ആ കണ്ടുമുട്ടൽ കഴിഞ്ഞ് അവർ കരഞ്ഞിട്ടുണ്ടാകില്ലേ? അത്രമേൽ ആഴത്തിലല്ലേ തമ്മിൽ പ്രണയിച്ചത്?
സിനിമയിലെ കഥാ സന്ദർഭത്തോട് വല്ലാതെ ഇഴുകി ചേരുന്ന പാട്ട്, കഥയിൽ നിന്നിറങ്ങി ആയിരകണക്കിനാളുകളുടെ പ്രണയത്തിനും വിരഹത്തിനും പ്രതീക്ഷക്കുമൊക്കെ കൂട്ടിരിക്കുക... ഒരു സിനിമാ ഗാനം അതിന്റെ ലക്ഷ്യം പൂർത്തിയാക്കുന്നത് അങ്ങനെയാണ്. ഉദയനാണ് താരത്തിലെ ‘പറയാതെ അറിയാതെ നീ പോയതല്ലേ’ എന്ന പാട്ട് ഉദയഭാനുവിന്റെയും

സിനിമയിലെ കഥാ സന്ദർഭത്തോട് വല്ലാതെ ഇഴുകി ചേരുന്ന പാട്ട്, കഥയിൽ നിന്നിറങ്ങി ആയിരകണക്കിനാളുകളുടെ പ്രണയത്തിനും വിരഹത്തിനും പ്രതീക്ഷക്കുമൊക്കെ കൂട്ടിരിക്കുക... ഒരു സിനിമാ ഗാനം അതിന്റെ ലക്ഷ്യം പൂർത്തിയാക്കുന്നത് അങ്ങനെയാണ്. ഉദയനാണ് താരത്തിലെ ‘പറയാതെ അറിയാതെ നീ പോയതല്ലേ’ എന്ന പാട്ട് ഉദയഭാനുവിന്റെയും മധുമതിയുടെയും പ്രണയത്തിലെ ഒരു വിരഹ കാലത്തിലൂടെ അവർ കടന്നു പോകുമ്പോൾ സ്‌ക്രീനിൽ വരുന്ന പാട്ടാണ്. ആ പാട്ട് സിനിമയോടൊപ്പം വലിയ ഹിറ്റ് ആയി... പിന്നീട് പ്രണയതകർച്ചയിലൂടെ കടന്നു പോകുന്നവരുടെ ഔദ്യോഗികഗാനം എന്നൊക്കെ ആ പാട്ട് അറിയപ്പെടാനും തുടങ്ങി.
‘പറയാതെ അറിയാതെ നീ പോയതല്ലേ
മറുവാക്ക് മിണ്ടാഞ്ഞതല്ലേ
ഒരു നോക്ക് കാണാതെ നീ പോയതല്ലേ
ദൂരേക്ക് നീ മാഞ്ഞതല്ലേ...’
അതിലളിതമായ വരികളിലൂടെ പ്രണയ നഷ്ടത്തിന്റെയും വിരഹത്തിന്റെയും ആഴവും വേദനയും ഈ പാട്ട് കാണുന്നവരിലേക്ക് പകർന്നു നൽകുന്നു. ഒരിക്കലെങ്കിലും പ്രണയ നഷ്ടം അനുഭവിച്ചവരെ തൊടാനുള്ള മാജിക് പാട്ട് തുടങ്ങിയവസാനിക്കും വരെ കേൾക്കുന്നവരിലേക്കു പകരുന്നു.
കൈതപ്രത്തിന്റെ വരികൾക്കും ദീപക് ദേവിന്റെ സംഗീതത്തിനും യേശുദാസിന്റെയും ചിത്രയുടെയും ആലാപനത്തിനും തരാൻ കഴിഞ്ഞ മാജിക് തന്നെയാണ് ഈ പാട്ടിനെ എന്നും ജനഹൃദയങ്ങളിൽ നിലനിർത്തുന്നത്. മോഹൻലാലും മീനയും സ്ക്രീൻ പ്രെസൻസ് കൊണ്ട് കാണുന്നവരെ സന്തോഷിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഏതായാലും ആ പാട്ട് പുറത്തിറങ്ങിയപ്പോൾ മുതൽ ഇന്നുവരെ പ്രണയ നഷ്ടമനുഭവിക്കുന്നവരെല്ലാം ഏറ്റു പാടുന്നുണ്ട്,
‘അന്നുമോർക്കുന്നു ഞാൻ എന്നുമോർക്കുന്നു ഞാൻ അന്ന് നാം തങ്ങളിൽ പിരിയും രാവ്’ എന്ന്...
സംഗീതം: ദീപക് ദേവ്
വരികൾ: കൈതപ്രം
ഗായകർ: കെ.ജെ.യേശുദാസ്, കെ.എസ്.ചിത്ര
സിനിമ: ഉദയനാണ് താരം
പറയാതെ അറിയാതെ നീ പോയതല്ലേ
മറുവാക്കു മിണ്ടാഞ്ഞതല്ലേ
ഒരു നോക്ക് കാണാതെ നീ പോയതല്ലേ
ദൂരേക്ക് നീ മാഞ്ഞതല്ലേ ..
ഒരു നോക്ക് കാണാതെ നീ പോയതല്ലേ
ദൂരേക്ക് നീ മാഞ്ഞതല്ലേ ..
സഖിയെ നീ കാണുന്നുവോ
എന്‍ മിഴികള്‍ നിറയും നൊമ്പരം ..
ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ
അന്നു നാം തമ്മളില്‍ പിരിയും രാവ് ..
ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍
അന്നു നാം തമ്മളില്‍ പിരിയും രാവ് ..
പറയാതെ അറിയാതെ നീ പോയതല്ലേ
മറുവാക്കു മിണ്ടാഞ്ഞതല്ലേ
ഒരു നോക്ക് കാണാതെ നീ പോയതല്ലേ
ദൂരേക്ക് നീ മാഞ്ഞതല്ലേ ..
പ്രിയനേ നീ അറിയുന്നുവോ
എന്‍ വിരഹം വഴിയും രാവുകള്‍ ..
ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ
അന്നു നാം തമ്മളില്‍ പിരിയും രാവ് ..
ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍
അന്നു നാം തമ്മളില്‍ പിരിയും രാവ്..
കണ്ടു തമ്മില്‍ ഒന്നു കണ്ടു തീരാ മോഹങ്ങള്‍ തേടി നാം
മെല്ലെ സ്വപ്നം പൂവണിഞ്ഞു മായാ വര്‍ണങ്ങള്‍ ചൂടി നാം
ആവര്‍ണമാകവേ വാര്‍മഴവില്ലുപോല്‍ മായുന്നുവോമല്‍ സഖി
ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ
അന്നു നാം തമ്മളില്‍ പിരിയും രാവ്
ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍
അന്നു നാം തമ്മളില്‍ പിരിയും രാവ്
കാറും കോളും മായുമെന്നോ
കാണാ തീരങ്ങള്‍ കാണുമോ
വേനല്‍ പൂവേ നിന്റെ നെഞ്ചില്‍
വേളിപൂക്കാലം പാടുമോ
നീ ഇല്ല എങ്കിലെന്‍ ജന്മം ഇന്നെന്തിനായ്
എന്‍ ജീവനെ ചോല്ലുമീ ..
ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ
അന്നു നാം തമ്മളില്‍ പിരിയും രാവ് ..
ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍
അന്നു നാം തമ്മളില്‍ പിരിയും രാവ്..