അകാലത്തിൽ വേർപെട്ടുപോയ പ്രിയതമ ശാന്തിയുടെ ഓർമച്ചിത്രം പങ്കിട്ട് സംഗീതസംവിധായകനും ഗായകനുമായ ബിജിബാൽ.‘കലരാൻ വാ’ എന്ന ഒറ്റവരിക്കൊപ്പം ഹാർട്ട് ഇമോജി കൂടെ ചേർത്താണ് ബിജിബാലിന്റെ നൊമ്പരപ്പെടുത്തും പോസ്റ്റ്. ശാന്തിയുടെ അതിമനോഹരമായ ചിത്രമാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കിട്ടത്. ബിജിബാലിന്റെ പോസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അകാലത്തിൽ വേർപെട്ടുപോയ പ്രിയതമ ശാന്തിയുടെ ഓർമച്ചിത്രം പങ്കിട്ട് സംഗീതസംവിധായകനും ഗായകനുമായ ബിജിബാൽ. ‘കലരാൻ വാ’ എന്ന ഒറ്റവരിക്കൊപ്പം ഹാർട്ട് ഇമോജി കൂടെ ചേർത്താണ് ബിജിബാലിന്റെ നൊമ്പരപ്പെടുത്തും പോസ്റ്റ്. ശാന്തിയുടെ അതിമനോഹരമായ ചിത്രമാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കിട്ടത്.

ബിജിബാലിന്റെ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായി. വയലിനിസ്റ്റ് രൂപ രേവതി, ഗാനരചയിതാവ് ബി.കെ.ഹരിനാരായണൻ എന്നിവരുൾപ്പെടെ നിരവധി പേർ പ്രതികരണങ്ങളുമായി എത്തി. ‘എത്ര മനോഹരമായിട്ടാണ് നിങ്ങൾ അവരെ സ്നേഹിക്കുന്നത്’ എന്നാണ് ഒരു ആരാധകന്റെ കമന്റ്. അടുത്തിടെ 22 ാം വിവാഹവാർഷികത്തിൽ ബിജിബാൽ പങ്കിട്ട കുറിപ്പ് ആരാധകരെ ഏറെ വേദനിപ്പിച്ചിരുന്നു. ‘ലയകോടിഗുണം ഗാനം 22 വർഷം മുമ്പുള്ള ഇന്ന് ലയിച്ചു ചേർന്ന പാട്ട്’ എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. 

ADVERTISEMENT

2002 ജൂൺ 21ന് ലോകസംഗീതദിനത്തിലായിരുന്നു ബിജിബാലിന്റെയും ശാന്തിയുടെയും വിവാഹം. ഇരുവർക്കും രണ്ടു മക്കളുണ്ട്. തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്ന് 2017 ഓഗസ്റ്റില്‍ ശാന്തി അന്തരിച്ചു. നൃത്തരംഗത്തു സജീവമായിരുന്ന ശാന്തിയാണ് ‘രാമന്റെ ഏദൻതോട്ടം’ എന്ന ചിത്രത്തിനായി നൃത്തം ചിട്ടപ്പെടുത്തിയത്. സ്വന്തമായി നൃത്തവിദ്യാലയവും നടത്തിയിരുന്നു. ശാന്തിയുടെ വിയോഗശേഷം എല്ലാ വിശേഷ ദിവസങ്ങളിലും ബിജിബാൽ, പ്രിയപ്പെട്ടവളുടെ ഓർമകൾ പങ്കുവയ്ക്കുന്ന വിഡിയോകൾ പുറത്തിറക്കാറുണ്ട്.

English Summary:

Bijibal shares heartfelt note on beloved Santhi