സമൂഹമാധ്യമങ്ങളിൽ വൈറലായ ട്രെൻഡിങ് സോങ് 'തോബ തോബ'യ്ക്ക് ചുവടു വച്ച് കയ്യടി നേടി ബംഗാളി വീട്ടമ്മ. 59 മില്യൺ ആളുകൾ കണ്ട വിഡിയോയ്ക്കു താഴെ കമന്റുകളുമായി സെലിബ്രിറ്റികൾ കൂടി എത്തിയതോടെ വൈറൽ ഡാൻസിങ് സ്റ്റാർ ആയി മാറിയിരിക്കുകയാണ് ബംഗാളിൽ നിന്നുള്ള രൂപാലി സിങ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിക്കി കൗശൽ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ബാഡ് ന്യൂസിലെ ഗാനമാണ് 'തോബ തോബ'. ഈ ഗാനവും ഇതിന് വിക്കി കൗശാൽ ചെയ്യുന്ന സിഗ്നേച്ചർ സ്റ്റെപ്പും സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. വിക്കിയുടെ സിഗ്നേച്ചർ സ്റ്റെപ്പ് റിക്രിയേറ്റ് ചെയ്തുകൊണ്ട് സെലിബ്രിറ്റികൾ ഉൾപ്പടെയുള്ളവരുടെ റീലുകൾ ശ്രദ്ധ നേടുന്നതിന് ഇടയിലാണ് ഗ്രാമീണതയുടെ പശ്ചാത്തലത്തിൽ രൂപാലി സിങ്ങിന്റെ കിടിലൻ പ്രകടനം. 

ADVERTISEMENT

മഞ്ഞ നിറത്തിലുള്ള സാരിയുടുത്ത് രണ്ടു കുട്ടികൾക്കൊപ്പമാണ് രൂപാലിയുടെ നൃത്തച്ചുവടുകൾ. സിഗ്നേച്ചർ സ്റ്റെപ്പിന്റെ സ്റ്റൈലും എനർജിയും ഒട്ടും ചോരാതെയുള്ള രൂപാലിയുടെ പ്രകടനം ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. ഗംഭീര പ്രതികരണങ്ങളാണ് രൂപാലിയുടെ വിഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയിലാണ് വെള്ളിത്തിരയിൽ ഈ ഗാനത്തിന് ചുവടു വച്ച വിക്കി കൗശാൽ പ്രതികരണവുമായെത്തിയത്. 'വൗ' എന്നായിരുന്നു വിഡിയോയ്ക്ക് വിക്കി നൽകിയ കമന്റ്. 

ഈ ഗാനത്തിന് കൊറിയോഗ്രഫി നിർവഹിച്ച ബോസ്കോ മാർട്ടിസും രൂപാലിയുടെ പ്രകടനത്തെ അഭിനന്ദിച്ചു. മലയാളി താരങ്ങളായ നൈല ഉഷ, അമിത് ചക്കാലയ്ക്കൽ, മാളവിക കൃഷ്ണദാസ് എന്നിവരും വിഡിയോയ്ക്ക് കമന്റ് ചെയ്തിരുന്നു. 

ADVERTISEMENT

ഗായകനും റാപ്പറുമായ കരൺ ഓജ്‍ലയാണ് ബാഡ് ന്യൂസ് എന്ന ചിത്രത്തിനു വേണ്ടി 'തോബ തോബ' എന്ന ഗാനം ഒരുക്കിയത്. പാട്ടിനു വരികളെഴുതി സംഗീതം ചെയ്തു പാടിയിരിക്കുന്നത് കരൺ ആണ്. കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത ബാഡ് ന്യൂസ് എന്ന ബോളിവുഡ് ചിത്രത്തിന് വലിയ പ്രചാരം നൽകിയതിൽ മുൻപന്തിയിലുണ്ടായിരുന്നത് ഈ ഗാനമായിരുന്നു. 100 മില്യൻ കാഴ്ചക്കാരെ നേടി യുട്യൂബ് ട്രെൻഡിങ്ങിൽ മുന്നിലുണ്ട് 'തോബ തോബ'. 

English Summary:

Watch Viral Sensation Rupali Singh Dance to Vicky Kaushal’s 'Tauba Tauba'; Celebrities React