'ശൈല നന്ദിനി'ക്ക് ചുവടു വച്ച് മോക്ഷ; ക്ലാസിക്കൽ ട്രാക്കുമായി 'ചിത്തിനി'
ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'ചിത്തിനി'യിലെ 'ശൈല നന്ദിനി' എന്ന ഗാനം റിലീസായി. സന്തോഷ് വർമയുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് രഞ്ജിൻ രാജ് ആണ്.

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'ചിത്തിനി'യിലെ 'ശൈല നന്ദിനി' എന്ന ഗാനം റിലീസായി. സന്തോഷ് വർമയുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് രഞ്ജിൻ രാജ് ആണ്. പ്രമുഖ തെന്നിന്ത്യന്‍ ഗായകന്‍ സത്യപ്രകാശ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ മോക്ഷയുടെ മനോഹരമായ ക്ലാസിക്കൽ ചുവടുകളാണ് ഗാനത്തിന്റെ പ്രധാന ആകർഷണം. ചെറുതുരുത്തിയിലെ കേരള കലാമണ്ഡലത്തിലാണ് ഗാനത്തിന്റെ ചിത്രീകരണം നടന്നത്. കലാ മാസ്റ്ററാണ് നൃത്തസംവിധാനം. കളരിയും ക്ലാസിക്കൽ നൃത്തച്ചുവടുകളും ഗംഭീരമായി സമന്വയിപ്പിച്ച നൃത്തരംഗങ്ങൾക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നു ലഭിക്കുന്നത്.
അമിത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ, പുതുമുഖങ്ങളായ ആരതി നായർ, ബംഗാളി താരം എനാക്ഷി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'ചിത്തിനി' ഓഗസ്റ്റ് രണ്ടിന് പ്രദർശനത്തിനെത്തും. കെ.വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി അനിലും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. രതീഷ് റാം ആണ് ക്യാമറ.