വിൽസൺ ഓഡിയോസും റഷി റെക്കോർഡ്സും ചേർന്ന് പുറത്തിറക്കുന്ന 'വിയറ്റ്നാം കോളനി', 'മേലേപ്പറമ്പിൽ ആൺവീട്', 'അദ്ദേഹം എന്ന ഇദ്ദേഹം' എന്നീ സിനിമകളിലെ പാട്ടുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ റെക്കോർഡ് മലയാളഭാഷയിലെ ആദ്യത്തെ 'Picture Disc' ആണ്.

വിൽസൺ ഓഡിയോസും റഷി റെക്കോർഡ്സും ചേർന്ന് പുറത്തിറക്കുന്ന 'വിയറ്റ്നാം കോളനി', 'മേലേപ്പറമ്പിൽ ആൺവീട്', 'അദ്ദേഹം എന്ന ഇദ്ദേഹം' എന്നീ സിനിമകളിലെ പാട്ടുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ റെക്കോർഡ് മലയാളഭാഷയിലെ ആദ്യത്തെ 'Picture Disc' ആണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിൽസൺ ഓഡിയോസും റഷി റെക്കോർഡ്സും ചേർന്ന് പുറത്തിറക്കുന്ന 'വിയറ്റ്നാം കോളനി', 'മേലേപ്പറമ്പിൽ ആൺവീട്', 'അദ്ദേഹം എന്ന ഇദ്ദേഹം' എന്നീ സിനിമകളിലെ പാട്ടുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ റെക്കോർഡ് മലയാളഭാഷയിലെ ആദ്യത്തെ 'Picture Disc' ആണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ ചിത്രവും ഓരോ ചരിത്രരേഖകളാണ്. മലയാള ചലച്ചിത്രസംഗീതചരിത്രത്തിലെ പുതിയൊരു തുടക്കത്തിന്റെ  ആദ്യത്തെ ഏടാണിത്. 1940 ൽ പുറത്തിറങ്ങിയ 'ജ്ഞാനാംബിക' മുതൽ 2024ൽ ഇതുവരെ റിലീസായ മലയാള സിനിമാഗാനറെക്കോർഡുകളുടെ പൊതുസ്വഭാവത്തിൽനിന്നൊരു വ്യതിചലനമാണ് ഇവിടെ സാധ്യമാകുന്നത്. 

ചിത്രങ്ങളുടെമേൽ ഗാനങ്ങൾ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള വൈനൽ റെക്കോർഡുകൾ 'Picture Disc’ എന്നാണ്  പൊതുവേ അറിയപ്പെടുന്നത്. വിദേശസംഗീതവിപണികളിൽ സർവസാധാരണമായ ഇവ ഭാരതീയഭാഷകളിൽ വിരളമായേ റിലീസ് ചെയ്തിട്ടുള്ളൂ. പല നിറങ്ങളിലുള്ള റെക്കോർഡുകൾ സാധാരണമാണെങ്കിലും ഹിന്ദിയിൽ അഞ്ചിൽത്താഴെയും തമിഴിൽ രണ്ടും റെക്കോർഡുകളാണ് 'Picture Disc' ആയി വിപണിയിലെത്തിയിട്ടുള്ളത്. 

യേശുദാസിന്റെ ചിത്രമുള്ള പിക്ചർ ഡിസ്ക് (Photo: Special Arrangement)
ADVERTISEMENT

വിൽസൺ ഓഡിയോസും റഷി റെക്കോർഡ്സും ചേർന്ന് പുറത്തിറക്കുന്ന 'വിയറ്റ്നാം കോളനി', 'മേലേപ്പറമ്പിൽ ആൺവീട്', 'അദ്ദേഹം എന്ന ഇദ്ദേഹം' എന്നീ സിനിമകളിലെ പാട്ടുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ റെക്കോർഡ് മലയാളഭാഷയിലെ ആദ്യത്തെ 'Picture Disc' ആണ്. രണ്ട് ഗായകരുടെ മാത്രം ചിത്രങ്ങൾ ചേർത്തുള്ള ഇന്ത്യയിലെ ആദ്യറെക്കോർഡും!

ഒരുപാട് പ്രതിഭകളുടെ സംഗമമാണ് ഒരു ഗാനം. എങ്കിലും മലയാളചലച്ചിത്രഗാനത്തിന്റെ  ആദ്യത്തെ 'Picture Disc'ൽ അതിലെ പ്രധാനഗായകരുടെ ചിത്രങ്ങൾ ഉൾക്കൊള്ളിക്കണമെന്നത് റിക്കോർഡിന്റെ പിന്നണിയിലെ കൂട്ടായൊരാഗ്രഹമായിരുന്നു. 

ADVERTISEMENT

കെ.ജെ.യേശുദാസ് - പകരം വയ്ക്കാനില്ലാത്ത ആ ഗന്ധർവനാദം പതിനായിരത്തിലേറെ പാട്ടുകൾ പാടി പതിറ്റാണ്ടുകളായി സംഗീതാസ്വാദകരെ സന്തോഷിപ്പിക്കുന്നു.  

അദ്ദേഹത്തെക്കുറിച്ചധികമായെഴുതുവാൻ ഈ 'sleeve notes' ഒരിക്കലും മതിയാകില്ല. കാരണം, മലയാളഗാനശാഖയുടെ വളർച്ചയിൽ ആ ഇതിഹാസഗായകന്റെ ശബ്ദസ്വാധീനം അത്രയും വലുതാണ്.

മിൻമിനിയുടെ ചിത്രമുള്ള പിക്ചർ ഡിസ്ക് (Photo: Special Arrangement)
ADVERTISEMENT

മിൻമിനി - ഭാരതചലച്ചിത്രസംഗീതചരിത്രത്തെ രണ്ടായി തിരിച്ച ഗാനവിസ്മയത്തിന് ഈ ഗായികയുടെ ശബ്ദമായിരുന്നു - 'ചിന്ന ചിന്ന ആസൈ'

'മിനി'യായി മലയാളത്തിൽ തുടങ്ങി, ചെറിയൊരു കാലം കൊണ്ട് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഒഡിയ, ബടുഗ എന്നീ ഭാഷകളിൽ  നിരവധി പാട്ടുകൾ മിൻമിനി പാടിയിട്ടുണ്ട്. തമിഴിൽ ഇളയരാജയാണ് 'മിൻമിനി'യെന്ന പേര് നൽകി ആദ്യം പാടിച്ച് അധികം പാട്ടുകൾ കൊടുത്തതെങ്കിലും എ.ആർ.റഹ്‌മാന് വേണ്ടി പാടിയ 'ചിന്ന ചിന്ന ആസൈ'യാണ് മിൻമിനിയെ പ്രശസ്തയാക്കിയതും പുരസ്‌കാരങ്ങൾ നേടിക്കൊടുത്തതും. 

1991 മുതൽ 1993 വരെ മാത്രമാണ് മിൻമിനിയുടെ പിന്നണിഗാനാലാപനകാലം എന്നു പറയേണ്ടി വരും. മിക്കവർക്കും അജ്ഞാതമായ കാരണങ്ങളാൽ ശബ്ദം നഷ്ടപ്പെട്ട് വെറും 23 വയസ്സിൽ പിന്നണിയിൽ നിന്നും പതിയെ പിൻവലിയുമ്പോൾ അനവധി സിനിമാപ്പാട്ടുകൾ ആ സ്വരസൗഭഗത്തിൽ പ്രശസ്തങ്ങളായി മാറിയിരുന്നു. 

നീലരാവിലിന്നു നിന്റെ, ഊഞ്ഞാലുറങ്ങി (കുടുംബസമേതം  - ജോൺസൻ), സ്വയംവരമായ് മനോഹരിയായ് (പൈതൃകം - എസ്.പി  വെങ്കടേഷ്), ആരു നീ ജിൻമകളേ (ഗസൽ  - രവി ബോംബെ), സൗപർണികാമൃത വീചികൾ പാടും (കിഴക്കുണരും പക്ഷി  - രവീന്ദ്രൻ), കുഞ്ഞുപാവയ്ക്കിന്നല്ലോ (നാടോടി - എസ്.പി  വെങ്കടേഷ്), കാക്കാ പൂച്ച കൊക്കരക്കോഴി വാ (പപ്പയുടെ സ്വന്തം അപ്പൂസ്  - ഇളയരാജ), മഞ്ഞിൽ ചിറകുള്ള വെള്ളരിപ്രാവേ (സ്വാഗതം  - രാജാമണി) എന്നിങ്ങനെ മിനി പാടിയ നിരവധി ഹിറ്റ് ഗാനങ്ങൾക്കിടയിൽ ഒഴിച്ചുകൂടാനാവാത്ത അഞ്ച് പാട്ടുകളാണ് ഈ റെക്കോർഡിലുള്ളത്. 

സ്വരമാധുരി വീണ്ടെടുത്ത് ആലാപനരംഗത്ത് ഇന്നും സജീവമാണെങ്കിലും മിനിയിൽ നിന്നും മിൻമിനിയായി മിന്നിത്തിളങ്ങിയ ആ കാലഘട്ടത്തിന്റെ സ്മരണികയായി ഈ വൈനൽ റെക്കോർഡിൽ ഗാനഗന്ധർവനോടൊപ്പം 'മിന്നാമിനുങ്ങും'* ആദരിക്കപ്പെടുന്നു!

*മിൻമിനി എന്ന തമിഴ്‌വാക്കിന്റെ അർത്ഥം മിന്നാമിനുങ്ങ് എന്നാണ്

English Summary:

Explore the first-ever Malayalam 'Picture Disc' featuring legendary singers KJ Yesudas and Minmini.