കോപ്പിയടി വിവാദത്തിൽ കുടുങ്ങി തെന്നിന്ത്യൻ സൂപ്പർഹിറ്റ് സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ. ബിഗ് ബജറ്റിലൊരുങ്ങുന്ന കൊരട്ടല ശിവയുടെ എൻടിആർ ചിത്രം ദേവരയിലെ‌ ‘ചുട്ടമല്ലെ’ എന്ന റൊമാന്റിക് ട്രാക്കിനെതിരെയാണ് കോപ്പിയടി ആരോപണം ശക്തമാകുന്നത്. ആഗോള ഹിറ്റ് ആയ ‘മാനികെ മാഗേ ഹിതേ’ എന്ന ശ്രീലങ്കൻ പാട്ടിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോപ്പിയടി വിവാദത്തിൽ കുടുങ്ങി തെന്നിന്ത്യൻ സൂപ്പർഹിറ്റ് സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ. ബിഗ് ബജറ്റിലൊരുങ്ങുന്ന കൊരട്ടല ശിവയുടെ എൻടിആർ ചിത്രം ദേവരയിലെ‌ ‘ചുട്ടമല്ലെ’ എന്ന റൊമാന്റിക് ട്രാക്കിനെതിരെയാണ് കോപ്പിയടി ആരോപണം ശക്തമാകുന്നത്. ആഗോള ഹിറ്റ് ആയ ‘മാനികെ മാഗേ ഹിതേ’ എന്ന ശ്രീലങ്കൻ പാട്ടിന്റെ തനിപകർപ്പാണ് ‘ചുട്ടമല്ലെ’ പാട്ടിലെ ചില ഭാഗങ്ങളെന്ന് ഒരുവിഭാഗം ആരോപിക്കുന്നു. 

കോപ്പിയടി ആരോപണം ശക്തമായതോടെ പാട്ട് ട്രോളന്മാരും ഏറ്റെടുത്തു. ‘ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അമ്പാനേ’ എന്ന ആവേശത്തിലെ ഹിറ്റ് ഡയലോഗിന്റെ കൂട്ടുപിടിച്ച് ‘ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അനിരുദ്ധേ’ എന്ന കമന്റുമായി മലയാളികളും കളം നിറഞ്ഞു. എന്നാൽ ‘ചുട്ടമല്ലെ’ അനിരുദ്ധിന്റെ സ്വന്തം സൃഷ്ടിയാണെന്നും കോപ്പിയടി ആരോപണം അടിസ്ഥാനരഹിതമാണെന്നും ആരാധകർ വാദിച്ചു. ഇക്കാര്യത്തിൽ അനിരുദ്ധ് ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. 

ADVERTISEMENT

അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ‘മാനികെ മാഗേ ഹിതേ’യുടെ സംഗീതജ്ഞൻ ചമത്ത് സംഗീത് രംഗത്തെത്തി. താൻ അനിരുദ്ധിന്റെ വലിയ ആരാധകനാണെന്നും തന്റെ പാട്ടിൽ നിന്നും സ്വാധീനം ഉൾക്കൊണ്ട് സമാനമായ എന്തെങ്കിലും സൃഷ്ടിക്കാൻ അനിരുദ്ധിനുള്ള പ്രേരകശക്തിയായതിൽ സന്തോഷമുണ്ടെന്ന് സംഗീത് പ്രതികരിച്ചു. ഇരു ഗാനങ്ങളും തമ്മിലുള്ള സമാനതകൾ ചൂണ്ടിക്കാട്ടി ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പങ്കുവച്ച വിഡിയോ ഔദ്യോഗിക പേജിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് ചമത്ത് സംഗീതിന്റെ പ്രതികരണം. 

ഏതാനും ദിവസങ്ങൾക്കു മുൻപാണ് ‘ചുട്ടമല്ലെ’ റിലീസ് ചെയ്തത്. ശിൽപ റാവു ഗാനം ആലപിച്ചു. ജാൻവി കപൂറിന്റെ ഗ്ലാമറസ് ലുക്കാണ് പാട്ടിന്റെ മുഖ്യ ആകർഷണം. നടിയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് ‘ദേവര’. ‘ചുട്ടമല്ലെ’ തെന്നിന്ത്യയിൽ തരംഗമായിക്കഴിഞ്ഞു. ‘കണ്ണിണതൻ കാമനോട്ടം’ എന്ന വരികളോടെയാണ് മലയാളത്തിൽ പാട്ട് പുറത്തിറങ്ങിയത്. പ്രമുഖർ ഉൾപ്പെടെയുള്ളവരുടെ പ്രശംസ പാട്ടിനെ തേടിയെത്തുന്നതിനിടെയാണ് കോപ്പിയടി ആരോപണവും തലപൊക്കിയത്. 

English Summary:

Anirudh Ravichander trolled after Devara song release