‘ഈ ആക്രമണം അപലപനീയം, ഗൗരിക്ക് ഐക്യദാർഢ്യം’; കുറിപ്പുമായി എ.എ.റഹിം
സ്വന്തം അനുഭവങ്ങൾ പാട്ടിലൂടെ വിവരിച്ചതിനു രൂക്ഷമായ സൈബർ ആക്രമണം നേരിടുന്ന ഗായിക ഗൗരി ലക്ഷ്മിക്കു പിന്തുണയുമായി എ.എ.റഹിം എംപി. സ്വന്തം ജീവിതത്തിലുണ്ടായ ദുരനുഭവങ്ങൾ ഒരു സ്ത്രീ തുറന്നുപറയുമ്പോൾ അധിക്ഷേപിക്കുന്ന ആൾക്കൂട്ടം അപകടകരമാണെന്ന് റഹിം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഗൗരി ലക്ഷ്മിയുടെ

സ്വന്തം അനുഭവങ്ങൾ പാട്ടിലൂടെ വിവരിച്ചതിനു രൂക്ഷമായ സൈബർ ആക്രമണം നേരിടുന്ന ഗായിക ഗൗരി ലക്ഷ്മിക്കു പിന്തുണയുമായി എ.എ.റഹിം എംപി. സ്വന്തം ജീവിതത്തിലുണ്ടായ ദുരനുഭവങ്ങൾ ഒരു സ്ത്രീ തുറന്നുപറയുമ്പോൾ അധിക്ഷേപിക്കുന്ന ആൾക്കൂട്ടം അപകടകരമാണെന്ന് റഹിം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഗൗരി ലക്ഷ്മിയുടെ വിവാദത്തിനാസ്പദമായ ‘മുറിവ്’ എന്ന പാട്ട് പങ്കിട്ടുകൊണ്ടാണ് റഹിം പിന്തുണ കുറിപ്പുമായി എത്തിയത്.
‘എന്റെ പേര് പെണ്ണ്.. എനിക്ക് വയസ്സ് എട്ട്’... ഒരു സ്ത്രീ തന്റെ ജീവതത്തിലുണ്ടായ ദുരനുഭവങ്ങളാണ് താൻ തന്റെ പാട്ടിലൂടെ പറഞ്ഞത് എന്ന് പറഞ്ഞപ്പോൾ തെറി വിളിക്കുന്ന ഒരു കൂട്ടം അപകടകരമാണ്. ഗായിക ഗൗരി ലക്ഷ്മി തന്റെ ജീവിതത്തിൽ നേരിട്ട ദുരനുഭവങ്ങൾ ‘‘മുറിവ്’’ എന്ന തന്റെ പാട്ടിലൂടെ പാടിയതിനെതിരെയുള്ള സൈബർ ആക്രമണം അപലപനീയമാണ്. ഗൗരിക്ക് ഐക്യദാർഢ്യം’, എ.എ.റഹിം കുറിച്ചു.
കുട്ടിക്കാലത്ത് നേരിടേണ്ടിവന്ന ലൈംഗികാതിക്രമത്തെക്കുറിച്ചു വിവരിക്കുന്നതാണ് ഗൗരി ലക്ഷ്മിയുടെ ‘മുറിവ്’ എന്ന ഗാനം. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പാട്ട് അടുത്തിടെ വിമർശിക്കപ്പെടുകയും ട്രോളുകൾക്കു വിധേയമാവുകയും ചെയ്തു. തുടർന്ന് പരിഹാസങ്ങളോടു പ്രതികരിച്ച് ഗൗരി രംഗത്തെത്തുകയും ചെയ്തു.