കിലിയനെ ‘കിളി’യാക്കി ഫിഫ വിഡിയോ; കമന്റ് ബോക്സ് തൂക്കി മലയാളികൾ
ഫ്രഞ്ച് താരം കിലിയൻ എംബപെയുടെ ഫിഫ വേൾഡ് കപ്പിലെ മിന്നും പ്രകടനത്തിന്റെ ആഘോഷക്കാഴ്ചകളിൽ മലയാളി ടച്ച്! ‘കിളിയേ കിളിയേ’ എന്ന പാട്ടിന്റെ അകമ്പടിയോടെ പുറത്തുവന്ന വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. ഫിഫ വേൾഡ് കപ്പിന്റെ ഔദ്യോഗിക പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. കിലിയന്റെ ദൃശ്യങ്ങളും അതിനു

ഫ്രഞ്ച് താരം കിലിയൻ എംബപെയുടെ ഫിഫ വേൾഡ് കപ്പിലെ മിന്നും പ്രകടനത്തിന്റെ ആഘോഷക്കാഴ്ചകളിൽ മലയാളി ടച്ച്! ‘കിളിയേ കിളിയേ’ എന്ന പാട്ടിന്റെ അകമ്പടിയോടെ പുറത്തുവന്ന വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. ഫിഫ വേൾഡ് കപ്പിന്റെ ഔദ്യോഗിക പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്.
കിലിയന്റെ ദൃശ്യങ്ങളും അതിനു പശ്ചാത്തലമായി വരുന്ന ‘കിളിയേ കിളിയേ’ പാട്ടും ദശലക്ഷക്കണക്കിനു പ്രേക്ഷകരെ സ്വന്തമാക്കിക്കഴിഞ്ഞു. വിഡിയോ തയാറാക്കിയ വ്യക്തിയെ അന്വേഷിക്കുകയാണ് സമൂഹമാധ്യമലോകം. ‘അളിയാ, നാട്ടിലെവിടെയാ’ എന്നാണ് പലരും ചോദിക്കുന്നത്. ഫിഫയുടെ സോഷ്യൽ മീഡിയ പേജ് കൈകാര്യം ചെയ്യുന്നത് മലയാളിയായിരിക്കും എന്നും ചിലർ സരസമായി കുറിച്ചു.
1983ൽ പുറത്തിറങ്ങിയ ‘ആ രാത്രി’ എന്ന ചിത്രത്തിനു വേണ്ടി ഇളയരാജ ഈണമൊരുക്കിയ ഗാനമാണ് ‘കിളിയേ കിളിയേ’. പൂവച്ചൽ ഖാദർ വരികൾ കുറിച്ച ഗാനം എസ്.ജാനകി ആലപിച്ചു. ഏതാനും വർഷങ്ങൾക്കു മുൻപ് ഡിജെ ശേഖർ പാട്ടിന്റെ റീമിക്സ് പുറത്തിറക്കിയത് ഏറെ ശ്രദ്ധേയമായിരുന്നു.