എസ്എച്ച്ഒയെ നടുവിലിരുത്തി ഒപ്പന; വേറിട്ട യാത്രയയപ്പ് നൽകി പൊലീസുകാർ
ഒരുകൂട്ടം പൊലീസുകാരുടെ ഒപ്പന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. സ്ഥലംമാറി പോകുന്ന എസ്എച്ച്ഒയ്ക്കുള്ള യാത്രയയപ്പ് വേളയിലാണ് നൃത്തച്ചുവടുകളുമായി പൊലീസുകാർ എത്തിയത്.കാസർഗോഡ് ഹോസ്‌ദുർഗ് പൊലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ എം.പി.ആസാദിനെയാണ് സഹപ്രവർത്തകർ വേറിട്ട രീതിയിൽ യാത്രയാക്കിയത്. പൊലീസ് സംഘത്തിന്റെ

ഒരുകൂട്ടം പൊലീസുകാരുടെ ഒപ്പന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. സ്ഥലംമാറി പോകുന്ന എസ്എച്ച്ഒയ്ക്കുള്ള യാത്രയയപ്പ് വേളയിലാണ് നൃത്തച്ചുവടുകളുമായി പൊലീസുകാർ എത്തിയത്. കാസർഗോഡ് ഹോസ്‌ദുർഗ് പൊലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ എം.പി.ആസാദിനെയാണ് സഹപ്രവർത്തകർ വേറിട്ട രീതിയിൽ യാത്രയാക്കിയത്.
പൊലീസ് സംഘത്തിന്റെ ഒപ്പന വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. നിരവധി പേർ പ്രതികരണങ്ങളുമായി എത്തി. പൊലീസുകാർക്കിടയിലെ സൗഹൃദത്തിന്റെ നേർക്കാഴ്ചയാണ് ഈ ദൃശ്യങ്ങളെന്ന് പലരും അഭിപ്രായപ്പെടുന്നു. രസകരമായ കമന്റുകളും വിഡിയോയ്ക്കു ലഭിക്കുന്നുണ്ട്. ആസാദിന്റെ വ്യക്തിത്വവും സഹപ്രവർത്തകരോടുള്ള പെരുമാറ്റവുമെല്ലാം ചർച്ചയായിക്കഴിഞ്ഞു.
ഇലക്‌ഷൻ ട്രാൻസ്ഫറിൽ ആണ് ആസാദ്, കണ്ണൂരിൽ നിന്നും ഹോസ്ദുർഗിലേക്ക് എസ്എച്ച്ഒ ആയി എത്തിയത്. ഇപ്പോൾ തിരികെ കണ്ണൂരിലെ ചക്കരക്കൽ സ്റ്റേഷനിലേക്കു മടങ്ങി. ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഏറെ മികവുള്ളയാളാണ് ആസാദ് എന്ന് സഹപ്രവർത്തകർ ഒന്നടങ്കം പറയുന്നു. ജോലിയുടെ തുടക്കത്തിൽ സബ് ഇൻസ്പെക്ടറായി ജോലി ചെയ്ത കണ്ണൂർ ജില്ലയിലെ ആലക്കോട് പോലീസ് സ്റ്റേഷനിൽ നിന്ന് ആസാദ് ട്രാൻസ്ഫർ ആയപ്പോൾ സ്റ്റേഷൻ അതിർത്തിയിലെ ഒരു റോഡിന് ‘ആസാദ് റോഡ്’ എന്ന് പേര് നൽകി നാട്ടുകാർ ആദരവ് പ്രകടിപ്പിച്ചിരുന്നു.