായി കൈപ്പറ്റി. 2018ൽ മകൾ ഇഷയുടെ വിവാഹത്തിന് ഇതിഹാസ ഗായിക ബിയോൺസിയെയാണ് മുകേഷ് അംബാനി പാടാനായി ക്ഷണിച്ചത്. അതിനു വേണ്ടി 50 കോടിയിലേറെ രൂപ ചിലവഴിച്ചിരുന്നു. ഇഷയുടെ വിവാഹം കഴിഞ്ഞ് 6 വർഷം പിന്നിടുമ്പോഴാണ് അനന്തിന്റെ വിവാഹത്തിന് പൊന്നുവിലയുള്ള ഗായകരെ അംബാനി പാടാനായി എത്തിക്കുന്നത്.
ജൂലൈ 12നാണ് മുകേഷ് അംബാനി–നിത അംബാനി ദമ്പതികളുടെ ഇളയ മകന്‍ അനന്തിന്റെയും എന്‍കോര്‍ ഹെല്‍ത്ത് കെയര്‍ ഉടമ വിരേന്‍ മെര്‍ച്ചന്‍റിന്‍റെയും ഷൈല വിരേന്‍ മെര്‍ച്ചന്‍റിന്‍റെയും മകൾ രാധികയുടെയും വിവാഹം. മുംബൈയിലെ ജിയോ കൺവൻഷൻ സെന്ററിൽ വച്ചാണ് ചടങ്ങുകൾ നടക്കുക. രാജ്യം കാത്തിരിക്കുന്ന ആഡംബര വിവാഹം സംബന്ധിച്ച വിവരങ്ങളെല്ലാം ആകാംക്ഷയോടെ ജനം സ്വീകരിക്കുന്നത്.