ഗായകൻ പി.ജയചന്ദ്രന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് കുടുംബം. ജയചന്ദ്രൻ ആരോഗ്യവാനാണെന്നും പ്രായാധിക്യത്തിന്റേതായ പ്രശ്നങ്ങളല്ലാതെ മറ്റു തരത്തിലുള്ള അവശതകള്‍ ഇല്ലെന്നും ഗായകനുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. "അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ല. ഇപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗായകൻ പി.ജയചന്ദ്രന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് കുടുംബം. ജയചന്ദ്രൻ ആരോഗ്യവാനാണെന്നും പ്രായാധിക്യത്തിന്റേതായ പ്രശ്നങ്ങളല്ലാതെ മറ്റു തരത്തിലുള്ള അവശതകള്‍ ഇല്ലെന്നും ഗായകനുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. 

"അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ല. ഇപ്പോൾ പ്രചരിക്കുന്ന ഫോട്ടോ ഒന്നര മാസം മുൻപെടുത്തതാണ്. അദ്ദേഹം ഇപ്പോൾ വീട്ടിൽ തന്നെയുണ്ട്. ആ ഫോട്ടോയ്ക്കൊപ്പം പ്രചരിക്കുന്നത് വ്യാജ വാർത്തയാണ്. സോഷ്യൽ മീഡിയയിൽ ആരോ ഇങ്ങനെ കഥകൾ എഴുതി വിട്ടതാണ്. പ്രായാധിക്യത്തിന്റേതായ പ്രശ്നങ്ങളുണ്ട്. അല്ലാതെ, പ്രചരിക്കുന്നതു പോലെയുള്ള പ്രശ്നങ്ങളില്ല. ഗുരുതരമായ എന്തോ കുഴപ്പമുണ്ടെന്നൊക്കെയാണ് എഴുതി വിട്ടിരിക്കുന്നത്. അതു തെറ്റായ വാർത്തയാണ്," പി.ജയചന്ദ്രന്റെ അടുത്ത വൃത്തങ്ങൾ മനോരമ ഓൺലൈനോടു പറഞ്ഞു.

ADVERTISEMENT

പി.ജയചന്ദ്രന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും ആശുപത്രിയിലാണെന്നും പറയുന്ന ചിത്രവും കുറിപ്പും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ, പ്രചരിക്കുന്നതിൽ വാസ്തവമില്ലെന്നു കുടുംബം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. മാർച്ച് മൂന്നിനായിരുന്നു പി.ജയചന്ദ്രൻ എൺപതാം പിറന്നാൾ ആഘോഷിച്ചത്. 

English Summary:

P. Jayachandran Health Rumors False: Family Confirms Singer is Healthy at 80