ടെയ്‌ലർ സ്വിഫ്റ്റ് ഉൾപ്പെടെ വമ്പൻ ഗായകർ വീണു; സ്പോട്ടിഫൈയിൽ അർജിത്തിന്റെ കാലം, അത്യപൂർവമീ നേട്ടം!
മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്ഫോം ആയ സ്പോട്ടിഫൈയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ഗായകൻ എന്ന ബഹുമതി നേടി അർജിത് സിങ്. പോപ് താരം ടെയ്‌ലർ സ്വിഫ്റ്റും അർജിത്തും തമ്മിൽ ഏറെക്കാലമായി ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിലായിരുന്നു. ഇതിനിടെയാണ് ടെയ്‌ലറിനെ പിന്നിലാക്കി അർജിത് ഒന്നാം സ്ഥാനത്തേക്കു കുതിച്ചത്.

സ്പോട്ടിഫൈയിൽ 117.2 മില്യൻ ആളുകളാണ് അർജിത് സിങ്ങിനെ ഫോളോ ചെയ്യുന്നത്. ടെയ്‌ലർ സ്വിഫ്റ്റിന് 117 മില്യൻ ഫോളോവേഴ്സുണ്ട്. 115.01 മില്യൻ ഫോളോവേഴ്സുമായി ബ്രിട്ടിഷ് ഗായകൻ എഡ് ഷീരനാണ് മൂന്നാം സ്ഥാനത്ത്. 98 മില്യൻ ഫോളോവേഴ്സുമായി അരിയാന ഗ്രാൻഡെയും 96 മില്യൻ ഫോളോവേഴ്സുമായി ബില്ലി ഐലിഷും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ ഇടം പിടിച്ചു. കൗമാരപ്പടയുടെ ഹരമായ കൊറിയൻ ബോയ് ബാൻഡ് ബിടിഎസ് 11ാം സ്ഥാനത്താണുള്ളത്. ബാർബഡോസിന്റെ ഹീറോ റിയാന 12ാം സ്ഥാനത്തും.
ലോകവേദിയിലെ സ്ഥിരസാന്നിധ്യവും കോടിക്കണക്കിന് ആരാധകരുമുള്ള വമ്പൻ ഗായകരെ വീഴ്ത്തിയാണ് അർജിത് സിങ് സ്പോട്ടിഫൈയിലെ ‘നമ്പർ വൺ’ ഗായകനായത്. ഈ അപൂർവ നേട്ടം ആരാധകരും ആഘോഷമാക്കുകയാണ്. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ അർജിത് സിങ്ങും അദ്ദേഹത്തിന്റെ പാട്ടുകളും വലിയ ചർച്ചയായിക്കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം അർജിത്തിന് സ്പോട്ടിഫൈയിൽ മൂന്നാം സ്ഥാനമായിരുന്നു. എഡ് ഷീരൻ, അരിയാന ഗ്രാൻഡെ എന്നിവരായിരുന്നു ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഇത്തവണ അവരെയെല്ലാം പിന്നിലാക്കിയാണ് അർജിത് ഒന്നാമതെത്തിയത്.